ഹിമാലയൻ താർ
ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന കുളമ്പുകൾ ഉള്ള ഒരു സസ്തനിയാണ് ഹിമാലയൻ താർ (Himalayan Tahr). ഇത് കാട്ടാട് ( Wild Goat) മായി വിദൂര സാദൃശ്യം പുലർത്തുന്നു. Hemitragus ജനുസ്സിൽ ആകെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ജീവിയാണിത്. ഇതിന്റെ ശാസ്ത്രനാമം Hemitragus jemlahicus എന്നാണ്. തെക്കൻ ടിബറ്റ്,വടക്കെ ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവിടെ നിന്നും ഇവയെ ന്യൂസിലാൻഡ്, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, യു.എസ്.എ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വളർത്തുവാൻ കൊണ്ടുപോയിട്ടുണ്ട്.
ഹിമാലയൻ താർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Hemitragus
|
Species: | H. jemlahicus
|
Binomial name | |
Hemitragus jemlahicus (Smith, 1826)
| |
Range map |
ഇതിന്റെ ശരീരം നീളംകൂടി, ജടപിടിച്ച കടുംചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള രോമങ്ങളാൽ ആവൃതമാണ്. കുഞ്ചിരോമങ്ങൾക്കു സദൃശമായ നീണ്ട രോമങ്ങൾ കഴുത്തിലും തോളിലും കാണപ്പെടുന്നുമുണ്ട്. തലയിലും കാൽമുട്ടിനു താഴെയും വളരെച്ചെറിയ രോമങ്ങളാണുള്ളത്.
തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന വരയാടിനെ 2005 വരെ Hemitragus ജനുസ്സിൽ ആയിരുന്നു കണക്കാക്കിയിരുന്നത്. [2]
അവലംബം
തിരുത്തുക- ↑ "Hemitragus jemlahicus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 20 December 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Listed as Near Threatened. - ↑ "Nilgiritragus hylocrius". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 April 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes a brief justification of why this species is of endangered.