ഹെർമൻ വില്ലം ഡാൻഡൽസ്
ഹെർമൻ വില്ലം ഡാൻഡൽസ് മുൻ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം 1762 ഒക്ടോബർ 21-ന് ഗൽഡർലാൻഡിലെ (Gelderland) ഹാറ്റമിൽ (Hattem) ജനിച്ചു. നിയമ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നു.
ഹെർമൻ വില്ലം ഡാൻഡൽസ് | |
---|---|
Governor-General of the Dutch Gold Coast | |
ഓഫീസിൽ 9 December 1815 – 30 January 1818 | |
മുൻഗാമി | Abraham de Veer |
പിൻഗാമി | Frans Christiaan Eberhard Oldenburg |
Governor-General of the Dutch East Indies | |
ഓഫീസിൽ 1808–1811 | |
മുൻഗാമി | Albertus Wiese |
പിൻഗാമി | Jan Willem Janssens |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hattem, Gelderland, Dutch Republic | ഒക്ടോബർ 21, 1762
മരണം | മേയ് 2, 1818 Elmina, Dutch Gold Coast | (പ്രായം 55)
ഹോളിലെ പ്രക്ഷോഭം
തിരുത്തുകഹോളിലെ ഓറഞ്ച് വംശഭരണം കൂടുതൽ ജനാധിപത്യവൽക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് 1787-ൽ നടന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഡാൻഡൽസുമുണ്ടായിരുന്നു. ഈ പ്രക്ഷോഭം, പരാജയപ്പെടുകയാണുണ്ടായത്. ഇതിനെത്തുടർന്ന് ഫ്രാൻസിൽ അഭയം തേടിയ ഡാൻഡൽസ് ഫ്രഞ്ചുകാരോടു ചേർന്ന് 1793-ൽ ഹോളിനെതിരെ പോരാടി. ഫ്രഞ്ചുകാർ 1795-ൽ സ്ഥാപിച്ച ബത്തേവിയ റിപ്പബ്ലിക്കിൽ (ജാവയിൽ) ഇദ്ദേഹം ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചു. ഉത്തര ഹോളിലെ ബ്രിട്ടിഷുകാർക്കും റഷ്യാക്കാർക്കുമെതിരായി പോരാടിയിട്ടുണ്ട് (1799).
ഗവർണർ ജനറൽ നിയമനം
തിരുത്തുകഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി ഇദ്ദേഹം 1808-ൽ നിയമിതനായി. ഈ പദവിയിലിരിക്കെ ഭരണരംഗത്ത് ശ്രദ്ധേയമായ അഴിച്ചുപണിക്ക് നേതൃത്വം നൽകി. 1810-ൽ ഇദ്ദേഹത്തെ ഡച്ച് ഗവൺമെന്റ് തിരിച്ചുവിളിച്ചു. പിന്നീട് 1815-ൽ ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്റ് കോളനിയിലെ ഭരണാധിപനായി നിയമിതനായി. എൽമിന (Elmina) എന്ന സ്ഥലത്ത് 1818 മേയ് 2-ന് ഡാൻഡൽസ് നിര്യാതനായി. ജാവയിലെ ഭരണരീതിയെക്കുറിച്ച് 1814-ൽ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഭരണപരമായ പരിജ്ഞാനത്തിനുദാഹരണമായി പറയാം.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://daendels.com/
- http://www.britannica.com/EBchecked/topic/149582/Herman-Willem-Daendels
- http://www.rijksmuseum.nl/aria/aria_encyclopedia/00048220?lang=en Archived 2012-02-11 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാൻഡൽസ്, ഹെർമൻ വില്ലം (1762 - 1818) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |