സർഷ്യ ഊന റോനൻ (/ˈsɜːrʃə ˈnə ˈrnən/ SUR-shə);[4] (ജനനം: ഏപ്രിൽ 12, 1994). ഒരു ഐറിഷ് നടിയാണ്.[5] നേടിയ അംഗീകാരങ്ങളിൽ രണ്ട് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും, മൂന്ന് വീതം ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങളും ഉൾപ്പെടുന്നു. 2016 ൽ ഫോബ്സ് 30 അണ്ടർ 30 എന്ന പട്ടികയിലും, ടൈം മാഗസിന്റെ നെക്സ്റ്റ് ജനറേഷൻ ലീഡേഴ്‌സ് എന്ന പട്ടികയിലും സർഷ്യ ഇടം നേടി.[6][7]

സർഷ്യ റോനൻ
ജനനം
Saoirse Una Ronan[1]

(1994-04-12) 12 ഏപ്രിൽ 1994  (30 വയസ്സ്)[2][3]
ദേശീയതIrish
പൗരത്വംIreland
തൊഴിൽActress
സജീവ കാലം2003–present
പുരസ്കാരങ്ങൾFull list

2003 ൽ ദ ക്ലിനിക്ക് എന്ന ഐറിഷ് മെഡിക്കൽ നാടക പരമ്പര ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. 2007 ൽ ഐ കുഡ് നെവർ ബി യുവർ വുമൺ എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ അഭിനയിച്ചു ഫീച്ചർ ഫിലിമുകളിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ അറ്റോൺമെന്റ് എന്ന ചിത്രത്തിൽ പ്രായാതീതബുദ്ധിയുള്ള ഒരു കൗമാരക്കാരിയുടെ വേഷമാണ് വഴിത്തിരിവ് ആയത്. ഈ വേഷത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. തുടർന്ന് ദ് ലൗലി ബോൺസ് (2009), ഹന്ന (2011), ബൈസാന്റിയം (2012), ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ (2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2015 ൽ ബ്രൂക്ലിൻ എന്ന ചിത്രത്തിൽ 1950 കളിലേ ബ്രൂക്ക്ലിനിലെ വീട്ടിൽ നിന്ന് അകന്ന് കഴിയുന്ന ഏറെ വിഷമിക്കുന്ന ഒരു ഐറിഷ് പെൺകുട്ടിയെ അവതരിപ്പിച്ചു സേർഷ്യ പ്രശംസ നേടി. ഈ വേഷത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2017 ൽ ഗ്രെറ്റ ജെർവികിന്റെ ലേഡി ബേർഡ് എന്ന ചിത്രത്തിൽ പേരിന് അടിസ്ഥാനമായ ഒരു ഹൈസ്കൂൾ സീനിയർ വിദ്യാർത്ഥിനിയുടെ വേഷം അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സേർഷ്യ നേടി.

സ്ക്രീനിൽ അഭിനയിക്കുന്നതിനു പുറമേ, സാറ്റർഡേ നൈറ്റ് ലൈവ് പരിപാടിയുടെ ഒരു എപ്പിസോഡിന്റെ അവതരികയായും, ദി ക്രൂസിബിൾ എന്ന ബ്രോഡ് വേ നാടകത്തിൽ അബിഗൈൽ വില്യംസ് എന്ന കഥാപാത്രം അവതരിപ്പിക്കുകയും ചെയ്തു.[8]

ചെറുപ്പകാലം

തിരുത്തുക

ന്യൂയോർക്ക് സിറ്റിയിലെ ദ ബ്രോൺസ് എന്ന സ്ഥലത്ത് ജനിച്ച സേർഷ്യ, അയർലൻഡിലെ ഡബ്ലിനിൽ നിന്നുള്ള മോണിക്കയുടെയും, പോൾ റോണന്റെയും ഏക മകളാണ്. സേർഷ്യക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം അയർലണ്ടിലെ ഡബ്ലിനിലേക്ക് താമസം മാറി. സേർഷ്യയുടെ കൗമാരപ്രായത്തിൽ വീണ്ടും അവരുടെ കുടുംബം ഡബ്ലിന് അടുത്തുള്ള ഹൗത്ത് എന്ന ഗ്രാമത്തിലേക്ക് താമസം മാറി.

