ഹാഷിർ മുഹമ്മദ്
മലയാള തിരക്കഥാകൃത്താണ് ഹാഷിർ മുഹമ്മദ് (ജനനം: 1984 നവംബർ 18). 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെയും '5 സുന്ദരികൾ' എന്ന ചിത്രത്തിലെ 'ആമി' എന്ന ഭാഗത്തിന്റെയും തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. താമസിച്ചിരുന്ന ഫ്ലാറ്റിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.[1] കോടതി 14 ദിവസത്തേയ്ക്ക് ഇയാളെ റിമാന്റ് ചെയ്തു.
ഹാഷിർ മുഹമ്മദ് | |
---|---|
ജനനം | കേരളം, ഇന്ത്യ | 18 നവംബർ 1984
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 2011 മുതൽ |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകോട്ടയ്ക്കൽ ജനിച്ച ഇദ്ദേഹം 2006 ബാച്ചിൽ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് പാസായ വ്യക്തിയാണ്.
ജോലി
തിരുത്തുകവിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതിനു മുൻപ് ഇദ്ദേഹം ആക്സഞ്ച്വർ, നോക്കിയ, എച്ച്.സി.എൽ., നോക്കിയ, ഡ്യൂയിഷ് ബാങ്ക് എന്നിവിടങ്ങളിൽ അഞ്ചു വർഷം പ്രവർത്തിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ചെന്നൈ, ബാങ്കളൂർ, ഹെൽസിങ്കി, സിങ്കപ്പൂർ എന്നിവിടങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിരുന്നു.[അവലംബം ആവശ്യമാണ്]
2013 ജൂണിൽ റിലീസ് ചെയ്ത അൻവർ റഷീദ് സംവിധാനം ചെയ്ത ആമി (5 സുന്ദരികൾ എന്ന ചലച്ചിത്രത്തിന്റെ ഒരു ഭാഗം); 2013 ഓഗസ്റ്റിൽ റിലീസ് ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (സമീർ താഹിർ സംവിധാനം ചെയ്തത്) എന്നിവയാണ് ഇദ്ദേഹം തിരക്കഥ രചിച്ച് പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇവ രണ്ടും പ്രദർശനവിജയം നേടിയവയും[അവലംബം ആവശ്യമാണ്] വിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയവയുമാണ്.[അവലംബം ആവശ്യമാണ്]
ലൈംഗികാക്രമണം സംബന്ധിച്ച കുറ്റാരോപണവും പോലീസ് അറസ്റ്റും
തിരുത്തുക2014 ഫെബ്രുവരി 28-ന്, മരട് പോലീസ് ഹാഷിർ മുഹമ്മദിനെ ഇദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു സ്ത്രീയെ ലൈംഗിക ഉദ്ദേശത്തോടുകൂടി ആക്രമിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയുണ്ടായി.[2][3]
പത്താം നിലയിൽ താമസിക്കുന്ന വീട്ടമ്മ, നാലാം നിലയിൽ സഹോദരി താമസിക്കുന്ന ഫ്ലാറ്റിൽ ബേബി ഫുഡ് എടുക്കാനായി വന്നപ്പോൾ മുകളിലത്തെ നിലയിൽ നിന്ന് നഗ്നനായി വന്ന ഹാഷിർ ആക്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന യുവതിയെ ആക്രമിച്ചതിനെത്തുടർന്ന് കരച്ചിൽ കേട്ട് പുറത്തിറങ്ങിയ അയൽക്കാർ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു.[4][5] ഹാഷിർ മയക്കുമരുന്നുപയോഗിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി.[6]
കുറ്റകൃത്യങ്ങൾക്ക് എറണാകുളം സെഷൻസ് കോടതി ഇദ്ദേഹത്തിന് മൂന്നര വർഷം തടവും നാൽപ്പതിനായിരം രുപ പിഴയും വിധിക്കുകയുണ്ടായി.[7]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | തലക്കെട്ട് | ഭാഷ | എഴുത്തുകാരൻ | കുറിപ്പ് |
---|---|---|---|---|
2013 | 5 സുന്ദരികൾ എന്ന ചിത്രത്തിലെ ആമി എന്ന ഭാഗം | മലയാളം | അതെ | ആന്തോളജി. ഫഹദ് ഫാസിൽ അഭിനയിച്ചു |
2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | മലയാളം | അതെ | ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർ അഭിനയിച്ചു |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-04. Retrieved 2014-03-04.
- ↑ "Script Writer Nelakasam Pachakadal Chuvanna Bhoomi nabbed". AsianetNews. 2014-02-28. Archived from the original on 2014-03-05. Retrieved 2014-02-28.
- ↑ "Script writer arrested". Reporter. 2014-02-28. Archived from the original on 2014-02-28. Retrieved 2014-02-28.
- ↑ "വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം: തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിർ അറസ്റ്റിൽ". 1 March 2014. Archived from the original on 2014-03-02. Retrieved 2 March 2014.
- ↑ "യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റിൽ". ദേശാഭിമാനി. 1 March 2014. Archived from the original on 2014-03-02. Retrieved 2 March 2014.
- ↑ "Bid to Molest Woman: Scriptwriter Held". NewIndianExpress. 2014-03-01. Archived from the original on 2014-03-08. Retrieved 2014-03-01.
- ↑ "Attempt to rape: scriptwriter Hashir Mohammed gets 3-and-a-half years in prison". manoramaonline.com. 28 March 2017. Archived from the original on 2017-07-10. Retrieved 4 December 2017.
{{cite news}}
: CS1 maint: bot: original URL status unknown (link)
http://www.imdb.com/name/nm5761922/filmotype"IMDB"
http://www.thehindu.com/features/metroplus/the-reel-ride/article5003395.ece