ഹരിപ്പാട് നഗരസഭ

ആലപ്പുഴ ജില്ലയിലെ നഗരസഭ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു നഗരസഭയാണ് 9.56 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഹരിപ്പാട് നഗരസഭ. ഈ നഗരസഭയ്ക്ക് 29 വാർഡുകളാണുള്ളത്. 2015 ജനുവരി 14നാണ് ഹരിപ്പാടിനെ നഗരസഭയാക്കി ഉയർത്തിയത്. ഹരിപ്പാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന 13 വാർഡുകളും പള്ളിപ്പാട് പഞ്ചായത്തിലെ 5 വാർഡുകളും കാർത്തികപ്പള്ളി പഞ്ചായത്തിലെ 4 വാർഡുകളും കുമാരപുരം പഞ്ചായത്തിലെ ഒരു വാർഡും കൂട്ടിച്ചേർത്താണ് ഹരിപ്പാട് നഗരസഭ രൂപീകരിച്ചത്. 2015 നവംബറിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

അതിരുകൾതിരുത്തുക

  • കിഴക്ക് - പള്ളിപ്പാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - കുമാരപുരം പഞ്ചായത്ത്
  • വടക്ക് - ചെറുതല വീയനപുരം പഞ്ചായത്ത്
  • തെക്ക്‌ - കാർത്തികപ്പള്ളി പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 15.56 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,308
പുരുഷന്മാർ 7800
സ്ത്രീകൾ 8000
ജനസാന്ദ്രത 1485
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 96%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹരിപ്പാട്_നഗരസഭ&oldid=2272064" എന്ന താളിൽനിന്ന് ശേഖരിച്ചത്