2003-2009: അറ്റോൺമെന്റും മറ്റ് ആദ്യകാല സംരംഭങ്ങളും

തിരുത്തുക

2003 ൽ ഐറിഷ് ദേശീയ ചാനലായ ആർടിഇ അവതരിപ്പിച്ച ദ ക്ലിനിക്ക് എന്ന പരമ്പരയിലൂടെ ആണ് സ്ക്രീനിൽ അരങ്ങേറ്റം നടത്തിയത്. അതേ സമയത്തു തന്നെ, ഹാരി പോട്ടർ ആന്റ് ദി ഓർഡർ ഓഫ് ദ ഫീനിക്സ് എന്ന ചിത്രത്തിൽ ലൂണ ലൗഗുഡ് എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്തെങ്കിലും ആ ചിത്രത്തിൽ അവസരം ലഭിച്ചില്ല. 2005 ൽ ചിത്രീകരണം പൂർത്തിയായ എയ്മി ഹെക്കർലിംഗിന്റെ റൊമാന്റിക് കോമഡി ചിത്രം “ഐ കുഡ് നെവർ ബി യുവർ വുമൺ” എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്ന എങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടു പോയതിനാൽ 2007 ൽ മാത്രമാണ് പുറത്തിറങ്ങിയത്.

12 വയസ്സുള്ളപ്പോൾ, ഇയോൺ മക്ഇവാന്റെ അറ്റോൺമെന്റ് എന്ന നോവലിനെ അടിസ്ഥാനമാക്കി ജോ റൈറ്റ് സംവിധാനം ചെയ്ത അതേ പേരുള്ള ചിത്രത്തിന്റെ ഓഡിഷനിൽ റോനൻ പങ്കെടുത്തു. ബ്രയോനി ടാലീസ് എന്ന പേരുള്ള, നോവലിസ്റ്റ് ആവാൻ ആഗ്രഹിക്കുന്ന, ഒരു 13 വയസ്സുകാരിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ റോനൻ അവതരിപ്പിച്ചത്. കെയ്റ നൈറ്റ്ലി, ജെയിംസ് മക്അവോയ് എന്നിവർക്കൊപ്പം ഈ ചിത്രത്തിൽ റോനൻ അഭിനയിച്ചു. 30 ദശലക്ഷം അമേരിക്കൻ ഡോളർ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം, ലോകമെമ്പാടുനിന്നും 129 ദശലക്ഷം ഡോളറാണ് സ്വന്തമാക്കിയത്. ഈ വേഷത്തിനു മികച്ച സഹനടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ്, അക്കാദമി അവാർഡ് എന്നിവക്കായി റോനനെ നാമനിർദ്ദേശം ചെയ്തു, അതുവഴി ഏറ്റവും പ്രായം കുറഞ്ഞ അക്കാദമി അവാർഡ് നോമിനികളിൽ ഒരാളായി റോനൻ .

2007 ൽ സൂപ്പർ നാച്വറൽ ത്രില്ലറായ ഡെത്ത് ഡിഫിയിംഗ് ആക്ട്സ് എന്ന ചിത്രത്തിൽ ഒരു മാനസിക രോഗിയുടെ (കാതറിൻ സെറ്റ-ജോൺസ് അവതരിപ്പിച്ചത്) മകളെയാണ് റോനൻ അവതരിപ്പിച്ചത്. 2008 ലെ സിറ്റി ഓഫ് എംബർ എന്ന ഫാന്റസി ചിത്രത്തിൽ എംബർ എന്ന ഒരു ഭൂഗർഭ നഗരവാസികളെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ലീന മഫ്ലിറ്റ് എന്ന കഥാപാത്രമായി അഭിനയിച്ചു. രണ്ട് ചിത്രങ്ങളും ഒരു സമ്മിശ്ര പ്രതികരണം സ്വീകരിക്കുകയും ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു.

2009 ൽ റേച്ചൽ വീസ്, മാർക്ക് വാൽബെർഗ്, സൂസൻ സാരണ്ടൺ, സ്റ്റാൻലി ട്യൂച്ചി എന്നിവരോടൊപ്പമാണ് റോനൻ പീറ്റർ ജാക്ക്സണിന്റെ സൂപ്പർ നാച്ചുറൽ ചിത്രം ലൗലി ബോൺസ് അഭിനയിച്ചത്. ആലീസ് സെബോൾഡിന്റെ അതേപേരുള്ള പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഇത്. ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത പതിനാലുകാരി സൂസി സാൽമൊനെയാണ് റോനൻ ഈ ചിത്രത്തിൽ അവതരിപിച്ചത്. റോനനും അവളുടെ കുടുംബവും അതിന്റെ വിഷയം കാരണം, യഥാർത്ഥത്തിൽ ഈ റോൾ സ്വീകരിക്കാൻ മടിച്ചുനിന്നു, എന്നാൽ ബലാത്സംഗം, കൊലപാതകം എന്നിവയുടെ അനാവശ്യമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ജാക്സൺ അവർക്ക് നൽകിയ ഉറപ്പിനെത്തുടർന്ന് വേഷം സ്വീകരിക്കാമെന്ന് സമ്മതിച്ചു

