ഒരു ജാപ്പനീസ് എഴുത്തുകാരിയാണ് ‘’ഹിരോമി കവകാമി’’ (ജനനം: 1958).[1] അക്കുതഗാവ സമ്മാനം, തനിസാക്കി സമ്മാനം, യോമിയൂരി സമ്മാനം, സാഹിത്യത്തിനുള്ള ഇസുമി ക്യാക്ക സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി ജാപ്പനീസ് സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുണ്ട്. ഹിരോമിയുടെ കൃതികൾ 15-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഹിരോമി കവകാമി
ജനനം1958 (വയസ്സ് 65–66)
ടോക്കിയോ, ജപ്പാൻ
തൊഴിൽനോവലിസ്റ്റ്
ദേശീയതജാപ്പനീസ്
പഠിച്ച വിദ്യാലയംഒച്ചനോമിസു വനിതാ കോളേജ്
Period1990–തുടരുന്നു
Genreഫിക്ഷൻ, കവിത
ശ്രദ്ധേയമായ രചന(കൾ)ട്രെഡ് ഓൺ എ സ്നേക്ക്, ദ ബ്രീഫ് കേസ്/സ്റ്റ്രെയിഞ്ച് വെതർ ഇൻ ടോക്യോ
അവാർഡുകൾ
  • അകുതഗാവാ സമ്മാനം
  • തനിസാക്കി സമ്മാനം
  • യോമിയുരി സമ്മാനം
  • ഇസുമി ക്യോക്കാ സാഹിത്യസമ്മാനം

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1958 ൽ ടോക്കിയോയിൽ ജനിച്ച കവകാമി വളർന്നത് സുഗിനാമി നഗരത്തിലെ തകൈഡോ പരിസരത്താണ്.[1] 1980 ൽ ഒച്ചനോമിസു വിമൻസ് കോളേജിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടി.[2][3]

സാഹിത്യരംഗത്ത്

തിരുത്തുക

കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കവകാമി ജാപ്പനീസ് സയൻസ് ഫിക്ഷൻ മാസികയായ NW-SF- നായി എഴുതാനും എഡിറ്റുചെയ്യാനും തുടങ്ങി.[4] അവruടെ ആദ്യ ചെറുകഥയായ "ഷോ-ഷിമോക്കു" ("ഡിപ്റ്റെറ") 1980 ൽ NW-SF ൽ പ്രത്യക്ഷപ്പെട്ടു.[3] ഒരു മിഡിൽ സ്കൂളിലും ഹൈസ്കൂളിലും കുറച്ചുനാൾ സയൻസ് പഠിപ്പിച്ചു. എന്നാൽ ഭർത്താവിന് പുതിയ ജോലിസ്ഥലത്തേക്ക് മാറേണ്ടിവന്നപ്പോൾ ജോലി ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി കഴിഞ്ഞു.[5]

