ഹാമിദിയൻ കൂട്ടക്കൊല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1890കളുടെ മദ്ധ്യത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ സുൽത്താൻ അബ്ദുൾ ഹാമീദ് II ആർമീനിയൻ വംശജർക്കെതിരെ നടത്തിയ കൂട്ടക്കൊലകളാണ് ഹാമിദിയൻ കൂട്ടക്കൊല.[1] സുൽത്താൻ ഹാമീദിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടക്കുരുതി ആർമീനിയൻ കൂട്ടക്കൊല 1894-96, ഗ്രേറ്റ് മാസെക്ക്ർ എന്നിങ്ങനെയും വിളിക്കപ്പെടുന്നു. 100,000 നും[2] 300,000 നും[3] ഇടയില്പേർ കൊല്ലപ്പെട്ട ഈ സംഭവത്തിന്റെ ഫലമായി ഏകദേശം 50,000 കുട്ടികൾ അനാഥരാക്കപ്പെട്ടു.[4]
ഹാമിദിയൻ കൂട്ടക്കൊല | |
---|---|
സ്ഥലം | ഓട്ടമൻ സാമ്രാജ്യം |
തീയതി | 1894–1896 |
ആക്രമണലക്ഷ്യം | ആർമീനിയൻ വംശജർ |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല, looting |
മരിച്ചവർ | ~80,000 – 300,000 |
ആക്രമണം നടത്തിയത് | സുൽത്താൻ അബ്ദുൾ ഹാമീദ് II |
1894 -ൽ ഓട്ടോമൻ ഉൾനാട്ടിൽ ആരംഭിച്ച കൂട്ടക്കൊലകൾ തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വ്യാപകമായി. 1894 -നും 1896 -നും ഇടയിലാണ് മിക്ക കൂട്ടക്കൊലപാതകങ്ങളും നടന്നത്. 1897 -ൽ അബ്ദുൽ ഹമീദിനെ അന്താരാഷ്ട്ര സമൂഹം അപലപിച്ചതിനെത്തുടർന്ന് കൂട്ടക്കൊലകൾ ചുരുങ്ങാൻ തുടങ്ങി. സർക്കാരിൽ നിന്നുള്ള ആഭ്യന്തര പരിഷ്കരണത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങൾ അവഗണിക്കപ്പെട്ട് ഏറെക്കാലം പീഡിപ്പിക്കപ്പെട്ട അർമേനിയൻ സമൂഹത്തിനെതിരെ ഏറ്റവും കടുത്ത നടപടികൾ നിർദ്ദേശിക്കപ്പെട്ടത്. ഇരകളുടെ പ്രായത്തിനോ ലിംഗത്തിനോ യാതൊരു പരിഗണനയും നൽകാതിരുന്ന ഓട്ടോമൻസ് സൈന്യം ക്രൂരമായ ബലത്തോടെ എല്ലാവരെയും കൂട്ടക്കൊല ചെയ്തു.[5] ടെലിഗ്രാഫ് പത്രം കൂട്ടക്കൊലകളുടെ വാർത്ത ലോകമെമ്പാടും പ്രചരിപ്പിക്കുകയും പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മാധ്യമങ്ങളിൽ ഇതിന് കാര്യമായ വാർത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തു.[6]
പശ്ചാത്തലം
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഓട്ടോമൻ സാമ്രാജ്യം തങ്ങളുടെ നിലനിൽപ്പിന് ഭീക്ഷണി കണ്ടെത്തിയ അരക്ഷിതാസ്ഥയാണ് അർമേനിയക്കാരോടുള്ള ശത്രുതയുടെ ഉത്ഭവത്തിന് കാരണമായത്. യൂറോപ്യൻ ദേശീയതയുടെ ഒരു കാലഘട്ടത്തിൽ ഓട്ടോമൻ ഭരണത്തിൻ കീഴിൽ ദീർഘകാലമായി നിലനിന്നിരുന്ന പല പ്രദേശങ്ങളും സ്വയം നിർണ്ണയം നേടാനുള്ള പരിശ്രമം ബാൽക്കനിലെ ഓട്ടോമൻ ആധിപത്യത്തിന്റെ അന്ത്യം കുറിച്ചു. ദീർഘകാലമായി രണ്ടാംതരം പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്ന സാമ്രാജ്യത്തിലെ അർമേനിയനക്കാർ 1860 കളുടെ മധ്യത്തിലും 1870 കളുടെ തുടക്കത്തിലും സിവിൽ പരിഷ്കാരങ്ങളും സർക്കാരിൽ നിന്ന് മെച്ചപ്പെട്ട പെരുമാറ്റവും ആവശ്യപ്പെടാൻ തുടങ്ങി. ഭൂമി കൈയേറ്റം, "അർമേനിയൻ പട്ടണങ്ങളിൽ കുർദുകളും സർക്കേഷ്യക്കാരും നടത്തുന്ന കൊള്ളയും കൊലപാതകങ്ങളും നികുതി പിരിവിലെ അപാകതകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ക്രിമിനൽ പെരുമാറ്റം, വിചാരണയിൽ ക്രിസ്ത്യാനികളെ സാക്ഷികളായി അംഗീകരിക്കാൻ വിസമ്മതിക്കൽ തുടങ്ങിയവ അവസാനിപ്പിക്കാൻ അവർ സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തി.[7] നിരന്തരമായ ഈ അഭ്യർത്ഥനകൾ കേന്ദ്ര സർക്കാർ അവഗണിച്ചു. അനറ്റോളിയയിലെ അർമേനിയക്കാർക്കിടയിൽ ഒരു ദേശീയത വ്യാപിക്കുകയും തുല്യ അവകാശങ്ങൾക്കായുള്ള ആവശ്യങ്ങളും സ്വയംഭരണത്തിനുള്ള പ്രേരണയും ഉൾപ്പെടെയുള്ളവ ഒട്ടോമൻ, സാമ്രാജ്യത്തിന്റെ ഇസ്ലാമിക സ്വഭാവത്തിനും അതിന്റെ നിലനിൽപ്പിന് പോലും ഭീഷണിയാകുമെന്ന് ഓട്ടോമൻ നേതൃത്വം വിശ്വസിച്ചു.
അവലംബം
തിരുത്തുക- ↑ Armenian: Համիդյան ջարդեր, തുർക്കിഷ്: Hamidiye Katliamı, French: Massacres hamidiens)
- ↑ Dictionary of Genocide, By Paul R. Bartrop, Samuel Totten, 2007, p. 23
- ↑ Akçam, Taner (2006) A Shameful Act: The Armenian Genocide and the Question of Turkish Responsibility p. 42, Metropolitan Books, New York ISBN 978-0-8050-7932-6
- ↑ "Fifty Thousand Orphans made So by the Turkish Massacres of Armenians", The New York Times, December 18, 1896,
The number of Armenian children under twelve years of age made orphans by the massacres of 1895 is estimated by the missionaries at 50.000
. - ↑ Cleveland, William L. (2000). A History of the Modern Middle East (2nd ed.). Boulder, CO: Westview. p. 119. ISBN 0-8133-3489-6.
- ↑ Deringil, Selim; Adjemian, Boris; Nichanian, Mikaël (2018). "Mass Violence in the Late Ottoman Empire: A Discussion: An Interview with Selim Deringil". Études arméniennes contemporaines (11): 95–104. doi:10.4000/eac.1803.
- ↑ Akçam. A Shameful Act, p. 36.