ഹൈകെ മോസർ

ഒരു കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയും

ഒരു കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയുമാണ് ഡോ. ഹൈകെ മോസർ. കൂടിയാട്ടത്തിൽ അരങ്ങേറ്റം നടത്തിയ ആദ്യ വിദേശവനിതയാണ് ഡോ. മോസർ.[1] ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഇന്തോളജി വിഭാഗം അദ്ധ്യാപിക, സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ ആൻഡ് ഓറിയെന്റൽ സ്റ്റഡീസ് സയന്റിഫിക് കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ ഡോ. മോസർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ രംഗകലകൾ (പ്രത്യേകിച്ച് കൂടിയാട്ടം), മലയാളസംസ്കാരവും ഭാഷയും എന്നീ വിഷയങ്ങളാണ് ഡോ. മോസറിന്റെ പ്രധാന പ്രവർത്തനമേഖലകൾ. നങ്ങ്യാർ കൂത്തിലാണ് ഹൈകെ പി.എച്ച്.ഡി. നേടിയത്.[2]

ഹൈകെ മോസർ
ഹൈകെ മോസർ

വിശദാംശങ്ങൾതിരുത്തുക

ജർമനിയിൽ വച്ച് കരോളിൻ ഗെർബെർട്ട് ഖാൻ നടത്തിയ ഭരതനാട്യം നൃത്തം കണ്ടശേഷമാണ് ഹൈക്കെയ്ക്ക് ഇന്ത്യയിൽ താല്പര്യം ജനിച്ചത്. കരോളിന്റെ ശിഷ്യയായ ഡോ. മോസർ എല്ലാ വർഷവും ചെന്നൈയിൽ കരോളിന്റെ ഗുരുവായ സാവിത്രി ജഗന്നാഥറാവുവിന്റെ കീഴിൽ ഭരതനാട്യമഭ്യസിക്കാൻ വരുമായിരുന്നു. പിന്നീട് ഡോ. മോസർ ഇന്തോളജിയിൽ ആകൃഷ്ടയായി. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലത്തിൽ[3] കലാമണ്ഡലം ഗിരിജ, കലാമണ്ഡലം രാമ ചാക്യാർ എന്നിവരിൽ നിന്ന് കൂടിയാട്ടവും അഭ്യസിക്കാൻ ആരംഭിച്ചു. [1]

ഡോ. മോസർ ഇരുപതിലധികം തവണ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട് (ഇതിൽ 14 തവണ ഇന്ത്യയ്ക്ക് പുറത്തായിരുന്നു അവതരണം). ഗുരു രാമ ചാക്യാർ യൂറോപ്പിൽ ജടായു വധം അവതരിപ്പിച്ചപ്പോൾ ഡോ. മോസർ സീതയുടെ വേഷമിട്ടിട്ടുണ്ട്. [1]

മൂഴിക്കുളം ലക്ഷ്മണസ്വാമിക്ഷേത്രത്തിനടുത്ത് നടക്കുന്ന കൂടിയാട്ടത്തിൽ പങ്കെടുക്കാൻ ഡോ. മോസർ സ്ഥിരമായി കേരളത്തിലെത്താറുണ്ട്. [4] ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഹെർമൻ ഗുണ്ടർട്ടിന്റെ പേരിൽ മലയാളം ചെയർ തുടങ്ങുന്ന പദ്ധതിയിൽ ഡോ. മോസർ പങ്കാളിയാണ്.[5] ട്യൂബിങ്ങൺ സർവ്വകലാശാലയിലെ ഗുണ്ടർട്ട് കൃതികളുടെ ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിലും ഡോ. മോസർ ഭാഗമാണ്.[6] 1995 മുതൽ 98 വരെയാണ് ഡോ. മോസർ കലാമണ്ഡലത്തിൽ പഠനം നടത്തിയിരുന്നത്. നങ്ങ്യാർകൂത്തിലാണ് ഹൈകെ മോസർക്ക് ട്യൂബിങ്ങൺ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിൽ നിന്ന് ഡോ. മോസർ സംസ്കൃതവും അഭ്യസിക്കുകയുണ്ടായി.[7]

കൃതികൾതിരുത്തുക

 • നങ്ങ്യാർകൂത്ത് (2008)[2]
 • മന്ത്രാംഗം (2010)[8]
 • ബിറ്റ്‌വീൻ ഫേം ആൻഡ് ഷേം (2011)[2]
 • കൂടിയാട്ടം അവതരണങ്ങളുടെ വീഡിയോ രേഖ തയ്യാറാക്കുക എന്ന പദ്ധതിയും ഡോ. മോസർ നടത്തുന്നുണ്ട്.[9]