1994-ൽ, 36-ാം വയസ്സിൽ കവകാമി സാഹിത്യ ഫിക്ഷൻ എഴുത്തിൽ പ്രവേശിച്ചു. കമിസാമ (ദൈവം) എന്ന ചെറുകഥാ സമാഹാരത്തിലൂടെയണ്യിരുന്നു അവർ അരങ്ങേറ്റം കുറിച്ചത്.[5] 1996-ൽ രചിച്ച ഹെബി വോ ഫ്യൂമി (ഒരു പാമ്പിനെ ചവിട്ടി) എന്ന കൃതി ജപ്പാനിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ അകുതഗാവ സമ്മാനം നേടി.[6] പിന്നീട് ഇത് റെക്കോർഡ് ഓഫ് എ നൈറ്റ് ടൂ ബ്രീഫ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[7] മുപ്പതുകളിൽ എത്തിയ ചെറുപ്പക്കാരിയായ ഒരു സ്ത്രീയും പണ്ട് അവരുടെ അധ്യാപകനായിരുന്ന, എഴുപതിനുമേൽ പ്രായമുള്ള ഒരു പുരുഷനും തമ്മിലുള്ള സൗഹൃദവും പ്രണയവും വിഷയമാക്കി രചിച്ച പ്രണയകഥയായ സെൻസെ നോ കബാൻ (ടോക്കിയോയിലെ ബ്രീഫ്കേസ് അല്ലെങ്കിൽ വിചിത്ര കാലാവസ്ഥ) എന്ന നോവലിന് 2001 ൽ താനിസാക്കി സമ്മാനം ലഭിച്ചു.[8] ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിനുശേഷം, കവകാമി തന്റെ ആദ്യ ചെറുകഥയായ "കമിസാമ" ("ഗോഡ്") വീണ്ടും എഴുതുകയുണ്ടായി.[9] ഈ പുന:സൃഷ്ടിയിൽ അവർ ആ കഥയുടെ യഥാർത്ഥ പ്ലോട്ട് നിലനിർത്തിക്കൊണ്ട് ഫുകുഷിമയുടെ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി.

കവകാമിയുടെ 2003-ൽ പ്രസിദ്ധീകരിച്ച നിഷിനോ യുകിഹിക്കോ നോ കോയി തൊ ബോക്കൻ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിലുള്ള ചലച്ചിത്രം 2014 ൽ ജപ്പാനിൽ രാജ്യവ്യാപകമായി പുറത്തിറങ്ങി.[10] യുട്ടക ടാക്കെനൗച്ചി, മച്ചിക്കോ ഓനോയും എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം തന്നെ ബംഗിഷുഞ്ജു എന്ന കമ്പനി കവകാമിയുടെ സ്യൂസി (水) എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഈ നോവൽ 2015 ൽ 66-ാമത് യോമിയൂരി സമ്മാനം നേടി. സാഹിത്യത്തിന്റെ ചക്രവാളം വിപുലീകരിച്ചതിന് സെലക്ഷൻ കമ്മിറ്റി അംഗം യാക്കോ ഒഗാവ ഈ പുസ്തകത്തെ പ്രശംസിച്ചു.[11] 2016 ൽ കവകാമിയുടെ 14 ചെറുകഥകളുടെ സമാഹാരം ഒകിന തോരി നീ സരവാരനൈ യോ (大 き な 鳥 に さ ら わ れ な い う う), എന്ന പേരിൽ കോഡൻഷ എന്ന കമ്പനി പ്രസിദ്ധീകരിച്ചു. ഈ സഘാരത്തിന് സാഹിത്യത്തിനുള്ള 44-ാമത്തെ ഇസുമി ക്യോക്ക സമ്മാനം ലഭിച്ചു.[12]

രചനാശൈലി

തിരുത്തുക

ദൈനംദിന സാമൂഹിക ഇടപെടലുകളുടെ സൂക്ഷ്മമായ വിശദാംശങ്ങൾ വിവരിക്കുന്നതിലൂടെ കവകാമിയുടെ കൃതികൾ വൈകാരിക അവ്യക്തത പരിശോധിക്കുന്നു.[13] അവരുടെ പല കഥകളും ഫാന്റസിയുടെയും മാജിക് റിയലിസത്തിന്റെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നു. കവകാമിയുടെ രചനളെ ലൂയിസ് കരോൾ, ബനാന യോഷിമോട്ടോ എന്നിവരുടേതുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേൽ ഗാർസിയ മാർക്വേസ്, ജെ. ജി. ബല്ലാർഡ് എന്നിവർ തന്നെ സ്വാധീനിച്ചതായി അവർ പ്രസ്താവിച്ചിട്ടുണ്ട്.[14] "ഗോഡ് ബ്ലെസ് യു" ("കമിസാമ"), "ദി മൂൺ ആൻഡ് ബാറ്ററീസ്" (സെൻസെ നോ കബാനിൽ നിന്ന് എടുത്, "മൊഗെറ വോഗുര", "ബ്ലൂ മൂൺ"[15] എന്നിങ്ങനെ കവകാമിയുടെ പല ചെറുകഥകളും നോവൽ എക്സ്ട്രാക്റ്റുകളും ഉപന്യാസങ്ങളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

