ജലവിശ്ലേഷണം

(ഹൈഡ്രോളിസിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാസസംയുക്തങ്ങൾ ജലവുമായി പ്രതിപ്രവർത്തിച്ച് അവയുടെ രാസബന്ധനങ്ങൾ നശിച്ച് രണ്ടോ അതിലധികമോ ലളിത തന്മാത്രകളായി വിഘടിക്കുന്ന പ്രക്രീയയാണ് ജലവിശ്ലേഷണം. ഒരു കാർബോഹൈഡ്രേറ്റ് തന്മാത്ര ജലവുമായി പ്രതിപ്രവർത്തിച്ച് പഞ്ചസാര തന്മാത്രാ ഘടകങ്ങളായി വേർതിരിയുന്നത് ജലവിശ്ലേഷണത്തിന് ഒരു ഉദാഹരണമാണ്. സുക്രോസ് തന്മാത്ര ഗ്ലൂക്കോസും ഫ്രക്റ്റോസുമായി വിഘടിക്കുന്ന പ്രക്രീയ ജലവിശ്ലേഷണമാണ് ഇതിനെ സാക്കറിഫിക്കേഷൻ എന്നു പറയുന്നു.

ജലവിശ്ശേഷണ രാസപ്രവർത്തനത്തിന്റെ പൊതു സ്വഭാവം.

സാധാരണയായി ജലവിശ്ലേഷണം നടക്കുന്നത് ഒരു തന്മാത്രയിലേക്ക് ജലം ചേർക്കുമ്പോഴാണ് എന്നാൽ ചില സന്ദർഭങ്ങളിൽ തന്മാത്രയും ജലവും ഘടകങ്ങളായി വിഘടിക്കാറുണ്ട്. ഇത്തരം രാസപ്രവർത്തനങ്ങളിൽ തന്മാത്രയുടെ ഒരു ഘടകത്തിന് ഒരു ഹൈഡ്രജൻ അയോൺ ലഭിക്കും.

"https://ml.wikipedia.org/w/index.php?title=ജലവിശ്ലേഷണം&oldid=2110192" എന്ന താളിൽനിന്ന് ശേഖരിച്ചത്