ചിത്രത്തിലെ നിരവധി സംഭവങ്ങൾ സ്പെഷ്യൽ എഫക്റ്റുകളെ ആശ്രയിച്ചിരുന്നു, റോണന്റെ മിക്ക രംഗങ്ങളും ബ്ലൂ സ്ക്രീനിനു മുന്നിലാണ് ചിത്രീകരിച്ചത്. സിനിമയുടെ കഥയും സന്ദേശവും നിരൂപകർ വിമർശനവിധേയമാക്കിയിരുന്നു. ബോക്സ് ഓഫീസ് പരാജയമായിരുന്നു ഈ സിനിമ, പക്ഷേ മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരം നാമനിർദ്ദേശത്തിന് റാണിന് ലഭിച്ചു.

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
Year Title Role(s) Director(s) Notes
2007 ഐ കുഡ് നെവർ ബി യുവർ വുമൺ Izzie Mensforth Amy Heckerling
2007 The Christmas Miracle of Jonathan Toomey Celia Hardwick Bill Clark
2007 അറ്റോൺമെന്റ് Briony Tallis (aged 13) Joe Wright
2007 Death Defying Acts Benji McGarvie Gillian Armstrong
2008 City of Ember Lina Mayfleet Gil Kenan
2009 The Lovely Bones Susie Salmon Peter Jackson
2010 Arrietty Arrietty Hiromasa Yonebayashi Voice; English dub
2010 ദ വേ ബാക്ക് Irena Zielińska Peter Weir
2011 Hanna Hanna Heller Joe Wright
2011 Violet & Daisy Daisy Geoffrey S. Fletcher
2012 Byzantium Eleanor Webb Neil Jordan
2013 The Host Melanie Stryder /
Wanderer "Wanda"
Andrew Niccol
2013 How I Live Now Daisy Kevin Macdonald
2013 Justin and the Knights of Valour Talia Manuel Sicilia Voice
2014 ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ Agatha Wes Anderson
2014 Muppets Most Wanted Ballet Dancer James Bobin Cameo
2014 Lost River Rat Ryan Gosling
2015 Stockholm, Pennsylvania Leia Dargon Nikole Beckwith
2015 ബ്രൂക്ക്ലിൻ എല്ലിഷ് ലേസി ജോൺ ക്രൗളി
2017 Loving Vincent Marguerite Gachet Dorota Kobiela
Hugh Welchman
2017 ലേഡീ ബേർഡ് Christine "Lady Bird" McPherson Greta Gerwig
2017 On Chesil Beach Florence Ponting Dominic Cooke
2018 The Seagull Nina Zarechnaya Michael Mayer Completed
2018 Mary Queen of Scots Mary, Queen of Scots Josie Rourke Post-production

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2003–2004 The Clinic Rhiannon Geraghty 4 episodes
2005 Proof Orla Boland 4 episodes
2014 Robot Chicken Various Voice; 2 episodes
2017 Saturday Night Live Herself (host) Episode: "Saoirse Ronan/U2"
  1. "Saoirse Ronan". TV Guide. Retrieved 28 March 2017.
  2. Symkus, Ed (7 April 2011). "Saoirse Ronan gets physical as action heroine 'Hanna'". The MetroWest Daily News. GateHouse News Service. Archived from the original on 23 June 2013. Retrieved 12 April 2011.
  3. Debruge, Peter (4 October 2007). "Saoirse Ronan Atonement actress creating Lovely buzz". Variety. Archived from the original on 23 June 2013. Retrieved 13 December 2008.
  4. "Sheesh! Dennis Quaid sorry for mangling Saoirse Ronan's name". RTÉ.ie. 4 May 2017. Retrieved 13 June 2017. The standard Irish pronunciation is Irish pronunciation: [ˈsˠiːɾʲʃə ˈuːnˠə ˈɾˠɔn̪ˠən̪ˠ]
  5. "Like her character, Saoirse Ronan has Irish, American connections". Retrieved 16 December 2017.
  6. Under 30 Forbes Magazine, January 2016
  7. Saoirse Ronan: Next Generation Leaders Time
  8. Manly, Lorne (6 August 2015). "Crucible Revival, With Whishaw and Okonedo, Sets Broadway Opening". The New York Times. Archived from the original on 8 August 2015.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സർഷ്യ_റോനൻ&oldid=4092412" എന്ന താളിൽനിന്ന് ശേഖരിച്ചത്