ഹഥ്റാസ് കൂട്ടബലാത്സംഗവും കൊലപാതകവും (2020)

ഉത്തർപ്രദേശിലെ ഹഥ്റാസിൽ പത്തൊൻപതുകാരിയായ ദലിത് യുവതിയെ സവർണ്ണരായ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് മരണാസന്നയാക്കുകയും, രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മരണപ്പെടുകയും ചെയ്ത സംഭവമാണ് ഹഥ്റാസ് കൂട്ടബലാത്സംഗവും കൊലപാതകവും (2020)[2][3][4].

2020 Hathras Gang Rape and Murder
ഹഥ്റാസ് കൂട്ടബലാത്സംഗവും കൊലപാതകവും (2020) is located in Uttar Pradesh
ഹഥ്റാസ് കൂട്ടബലാത്സംഗവും കൊലപാതകവും (2020)
ഹഥ്റാസ് കൂട്ടബലാത്സംഗവും കൊലപാതകവും (2020) (Uttar Pradesh)
സ്ഥലംHathras, Uttar Pradesh, India
നിർദ്ദേശാങ്കം27°36′N 78°03′E / 27.60°N 78.05°E / 27.60; 78.05
തീയതി14 സെപ്റ്റംബർ 2020 (2020-09-14)
ആക്രമണത്തിന്റെ തരം
Rape, murder, dragging & strangling (with dupatta)[1]
മരിച്ചവർ1
പങ്കെടുത്തവർ
4

യുവതിയുടെ മരണത്തോടെ പോലീസ് തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചത് ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ പോലീസ് ഇത് നിഷേധിച്ചു[5]. സംഭവത്തിന്ശേഷം മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ നാല് പ്രതികളുടെ പേര് യുവതി വ്യക്തമാക്കിയിരുന്നു[6]. എന്നാൽ ആദ്യ പത്തുദിവസവും പ്രതികളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഈ സംഭവം രാജ്യമെമ്പാടും പ്രതിഷേധങ്ങൾക്കിടയാക്കി. ആഗോളതലത്തിൽ തന്നെ വ്യാപകമായ മാധ്യമശ്രദ്ധ ലഭിച്ചതോടെ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു[7].

2020 സെപ്റ്റംബർ 14-ന് 19 കാരിയായ ദളിത് യുവതി കാലിത്തീറ്റ ശേഖരിക്കാൻ ഫാമിൽ പോയപ്പോഴാണ് സംഭവം നടക്കുന്നത്. സന്ദീപ് താക്കൂർ, രാമു താക്കൂർ, ലവ്കുശ് താക്കൂർ, രവി താക്കൂർ എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു[8][9]. എതിർത്തുനിന്ന യുവതിയെ കഴുത്തിൽ ദുപ്പട്ട കെട്ടി വലിച്ചെറിയുകയും കഴുത്ത് ഞെരിച്ച് കൊലചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക്, കഴുത്തുഞെരിച്ച സമയത്ത് നാവ് കടിച്ചു അറ്റുപോയത്[10][11] എന്നിവയാണ് മരണകാരണമായ പരിക്കുകളെന്ന് കരുതപ്പെടുന്നു. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ മാതാവ് ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവരുടെ വാദങ്ങൾ തള്ളിക്കളയുകയും പരിഹസിച്ച് വിടുകയുമാണ് അവർ ചെയ്തത്[12][13]. സെപ്തംബർ 20 ന് മാത്രമാണ് പോലീസ് പരാതി രജിസ്റ്റർ ചെയ്തത്[14]. 22-ആം തിയ്യതി ഇരയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായും എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും രേഖപ്പെടുത്തി[15][16]. ആദ്യം അലീഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട[17] യുവതിയെ നില മോശമായതിനെ തുടർന്ന് ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 29-ന് യുവതിയുടെ അന്ത്യം സംഭവിച്ചു[18][19][20].

സന്ദീപും ലുവ്കുഷും മാസങ്ങളായി തന്നെയും ഇരയേയും ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇരയുടെ അമ്മ പറഞ്ഞു[21].

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം സെർവിക്കൽ സ്പൈനിൽ ഏറ്റ ആഘാതമാണ് മരണകാരണം എന്ന് സൂചിപ്പിക്കുന്നു. ബലാത്സംഗവും ശ്വാസം മുട്ടിക്കലും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്[22][23].

