ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈട്സ് ലിമിറ്റഡ്

ഇന്ത്യയിലെ ഒരു പൊതുമേഖലാസ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈട്സ് ലിമിട്ടഡ് അഥവാ എച്ച്.ഐ.എൽ. ഇന്ത്യാ ഗവൺമെന്റിന്റെ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സർക്കാർ കോർപ്പറേഷനാണ്. ദേശീയ മലേറിയ നിർമ്മാർജ്ജന പരിപാടിക്കായി (National Malaria Eradication Programme) ഡിഡിടിയുടെ ഉത്പാദനം ആരംഭിക്കുന്നതിനായി 1954 മാർച്ചിൽ ഇത് സംയോജിപ്പിച്ചു. കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനവുമാണ് എച്ച്.ഐ.എൽ. ബത്തിണ്ട -പഞ്ചാബ് , രസയാൻ -മഹാരാഷ്ട്ര, ഉദ്യോഗമണ്ഡൽ -കേരളം എന്നീ മൂന്നു സ്ഥലങ്ങളിൽ , വിവിധങ്ങളായ കീടനാശിനികൾ ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സ് കമ്പനി ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളിലും എൻഡോസൾഫാൻ എന്ന കീടനാശിനി നിർമ്മിക്കുന്നു. ഇതിൽ, ടെക്നിക്കൽ ഗ്രേഡ് എൻഡോസൾഫാൻ നിർമ്മിക്കുന്നത് ഉദ്യോഗമണ്ഡൽ ഫാക്ടറിയിൽ മാത്രമാണ്. കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശേരിയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ മൊത്തം ഉത്പാദന ശേഷി 1600 ടണ്ണാണ്. പ്രധാനമായും ബ്രസീൽ, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളിലേക്കാണ് കമ്പനി ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത്. 2010-2011 സാമ്പത്തികവർഷത്തിൽ കമ്പനി ആകെ വിറ്റുവരവ് 69 കോടി രൂപയായിരുന്നു. പ്രതിമാസം വേതനമായി 75 ലക്ഷം രൂപ നൽകുന്നു. ഉദ്യോഗമണ്ഡൽ ഫാക്ടറിയിൽ എൻഡോസൾഫാൻ കൂടാതെ മാംഗോസെബ്, ഡി.ഡി.ടി. എന്നിവയും ഉത്പാദിപ്പിക്കുന്നു.

ഹിന്ദുസ്ഥാൻ ഇൻസെക്‌റ്റിസൈഡ്‌സ് ലിമിറ്റഡ് (HIL)
ഗവൺമെന്റ് ഓഫ് ഇന്ത്യ,
ഗവൺമെന്റ് കോർപ്പറേഷൻ
വ്യവസായംരാസവസ്തുക്കൾ
സ്ഥാപിതം1954
ആസ്ഥാനംകൊച്ചി - ഉദ്യോഗമണ്ഡലം (ദക്ഷിണേന്ത്യ),
രസായനി - മുംബൈക്ക് സമീപം (പശ്ചിമ ഇന്ത്യ),
ബത്തിണ്ട - പഞ്ചാബ് (ഉത്തര ഇന്ത്യ).
ഉത്പന്നങ്ങൾDDT,
എൻഡോസൾഫാൻ
മാംഗോസെബ്
ഉടമസ്ഥൻരാസവളം മന്ത്രാലയം,
ഇന്ത്യാ ഗവൺമെന്റ്
ജീവനക്കാരുടെ എണ്ണം
ഏകദേശം 1300
വെബ്സൈറ്റ്http://www.hil.gov.in/

HIL ആണ് DDT യുടെ ലോകത്തെ ഏറ്റവും വലിയ നിർമ്മാതാവ്.

കമ്പനിയുടെ മൂന്ന് നിർമ്മാണ യൂണിറ്റുകൾ,

  1. കൊച്ചിക്ക് സമീപം ഉദ്യോഗമണ്ഡലം (ദക്ഷിണേന്ത്യ),
  2. മുംബൈയ്ക്ക് സമീപമുള്ള രസായനി (പശ്ചിമ ഇന്ത്യ),
  3. പഞ്ചാബിലെ ബത്തിണ്ട (വടക്കേ ഇന്ത്യ).

ഇത് ഏകദേശം 1300 പേർക്ക് തൊഴിൽ നൽകുന്നു.

കേരളത്തിലെ നിരോധനം

തിരുത്തുക

കേരളത്തിലെ ഏക എൻഡോസൾഫാൻ ഉത്പാദനകേന്ദ്രമായ കളമശ്ശേരിയിലെ എച്ച്.ഐ.എൽ അടച്ചുപൂട്ടാൻ കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2011 മേയ് 10 - ന് ഉത്തരവ് പുറത്തിറക്കിയിരുന്നു[1]. പരിസ്ഥിതി സംരക്ഷണ നിയമം, ജലം വായു മലിനീകരണ നിയന്ത്രണ നിയമം എന്നിവയനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. രാസമാലിന്യങ്ങൾ കമ്പനി പരിസരത്ത് കൂട്ടിയിടുകയും അവ മൂലം വായു ജലം എന്നിവ മലീനസപ്പെടുത്തുന്നതിനെതിരെ 2006 - ൽ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകുകയും, മാലിന്യങ്ങൾ അമ്പലമേട്ടിലെ പൊതു മാലിന്യസംസ്കരണ സ്ഥലത്ത് നിക്ഷേപിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് കമ്പനി നിയമങ്ങൾ അനുസരിക്കാതെ വന്നപ്പോൾ ബോർഡ് പലതവണ നോട്ടീസ് നൽകി. 2010 ജൂൺ 30 നകം മാലിന്യങ്ങൾ പരിസരത്ത് നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് വീണ്ടും നിർദ്ദേശം നൽകി. ഒടുവിൽ 2011 ഏപ്രിൽ 30 നകം അന്തിമ അറിയിപ്പും നൽകി. ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ കമ്പനി സന്ദർശിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്ന് ബോർഡിന് റിപ്പോർട്ട് നൽകി. തുടർന്ന് മേയ് 10-ന് നിരോധന ഉത്തരവ് നൽകി.

  1. "http://www.mathrubhumi.com/story.php?id=185539 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക