മടവൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മടവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മടവൂർ (വിവക്ഷകൾ)

ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരള കോ - ഓഡിനേറ്ററും ആണ് Dr. ഹുസൈൻ മടവൂർ. കാലിക്കറ്റ് സർവകലാശാലയിൽ അഫ്സലുൽ ഉലമാ പരീക്ഷയിലെ ആദ്യ റാങ്ക് ജേതാവാണ് ഹുസൈൻ മടവൂർ[1].

മുസ്‌ലിം പണ്ഡിതൻ
ഹുസൈൻ മടവൂർ
ജനനംമടവൂർ,കോഴിക്കോട് ജില്ല
സൃഷ്ടികൾ‌ .

ജീവിത രേഖതിരുത്തുക

ജനനം കുടുംബംതിരുത്തുക

കേരളം പിറന്ന 1956 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിൽ നരിക്കുനിക്കു സമീപം മടവൂർ പുനത്തുംകുഴിയിൽ പരേതനായ റിട്ട. അധ്യാപകൻ അബൂബക്കർ കോയയുടെയും ഹലീമയുടെയും മകനായി ജനനം. മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളജ് ലക്ചറർ സൽമയാണു ഭാര്യ. ജിഹാദ് (ബിസിനസ്), ജലാലുദ്ദീൻ (റൌളത്തൂൽ ഉലൂം അറബിക് കോളജ്), മുഹമ്മദ് (എൻജിനീയറിങ് വിദ്യാർഥി), അബ്ദുല്ല (ഹാഫിസ്), അബൂബക്കർ എന്നിവർ മക്കൾ. കോഴിക്കോട് ഫറോക്കിലാണ് ഇപ്പോൾ സ്ഥിരതാമസം.

പഠനംതിരുത്തുക

മടവൂർ എയുപി സ്കൂൾ, കൊടുവള്ളി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം. ഫാറൂഖ് റൌളത്തുൽ ഉലൂം അറബിക് കോളജിൽ നിന്ന് 1977ൽ ഒന്നാം റാങ്കോടെ അഫ്സലുൽ ഉലമാ ബിരുദം[1]. 1980 - 85ൽ മക്ക[2] ഉമ്മുൽഖുറാ സർവകലാശാലയിൽനിന്ന് ഇസ്ലാമിക പഠനത്തിൽ ഉന്നതബിരുദം. 1988ൽ അലിഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. 2004ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി[2]. മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ ഇന്ത്യൻ പണ്ഡിത സാന്നിധ്യവും സേവനവും സംബന്ധിച്ച ഗവേഷണത്തിനാണ് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയത്. മക്കയിലും മദീനയിലും സേവനം ചെയ്യുന്ന 31 ഇന്ത്യൻ പണ്ഡിതരുടെ ചരിത്രമാണ് ഈ ഗവേഷണത്തിൽ അനാവരണം ചെയ്യുന്നത്.

1972ൽ മുജാഹിദ് വിദ്യാർഥി സംഘടനാ (എം.എസ്.എം.) പ്രവർത്തകനായ ഇദ്ദേഹം പതിനെട്ടാം വയസ്സിൽ എം.എസ്.എം. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി. 1977ൽ സംസ്ഥാന സെക്രട്ടറിയുമായി. മുജാഹിദ് യുവജന സംഘടനയായ ഐഎസ്എം[3] സംസ്ഥാന പ്രസിഡന്റായി 1985ൽ തിരഞ്ഞെടുക്കപ്പെട്ടു; ഒരു വ്യാഴവട്ടക്കാലം ഈ സ്ഥാനത്തു തുടർന്നു. മുജാഹിദ് ഉന്നത സംഘടനയായ കേരള നദ്വത്തുൽ മുജാഹിദീൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായത് മുപ്പത്തിരണ്ടാം വയസ്സിൽ (1988). 1997ൽ കെ.എൻ.എം. സംസ്ഥാന സെക്രട്ടറിയായി. ഇതേവർഷം തന്നെ മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറിയായി. 2002ൽ മുജാഹിദ് സംഘടനയിലുണ്ടായ പിളർപ്പിനെത്തുടർന്ന് നദ്വത്തുൽ മുജാഹിദീൻ (മടവൂർ വിഭാഗം) ജനറൽ സെക്രട്ടറിയായി. ഇന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ച നദ്വത്തുൽ മുജാഹിദീൻ പ്രവർത്തനങ്ങളുടെ നേതൃത്വവും ഹുസൈൻ മടവൂരിനാണ്.

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും ഉറുദു ഭാഷാ പണ്ഡിതനുമാണ് ഹുസൈൻ മടവൂർ. നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി[4] കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ നിയമിച്ചു[5]. ഇന്ത്യൻ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ആണിദ്ദേഹം. [6]

വിദ്യാഭ്യാസംതിരുത്തുക

മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ബിരുദവും അലിഗർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം.[5]

അവലംബംതിരുത്തുക

  1. 1.0 1.1 "മാതൃഭൂമി ബുക്സ്". ശേഖരിച്ചത് 31 ഓഗസ്റ്റ് 2019.
  2. 2.0 2.1 Filippo Osella & Caroline Osella. "Islamism and Social Reform in Kerala, South India" (PDF). Modern Asian Studies. 42 (2/3): 325. JSTOR 20488022. Cite has empty unknown parameter: |1= (help)
  3. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 206. മൂലതാളിൽ (PDF) നിന്നും 2020-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഒക്ടോബർ 2019.
  4. http://www.urducouncil.nic.in/council/member_of_executive.html
  5. 5.0 5.1 "ഇസ്ലാഹിന്യൂസ്.കോം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-16.
  6. മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹുസൈൻ_മടവൂർ&oldid=3658020" എന്ന താളിൽനിന്ന് ശേഖരിച്ചത്