പലാവു ഡെ ലാ മ്യൂസിക്ക കറ്റലന
41°23′15″N 2°10′30″E / 41.38750°N 2.17500°E
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ [1] |
Area | 0.13, 1.74 ഹെ (14,000, 187,000 sq ft) |
മാനദണ്ഡം | i, ii, iv |
അവലംബം | 804 |
നിർദ്ദേശാങ്കം | 41°23′16″N 2°10′31″E / 41.38767°N 2.17528°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
സ്പെയിനിലെ കറ്റലോണിയയിലെ ബാർസെലോണയിലെ ഒരു കൺസേർട്ട് ഹാളാണ് പലാവു ഡെ ലാ മ്യൂസിക്ക കറ്റലന (സ്പാനിഷ്: പാലസിയോ ഡെ ലാ മ്യുസിക്ക കറ്റലന, ഇംഗ്ലീഷ്: പാലസ് ഓഫ് കറ്റാലൻ മ്യൂസിക്). കറ്റാലൻ മോഡേണിസ്റ്റ രീതിയിലാണ് ഇത് ശില്പിയായ ലൂയിസ് ഡൊമെനെക് ഇ മൊണ്ടാനർ രൂപകൽപ്പന ചെയ്തത്. 1891 ൽ സ്ഥാപിതമായ ഒർഫിയോ കറ്റല എന്ന കൊയർ സൊസൈറ്റിയാണ് ഇത് നിർമ്മിച്ചത്. 1905 നും 1908 നും ഇടയിലായിരുന്നു ഇതിന്റെ നിർമ്മാണം. കറ്റാലൻ സാംസ്കാരിക മുന്നേറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ചത് ഇതായിരുന്നു. ഈ മുന്നേറ്റം റെനൈക്സെൻക (കറ്റാലൻ പുനർജന്മം) എന്നറിയപ്പെടുന്നു. 1908 ഫെബ്രുവരി 9 നാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
പ്രധാനമായും സൊസൈറ്റിയാണ് ഈ ഹാൾ പണിയാനുളള പണം ചെലവാക്കിയതെങ്കിലും ബാർസെലോണയിലെ പ്രധാന ധനിക വ്യവസായികളും ബൗർഗിയോയിസിയും പണം ചെലവാക്കിയിട്ടുണ്ട്. 1909 ലെ കഴിഞ്ഞ വർഷം പണിത ഏറ്റവും നല്ല കെട്ടിടത്തിനുള്ള സിറ്റി കൗൺസിൽ അവാർഡ് പലാവു ഡെ ലാ മ്യൂസിക്ക കറ്റലന സ്വന്തമാക്കി. 1982 ലും 1989 ലും ഈ കെട്ടിടം വിശദമായ പുനരുദ്ധാരണത്തിനും റീമോഡലിങ്ങിനും വിധേയമായി. ഓസ്കാർ ടുസ്ക്വെട്സ്, കാർലെസ് ഡിയാസ് എന്നിവരായിരുന്നു ഇതിന്റെ ശിൽപികൾ. 1997 ൽ യുനെസ്കോ ഇതിനെ ഹോസ്പിറ്റൽ ഡെ സാന്റ് പാവുവിനൊപ്പം ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ഇന്ന് അരലക്ഷത്തിലധികം പേർ ഒരു വർഷം പലാവുവിലെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്നു. സിംഫോണിക്, ചേമ്പർ മ്യൂസിക്, കാനകോ (കറ്റാലൻ സോങ്ങ്) എന്നീ വിഭാഗത്തിലെല്ലാമുള്ള സംഗീത പരിപാടികൾ ഇവിടെ നടക്കുന്നു.
ചിത്രശാല
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ archINFORM https://www.archinform.net/projekte/5395.htm. Retrieved 31 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help)