ഹാമേറ്റ് അസ്ഥി
ഹാമേറ്റ് അസ്ഥി (അൺസിഫോം അസ്ഥി) കൈക്കുഴയിലെ ആപ്പിന്റെ ആകൃതിയുള്ള ഒരസ്ഥിയാണ്. ഈ ആകൃതിയും കൊളുത്ത് പോലെ ഇതിൽ നിന്ന് മുഴച്ചു നിൽക്കുന്ന ഒരു ഭാഗവും കാരണം ഈ അസ്ഥി തിരിച്ചറിയാൻ എളുപ്പമാണ്.
Bone: ഹാമേറ്റ് അസ്ഥി | |
---|---|
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). Proximal: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി Distal: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് | |
ഇടത് കയ്യിലെ ഹാമേറ്റ് അസ്ഥി | |
Latin | ഓസ് ഹാമേറ്റം |
Gray's | subject #54 227 |
MeSH | Hamate+Bone |
കാർപൽ അസ്ഥികളിൽ മീഡിയൽ വശത്തായി താഴെയാണ് ഹാമേറ്റിന്റെ സ്ഥാനം. ഇത്ന്റെ ബേസ് ഭാഗം താഴേയ്ക്ക് നോക്കി നാലാമതും അഞ്ചാമതും മെറ്റാകാർപൽ അസ്ഥികളുമായി ചേർന്നാണിരിക്കുന്നത്. ഇതിന്റെ തലഭാഗം (അപെക്സ്/apex) മുകൾ/ലാറ്ററൽ വശങ്ങളിലേയ്ക്ക് നോക്കിയിരിക്കുന്നു. ഈ അസ്ഥി മറ്റു സസ്തനികളിലും കാണപ്പെടുന്നുണ്ട്. ഉരഗങ്ങളിലെയും ഉഭയജീവികളിലെയും നാലാമത് ഡിസ്റ്റൽ കാർപൽ അസ്ഥിക്ക് സമാനമാണ് ഹാമേറ്റ്.
ലാറ്റിൻ ഭാഷയിലെ ഹാമേറ്റസ് (കൊളുത്ത്) എന്ന വാക്കിൽ നിന്നാണ് ഹാമേറ്റിന് ഈ പേരുണ്ടായത്.
പ്രതലങ്ങൾ
തിരുത്തുകഈ ലേഖന വിഭാഗം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (September 2011) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആറു പ്രതലങ്ങളാണ് ഹാമേറ്റിനുള്ളത്:
- സുപ്പീരിയർ (മുകളിലുള്ള) പ്രതലം ആപ്പിന്റെ അപെക്സ് ഭാഗത്താണ്. ഇത് വളരെ ഇടുങ്ങിയതും കോൺവെക്സ് (ഉത്തല) ആകൃതിയിലുമുള്ളതാണ്. ഇത് ലൂണേറ്റ് അസ്ഥിയുമായി സന്ധിക്കുന്നു.
- ഇൻഫീരിയർ (കീഴെയുള്ള) പ്രതലം നാലാമതും അഞ്ചാമതും മെറ്റാകാർപൽ അസ്ഥികളുമായി സന്ധിക്കുന്നു. കോൺകേവ് (അവതല) ആകൃതിയുള്ള ഈ സന്ധികൾ തമ്മിൽ വേർതിരിക്കുന്ന ഒരു റിഡ്ജ് ഉണ്ട്.
- ഡോർസൽ (പിൻ വശത്തുള്ള) പ്രതലം ത്രികോണാകൃതിയുള്ളതും ലിഗമെന്റ് യോജിക്കുന്നതിനാൽ പരുക്കനുമാണ്.
- വോളാർ (കൈവെള്ളയുടെ വശത്തുള്ള) പ്രതലത്തിൽ അൾനയുടെ വശത്തായി മുന്നിലേക്കും ലാറ്ററൽ വശത്തേയ്ക്കുമായി തള്ളിനിൽക്കുന്ന ഒരു വളഞ്ഞ കൊളുത്തുപോലുള്ള മുഴയുണ്ട്.
- മീഡിയൽ (ശരീരത്തിന്റെ മദ്ധ്യരേഖയോട് അടുത്തുള്ള) പ്രതലം ട്രൈക്വിട്രൽ അസ്ഥിയുമായി സന്ധിക്കുന്നു. സന്ധിക്കുന്ന ഭാഗത്തിന് ഒബ്ലോങ് ആകൃതിയാണുള്ളത്.