പുരസ്കാരങ്ങൾതിരുത്തുക

 • 2008-ൽ പ്രഷ്യൻ കൾച്ചറൽ ഹെരിറ്റേജ് ഫൗണ്ടേഷൻ ഡോ. മോസർക്ക് ഏൺസ്റ്റ്-വാൽഡ്ഷ്മിഡ്റ്റ് പുരസ്കാരം നൽകിയിട്ടുണ്ട്. 1988 മുതൽ നൽകിവരുന്ന ഈ പുരസ്കാരം ഇന്തോളജിയിൽ വേറിട്ടുനിൽക്കുന്ന ശാസ്ത്രീയ ഗവേഷണം നടത്തുന്നവർക്കാണ് നൽകുന്നത്. അഞ്ചുവർഷത്തിലൊരിക്കലാണ് പുരസ്കാരം നൽകാറ്. മതം വേദിയിൽ എന്ന പദ്ധതിയിൽ ഈ സമയത്ത് മോസർ ഗവേഷണം നടത്തുകയായിരുന്നു.[10]
 • ക്ലൈസ്റ്റിന്റെ ഗ്രീക്ക് നാടകമായ പെന്തേസിലിയ കൂടിയാട്ടമായി അവതരിപ്പിച്ചതിന് ഡോ. മോസറിന് ജർമൻ സർക്കാരിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. [1]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 "ബൗൾഡ് ഓവർ ബൈ കൂടിയാട്ടം". ദി ഹിന്ദു. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
 2. 2.0 2.1 2.2 Berger, Peter (2013). The Modern Anthropology of India: Ethnography, Themes and Theory (Google eBook). റൗട്ട്ലെഡ്ജ്. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Unknown parameter |coauthors= ignored (|author= suggested) (help); Check date values in: |accessdate= (help)
 3. "ജർമൻ സർവകലാശാലയിൽ മലയാളം ചെയർ വരുന്നു; മലയാളത്തെ അടുത്തറിയാൻ ജർമൻ പ്രഫസർ തിരൂരിൽ". 2013 സെപ്റ്റംബർ 11. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 11. Check date values in: |accessdate= and |date= (help)
 4. കെ.കെ., അജിത്കുമാർ. "അരങ്ങിലെ 'ആശ്ചര്യം'". മാതൃഭൂമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 5. "ജർമൻ സർവകലാശാലയിൽ ഹെർമൻ ഗുണ്ടർട്ടിൻെറ പേരിൽ മലയാളം ചെയർ". മാദ്ധ്യമം. 2013 സെപ്റ്റംബർ 10. മൂലതാളിൽ നിന്നും 2013 സെപ്റ്റംബർ 11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 11. Check date values in: |accessdate=, |date=, and |archivedate= (help)
 6. "ജർമൻ യൂണിവേഴ്സിറ്റി റ്റു ഡിജിറ്റൈസ് മലയാളം ബുക്ക്സ്". ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 2013 സെപ്റ്റംബർ 11. മൂലതാളിൽ നിന്നും 2013 സെപ്റ്റംബർ 11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 11. Check date values in: |accessdate=, |date=, and |archivedate= (help)
 7. "അക്ഷരമുറ്റത്ത് കൂടിയാട്ട മഹിമയുമായി ഹൈക്കെ മോസർ". മാതൃഭൂമി. 2013 സെപ്റ്റംബർ 11. മൂലതാളിൽ നിന്നും 2013 സെപ്റ്റംബർ 11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 11. Check date values in: |accessdate=, |date=, and |archivedate= (help)
 8. "Ausgewählte deutsch- und englischsprachige Literatur zu Kūṭiyāṭṭam, Sanskrittheater aus Kerala / Südindien". ട്യൂബിങ്ങൻ സർവ്വകലാശാല. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
 9. "കൂടിയാട്ടം". വൂർസ്ബർഗ് സർവ്വകലാശാല. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
 10. "ക്ലസ്റ്റർ ഓഫ് എക്സലൻസ്, ഏഷ്യ ആൻഡ് യൂറോപ്പ് ഇൻ എ ഗ്ലോബൽ കോൺ‌ടക്സ്റ്റ്". ഹൈഡൽബർഗ് സർവ്വകലാശാല. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഹൈകെ_മോസർ&oldid=3649712" എന്ന താളിൽനിന്ന് ശേഖരിച്ചത്