  1. 1.0 1.1 Kawakami, Hiromi (japanese ഭാഷയിൽ). 作家の読書道:第7回 川上 弘美さん. Interview with WEB本の雑誌 Editorial Department. http://www.webdoku.jp/rensai/sakka/michi07.html. ശേഖരിച്ചത് September 8, 2018. 
  2. https://www.themodernnovel.org/asia/other-asia/japan/hiromi-kawakami/
  3. 3.0 3.1 "Japan Society Book Club: Record of a Night Too Brief by Hiromi Kawakami". Japan Society of the UK. March 13, 2017. Archived from the original on 2019-11-08. Retrieved June 18, 2018.
  4. Ashley, Mike (2007). Gateways to Forever: The Story of the Science-fiction Magazines from 1970 to 1980. Liverpool University Press.
  5. 5.0 5.1 "どっち派? 川上弘美と小川洋子" (in japanese). May 2, 2018. Archived from the original on 2018-09-09. Retrieved September 8, 2018.{{cite news}}: CS1 maint: unrecognized language (link)
  6. Flanagan, Damian (May 27, 2017). "'Record of a Night Too Brief': Hiromi Kawakami uncoils life's mysteries with an exploration of dreams". The Japan Times. Retrieved June 21, 2018.
  7. Larson, M. W. (July 19, 2017). "The Folkloric and the Fantastic: Hiromi Kawakami's "Record of a Night Too Brief"". Los Angeles Review of Books. Retrieved June 18, 2018.
  8. "谷崎潤一郎賞受賞作品一覧 (List of Tanizaki Prize Award Winners)". Chuo Koron Shinsha (in japanese). Retrieved June 20, 2018.{{cite web}}: CS1 maint: unrecognized language (link)
  9. Dejima, Yukiko (September 15, 2016). "Chapter 3: Tsunamis and Earthquakes in Japanese Literature". In Karan, Pradyumna; Suganuma, Unryu (eds.). Japan after 3/11: Global Perspectives on the Earthquake, Tsunami, and Fukushima Meltdown. University Press of Kentucky.
  10. 宇田川, 幸洋 (February 8, 2014). "ニシノユキヒコの恋と冒険". Nikkei Style (in japanese). Retrieved September 9, 2018.{{cite news}}: CS1 maint: unrecognized language (link)
  11. "小説賞 川上弘美 「水声」" [Novel Prize: Hiromi Kawakami for Suisei]. Yomiuri Shimbun (in japanese). February 2, 2015. Archived from the original on 2018-09-09. Retrieved September 8, 2015.{{cite news}}: CS1 maint: unrecognized language (link)
  12. "泉鏡花文学賞 川上弘美さんが受賞" [Izumi Kyōka Prize for Literature awarded to Hiromi Kawakami]. Mainichi Shimbun (in japanese). October 13, 2016. Retrieved September 8, 2018.{{cite news}}: CS1 maint: unrecognized language (link)
  13. Larson, M.W. (November 27, 2017). "The Anxiety of Intimacy in Hiromi Kawakami's "The Nakano Thrift Shop"". Los Angeles Review of Books. Retrieved June 18, 2018.
  14. Doyle, Martin (May 5, 2014). "Hiromi Kawakami briefs us on her literary life". The Irish Times. Retrieved June 17, 2018.
  15. Kawakami, Hiromi (April 24, 2014). "Blue Moon". Granta. Translated by North, Lucy. Retrieved June 18, 2018.
"https://ml.wikipedia.org/w/index.php?title=ഹിരോമി_കവകാമി&oldid=3999243" എന്ന താളിൽനിന്ന് ശേഖരിച്ചത്