  1. "Uttar Pradesh Dalit girl, victim of murder, dies in Delhi hospital". The Hindu op. 29 September 2020. Retrieved 30 September 2020.
  2. Jaiswal, Anuja (29 September 2020). "Rape survivor moved to Delhi, 'spine damage permanent'". The Times of India. Times Now Network (TNN). Retrieved 1 October 2020.
  3. "Hathras gangrape: Dalit woman succumbs to injuries in Delhi; security beefed up outside hospital amid protests". The Indian Express. 29 September 2020. Retrieved 1 October 2020.
  4. Johari, Aarefa (30 September 2020). "In videos: How the Dalit woman raped in Hathras was cremated without letting her family say goodbye". Scroll.in. Retrieved 1 October 2020.
  5. Halder, Tanseem; Mishra, Himanshu (30 September 2020). "Hathras horror: Police, victim's family give contradictory accounts". India Today. Retrieved 1 October 2020.
  6. "Impunity in Hathras". The Indian Express. 1 October 2020. Retrieved 2 October 2020.
  7. "Hathras gang-rape: Opposition parties demand resignation of U.P. Chief Minister Yogi Adityanath". The Hindu. 1 October 2020. Retrieved 2 October 2020.
  8. "Impunity in Hathras". The Indian Express. 1 October 2020. Retrieved 2 October 2020.
  9. Dhar, Dipsita (1 October 2020). "Hathras Rape: A Caste Continuum". Outlook India. Retrieved 2 October 2020. The men who raped the 19-year-old girl in Hathras are Rajputs/Thakurs, the one community that owns perhaps the largest share of land in rural India. Why are media houses that were so comfortable reporting the victimhood of a Dalit woman so chary about exposing the immense power that dominant castes still hold on to? [...] We even saw a 'Rashtriya Savarna Parishad' come out in support of the rapists—the 'betas' of the community who can never do anything wrong. Boys will be boys. And Thakur boys will be Thakur boys.
  10. Nandy, Pritish (7 October 2020). "Another girl, raped and murdered". Mumbai Mirror. Retrieved 7 October 2020.
  11. Kumar Dongare, Akshay; Pandey, Alok (September 29, 2020). Ghosh, Deepshikha (ed.). "UP Woman, Gang-Raped And Tortured 2 Weeks Ago, Dies In Delhi Hospital". NDTV.com. Retrieved 2020-10-17.
  12. Nandy, Asmita (1 October 2020). "'This Is All Drama': Accused's Kin on Hathras Dalit Girl's Assault". The Quint (in ഇംഗ്ലീഷ്). Retrieved 1 October 2020.
  13. Jaiswal, Anuja (29 September 2020). "Hathras rape survivor moved to Safdarjung, damage to spine permanent". Times of India (in ഇംഗ്ലീഷ്). TNN. Retrieved 4 October 2020.
  14. DM Hathras [dm_hathras] (21 September 2020). "इसे पढ़ लीजिए।" (Tweet) (in ഹിന്ദി). Retrieved 3 October 2020 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  15. Chaturvedi, Hemendra; Jyoti, Dhrubo; Sunny, Shiv (1 October 2020). "Hathras case: Cops contradict victim's statement". Hindustan Times (in ഇംഗ്ലീഷ്). Retrieved 3 October 2020.
  16. Jaiswal, Anuja. "Hathras Case Update: In 3 videos, Hathras girl said she was raped, strangled when she resisted | Agra News - Times of India". The Times of India (in ഇംഗ്ലീഷ്). The Time of India. TNN. Retrieved 13 October 2020.
  17. Jaiswal, Anuja (30 September 2020). "Gang-raped & tortured, Dalit teen dies after 15-day battle". The Times of India. Retrieved 6 October 2020.
  18. "Rape victim cremated 'without family's consent'". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 30 September 2020. Retrieved 30 September 2020.
  19. "Hathras gang rape: India victim's death sparks outrage". BBC News. 29 September 2020.
  20. Mishra, Arti, ed. (29 September 2020). "हाथरस गैंगरेप मामले में दलित युवती की मौत से लोगों में गुस्सा, कह रहे- इंसाफ दो…". india.com (in ഹിന്ദി). Retrieved 30 September 2020.
  21. Sunny, Shiv (4 October 2020). "Hathras gangrape: Accused were harassing her for months, says mother of 19-year-old". Hindustan Times. Retrieved 4 October 2020.
  22. Gunasekar, Arvind; Singh Sengar, Mukesh (2 October 2020). Ghosh, Deepshikha (ed.). "No Rape In Hathras Case, Senior UP Cop Claims, Citing Forensic Report". NDTV (in ഇംഗ്ലീഷ്). Retrieved 3 October 2020.
  23. "No Rape, Case Twisted to Cause Caste Tension: UP ADG on FSL Report". The Quint (in ഇംഗ്ലീഷ്). 1 October 2020. Retrieved 1 October 2020.