ഹെൻട്രി ആസ്റ്റിൻ
കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്നു ഹെൻട്രി ആസ്റ്റിൻ(ഒക്ടോബർ 20, 1920 – മേയ് 15, 2008).
ഹെൻറി ഓസ്റ്റിൻ | |
---|---|
മണ്ഡലം | എറണാകുളം ലോകസഭാമണ്ഡലം |
ജീവിതരേഖ
തിരുത്തുകപ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് ഹൈസ്ക്കൂൾ ശക്തികുളങ്ങരയിൽ ആയിരുന്നു. വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ പൊതു രംഗത്ത് വരുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1944-50 കാലഘട്ടത്തിൽ കൊല്ലത്ത് അഭിഭാഷകനായിരിക്കെ രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ സജീവമായി പങ്കെടുത്തു. അന്തർ ദേശീയ ബന്ധം എന്ന വിഷയത്തിൽ അമേരിക്കയിൽ നിന്നും പി.എച്ച്. ഡി നേടിയ ശേഷം 1956-ൽ എറണാകുളം ഹൈക്കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു.
കെ.പി.സി.സി ജനറൽ സെക്ട്രട്ടറി, ഏ.ഐ.സി.സി അംഗം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. കൊല്ലം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1965 ൽ കോൺഗ്രസിലെ ഹെൻട്രി അഗസ്റ്റിൻ 250 വോട്ടിന് വിജയിച്ചു. ആസ്റ്റിന് 13759 വോട്ടും ടി കെ ദിവാകരന് 13499 വോട്ടും ഡാൺഗോൺസാഗോയ്ക്ക് (കേരളാ കോൺഗ്രസ്) 11047 വോട്ടും സി എം മൈതീൻകുഞ്ഞിന് (സിപിഎം) 9731 വോട്ടുമാണ് ലഭിച്ചത്. 1967 ൽ സി പി ഐ - സി പി എം - ആർ എസ് പി ഉൾപ്പെടെയുള്ള സപ്തമുന്നണി സ്ഥാനാർഥിയായി മത്സരിച്ച ടി കെ ദിവാകരനോട് 9751 വോട്ടുകൾക്ക് പരാജയപ്പെട്ടു.[1]
1971-ൽ ഏ.ഐ.സി.സി ജനറൽ സെക്രട്ടറിയായി രണ്ടു തവണ എറണാകുളത്ത് നിന്നും പാർലമെന്റിലേക്ക് തെരഞ്ഞടുത്തു. കേന്ദ്രമന്ത്രീ സഭയിലും അംഗമായിരുന്നു. 1987-ൽ പോർച്ചുഗലിലെ ഇന്ത്യൻ അംബാസിഡറായി നിയമിക്കപ്പെട്ടു.[2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1980 | എറണാകുളം ലോകസഭാമണ്ഡലം | സേവ്യർ അറക്കൽ | കോൺഗ്രസ് (ഐ.) | ഹെൻറി ഓസ്റ്റിൻ | ഐ.എൻ.സി. (യു.) | ||
1977 | എറണാകുളം ലോകസഭാമണ്ഡലം | ഹെൻറി ഓസ്റ്റിൻ | കോൺഗ്രസ് (ഐ.) | കെ.എൻ. രവീന്ദ്രനാഥ് | സി.പി.എം. | ||
1971 | എറണാകുളം ലോകസഭാമണ്ഡലം | ഹെൻറി ഓസ്റ്റിൻ | കോൺഗ്രസ് (ഐ.) | വി. വിശ്വനാഥമേനോൻ | സി.പി.ഐ.എം. |
അവലംബം
തിരുത്തുക- ↑ http://www.janayugomonline.com/php/mailnews.php?nid=82261[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-13. Retrieved 2012-08-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org