ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന ഒരു രീതിയാണ് ബൗൾഡ്. ഒരു ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന് അടിച്ചകറ്റാനോ, പ്രതിരോധിക്കാനോ കഴിയാതെ പിന്നിലെ വിക്കറ്റ് തകർത്താൽ ആ ബാറ്റ്സ്മാൻ ബൗൾഡ് ആയി പുറത്താകുന്നു. ബാറ്റ്സ്മാന്റെ ബാറ്റിലോ ശരീരഭാഗങ്ങളിലോ കൊണ്ടശേഷം വിക്കറ്റ് തകർത്താലും ആ ബാറ്റ്സ്മാൻ ബൗൾഡ് ആയതായി പ്രഖ്യാപിക്കപ്പെടുന്നു. എന്നാൽ ഒരു പന്ത് നോ ബോളോ, ഡെഡ്ബോളോ ആണെങ്കിൽ ആ പന്തിൽ ബാറ്റ്സ്മാൻ ബൗൾഡ് ആയാലും അത് പരിഗണിക്കില്ല. ക്രിക്കറ്റ് നിയമങ്ങളിലെ 30-ആം നിയമമാണ് ബൗൾഡിനെ സംബന്ധിച്ചുള്ളത്.[1] ക്യാച്ചിനുശേഷം ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പുറത്താകൽ രീതിയാണ് ബൗൾഡ്. സധാരണഗതിയിൽ ബൗൾഡിനായി ബൗളർമാർ അപ്പീൽ നടത്തേണ്ടിവരില്ല. ബാറ്റ്സ്മാൻ ബൗൾഡ് ആയത് എല്ലാവർക്കും വ്യക്തമാണ് എന്നതിനാലാണ് ഇത്. ബൗൾഡ് മൂലമുള്ള വിക്കറ്റ് ബൗളറിനെ നേട്ടമായാണ് കണക്കാക്കുന്നത്.

ഒരു ബാറ്റ്സ്മാൻ ബൗൾഡ് ആകുന്നു

അവലംബം തിരുത്തുക

  1. "ക്രിക്കറ്റ് നിയമങ്ങൾ: നിയമം 30 (ബൗൾഡ്)". Archived from the original on 2012-11-25. Retrieved 2013-04-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൗൾഡ്&oldid=3639573" എന്ന താളിൽനിന്ന് ശേഖരിച്ചത്