- ലാറ്ററൽ (മദ്ധ്യരേഖയിൽ നിന്നും അകലെയുള്ള) പ്രതലം കാപ്പിറ്റേറ്റ് അസ്ഥിയുമായി മുകളിൽ പിന്നിലായുള്ള ഭാഗത്ത് സന്ധിക്കുന്നു. ബാക്കിയുള്ള ഭാഗം ലിഗമെന്റുകൾ യോജിക്കുന്നതു കാരണം പരുക്കനാണ്.
ക്ലിനിക്കൽ പ്രത്യേകത
തിരുത്തുകഗോൾഫ് കളിക്കാർ പന്തടിക്കാൻ ഗോൾഫ് ക്ലബ് ചുഴറ്റുമ്പോൾ അബദ്ധത്തിൽ തറയിൽ കൊണ്ടാൽ സാധാരണ പൊട്ടാറുള്ള അസ്ഥിയാണ് ഹാമേറ്റ്. ചിലപ്പോൾ എക്സ് റേ പരിശോധനയിൽ ഈ പൊട്ടൽ കണ്ടെത്താൻ സാധിച്ചില്ലെന്നിരിക്കും. എന്തിലെങ്കിലും മുറുകെ പിടിക്കുമ്പോൾ വേദന തോന്നുകയും അസ്ഥിക്ക് മുകളിൽ വേദന തോന്നുകയുമാണ് പ്രധാന ലക്ഷണങ്ങൾ. അൾനാർ നാഡിയിൽ അസ്വസ്ഥതയും തോന്നാടുണ്ട്. ചെറുവിരലിലും ഭാഗികമായി മോതിരവിരലിലും (അൾനാർ വശത്തെ 1 1/2 വിരലുകൾ) മരവിപ്പും ബലക്ഷയവും തോന്നൽ ലക്ഷണങ്ങളാണ്.
ബേസ് ബോൾ കളിക്കാർക്കും ഈ പരിക്കുണ്ടാകാറുണ്ട്. പല പ്രഫഷണൽ ബേസ് ബോൾ കളിക്കാർക്കും ഈ അസ്ഥി എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ട്. [1][2] [3][4][5] "വിൽസന്റെ കൈക്കുഴ" എന്നും ഇതിനെ വിളിക്കാറുണ്ട്.[6]
ഹാമേറ്റ് അസ്ഥിയിൽ കാൽസ്യം നിറയുന്നത് (കാൽസിഫിക്കേഷൻ) എക്സ് റേ പരിശോധനയിലൂടെ കാണുന്നത് ഓർത്തോഡോണ്ടിക്സ് വിദഗ്ദ്ധർ ചികിത്സ തിരഞ്ഞെടുക്കാൻ ഉപയോഗിക്കാറുണ്ട്.
കൂടുതൽ വായനയ്ക്ക്
തിരുത്തുകചിത്രശാല
തിരുത്തുക-
ഹാമേറ്റ് അസ്ഥി.
-
ഇടതുകൈപ്പത്തിയിലെ അസ്ഥികൾ. കൈവെള്ളയുടെ വശത്തെ ദൃശ്യം
-
ഇടതുകൈപ്പത്തിയിലെ അസ്ഥികൾ. പുറകിൽ നിന്നുള്ള ദൃശ്യം.
-
കൈക്കുഴയിൽക്കൂടിയുള്ള തിരശ്ചീന തലത്തിന്റെ ദൃശ്യം
അവലംബം
തിരുത്തുക- ↑ Snow, Chris (June 1, 2006). "Peña to have surgery". The Boston Globe. Retrieved 2011-09-02.
- ↑ Manuel, John (March 31, 2004). "Wrist Troubles Drain Prospects' Power". Baseball America. Archived from the original on 2017-05-31. Retrieved 2011-09-02.
- ↑ Benjamin, Amalie (July 27, 2007). "He's gaining in arms race". The Boston Globe. Retrieved 2011-09-02.
- ↑ "Dickerson has hand, wrist surgery". ESPN. Associated Press. May 3, 2010. Retrieved 2011-09-02.
- ↑ Carobine, Kieran (March 08, 2011). "Domonic Brown's Surgery A Success". Phillies Nation. Retrieved 2011-09-02.
{{cite web}}
: Check date values in:|date=
(help) - ↑ WILSON JN. Profiles of the carpal canal. J Bone Joint Surg Am. 1954 Jan;36-A(1):127–132
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.