ഹാലികാർണസസിലെ ഡയണീഷ്യസ്
ബി.സി. ഒന്നാം -നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യവന ചരിത്രകാരനായിരുന്നു ഹാലികാർണസസിലെ ഡയണീഷ്യസ്. വാഗ്മി എന്ന നിലയ്ക്കും ഇദ്ദേഹം പ്രശസ്തനായിരുന്നു. ഏഷ്യാമൈനറിലെ ഹാലികാർണസസിൽ ജനിച്ചു. ഏകദേശം ബി.സി. 30-ൽ ഇദ്ദേഹം റോമിൽ കുടിയേറി. റോമൻ ചരിത്രത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ കൃതി ഒന്നാം പ്യൂണിക് യുദ്ധം വരെയുള്ള (ബി.സി.264) കാലഘട്ടത്തിന്റേതാണ്. പ്രാചീന റോമാചരിത്രത്തെ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു. ഏറെ ഗവേഷണം നടത്തിയാണ് ഇദ്ദേഹം ആധികാരികവും വിശ്വസനീയവുമായ ചരിത്ര രചന നിർവഹിച്ചതെന്നു കരുതുന്നു. ഇദ്ദേഹത്തിന്റെ ചരിത്ര രചനകളിൽ റോമിനോടുള്ള പക്ഷപാതം പ്രകടമാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
ഇതരകൃതികൾതിരുത്തുക
- ഓൺ ഇമിറ്റേഷൻ
- കമന്ററീസ് ഓൺ ദി എൻഷ്യന്റ് ഒറേറ്റേഴ്സ്
- ഓൺ ദി അറേഞ്ച്മെന്റ് ഒഫ് വേർഡ്സ്
എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികൾ.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.britannica.com/EBchecked/topic/164249/Dionysius-of-Halicarnassus
- http://penelope.uchicago.edu/Thayer/E/Roman/Texts/Dionysius_of_Halicarnassus/home.html
- http://www.jstor.org/discover/10.2307/298840?uid=3738256&uid=2&uid=4&sid=21101051265893
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയണീഷ്യസ്, ഹാലികാർണസസിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |