സ്പെയിനിലെ കാറ്റലോണിയയിലെ ബാഴ്സലോണയിൽ എൽ ഗ്വിനാർഡോയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ഹോസ്പിറ്റൽ ഡെ സാന്റ് പൗ(ഇഗ്ലീഷ്: ഹോസ്പിറ്റൽ ഓഫ് ദ ഹോളി ക്രോസ് ആന്റ് സെന്റ് പോൾ). 1901 നും 1930 നും ഇടയിലാണ് ഈ കെട്ടിടസമുച്ചയം നിർമ്മിച്ചത്.കറ്റാലൻ മോഡെർനിസ്മെ ശിൽപ്പിയായ ലുയിസ് ഡൊമെനെക് മൊണ്ടാനർ ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ഈ കെട്ടിടവും പലാവു ഡെ ലാ മ്യൂസിക്ക കറ്റലനയും ചേർത്ത് യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.

Palau de la Música Catalana and Hospital de Sant Pau, Barcelona
Hospital de la Santa Creu i Sant Pau
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1]
Area6.74, 23.14 ഹെ (725,000, 2,491,000 sq ft)
മാനദണ്ഡംi, ii, iv
അവലംബം804
നിർദ്ദേശാങ്കം41°24′46″N 2°10′28″E / 41.4128°N 2.1744°E / 41.4128; 2.1744
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.santpaubarcelona.org

2009 വരെ ഇത് പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നു. അടുത്തായി പുതിയ ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചതോടെയാണ് ഇതിന്റെ പ്രവർത്തനം നിറുത്തിയത്. പുനരുദ്ധാരണത്തിനുശേഷം ഇവിടം മ്യൂസിയമായും സാംസ്കാരികകേന്ദ്രമായും മാറി. 2014 ലാണ് ഇവിടത്തെ മ്യൂസിയം പ്രവർത്തനമാരംഭിച്ചത്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. archINFORM https://www.archinform.net/projekte/7485.htm. Retrieved 31 ജൂലൈ 2018. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഹോസ്പിറ്റൽ_ഡെ_സാന്റ്_പൗ&oldid=3800846" എന്ന താളിൽനിന്ന് ശേഖരിച്ചത്