ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ സംഗീത സംവിധായകരിൽ ഒരാളാണ് ഹാൻസ് വേർണർ ഹെൻസ് (1 ജൂലൈ 1926 – 27 ഒക്ടോബർ 2012). പത്ത് സിംഫണികൾ രചിച്ചിട്ടുള്ള ഹെൻസ് സംഗീതനാടകങ്ങൾക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള സംഗീതശിൽപങ്ങൾ ശ്രദ്ധേയമായിരുന്നു.

Hans Werner Henze in 1960

ജീവിതരേഖ

തിരുത്തുക

ജർമനിയിലെ ഗ്യൂട്ടർസ്ലോയിൽ 1926-ൽ ജനിച്ച ഹെൻസ് സോഷ്യലിസ്റ്റ് ആയാണ് വളർന്നത്. ഹിറ്റ്‌ലറുടെ നാസി പാർട്ടി അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ഒരുതരം ഇരട്ട ജീവിതം നയിക്കാൻ നിർബന്ധിതനായി. പുറമേക്ക് ഭരണകൂടത്തെ അനുസരിക്കുന്നയാളായിരുന്നു ഹെൻസ്. എന്നാൽ, രഹസ്യമായി അദ്ദേഹം ജൂതഗൃഹങ്ങളിൽ സംഗീതമവതരിപ്പിച്ചു. ഫാസിസത്തിനെതിരായ പ്രചാര വേലകൾ നടത്തുകയും ചെയ്തു. രാഷ്ട്രീയചിന്തകൾ പ്രചരിപ്പിക്കാൻ സംഗീതത്തെ ഉപയോഗപ്പെടുത്തിയവരുടെ കൂട്ടത്തിലും പ്രമുഖനാണ് അദ്ദേഹം[1].ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന അദ്ദേഹത്തിന്റെ ഹോചിമിനും ചെഗുവരെയ്ക്കും സമർപ്പിച്ചിട്ടുള്ള സംഗീത രചനകൾ ശ്രദ്ധേയമാണ്.

പുരസ്കാരം

തിരുത്തുക
  • Ernst von Siemens Music Prize (1990)
  • Praemium Imperiale (2000)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-28. Retrieved 2012-10-27.

അധിക വായനയ്ക്ക്

തിരുത്തുക
  • Bokina, John. 1997. Opera and Politics: From Monteverdi to Henze. New Haven: Yale University Press. ISBN 0-300-06935-9.
  • Henze, Hans Werner. 1984. Musik und Politik. Schriften und Gespräche [Music and Politics: Collected Writings] Ed. by Jens Brockmeier. Munich: Deutscher Taschenbuch Verlag, ISBN 3-423-10305-1 (1st Edition 1976, ISBN 3-423-01162-9). English translation of 1st German edition by Peter Labanyi: UK 1982 (Faber & Faber, ISBN 0-8014-1545-4) and US 1982 (Cornell University Press, ISBN 0-571-11719-8).
  • Henze, Hans Werner. 1998. Bohemian Fifths: An Autobiography. Translated by Stewart Spencer. London: Faber & Faber. ISBN 0-571-17815-4 [Translation of Reiselieder mit böhmischen Quinten: Autobiographische Mitteilungen 1926–1995. Frankfurt: S. Fischer, 1996. ISBN 3-10-032605-9].
  • Kennedy, Michael. 2006. The Oxford Dictionary of Music, 2nd edition, revised. Associate editor, Joyce Bourne. Oxford and New York: Oxford University Press. ISBN 0-19-861459-4.
  • Palmer-Füchsel, Virginia. 2001. "Henze, Hans Werner". The New Grove Dictionary of Music and Musicians, second edition, edited by Stanley Sadie and John Tyrrell. London: Macmillan Publishers.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാൻസ്_വേർണർ_ഹെൻസ്&oldid=4080701" എന്ന താളിൽനിന്ന് ശേഖരിച്ചത്