സർവ്വസുഗന്ധി
ഇലകൾക്കു തിളങ്ങുന്ന കടുംപച്ചനിറത്തൊടു കൂടിയ നിത്യഹരിത ഇടത്തരം വൃക്ഷമാണ് സർവ സുഗന്ധി (ഇംഗ്ലീഷ്: Allspice).
സർവ സുഗന്ധി | |
---|---|
![]() | |
Allspice | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. dioica
|
Binomial name | |
Pimenta dioica |
. ജമൈക്കൻ കുരുമുളക് എന്നും പേരുണ്ട്. ഇലകൾ പരസ്പരം അഭിമുഖമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. തവിട്ടുനിറം കലർന്ന പച്ച നിറതിലുള്ള, പയർമണിയോളം വലിപ്പമുള്ള കായ്കൾ ഒന്നോരണ്ടോ വിത്തുകൾ ഉൾക്കൊള്ളുന്ന കുലകളായി ഉണ്ടാകുന്നു.
കായ്കളും ഇലകളും മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കുന്നു. ഇതിന് ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമാണുള്ളത്. അതിനാലാണ് ഇത് സർവ സുഗന്ധി എന്ന പേരിൽ അറിയപ്പെടുന്നത്. വിത്തുകൾ വഴിയാണ് പ്രത്യുത്പാദനം നടക്കുന്നത്. ഫലങ്ങളിലും ഇലകളിലും അടങ്ങിയിരികുന്ന യൂജിനോൾ, മിതൈൽ, ടെർപീനുകൾ (മീർസിൻ, സിനിയോൾ, ഫെല്ലാൻഡ്രിൻ) എന്നിവയാണ് സുഗന്ധത്തിനു കാരണം.
ഉപയോഗംതിരുത്തുക
ഭക്ഷ്യവസ്തുക്കളിൽ സുഗന്ധവ്യഞ്ജനമായിട്ടാണ് സധാരണമായി ഉപയോഗിക്കുന്നത്. മാംസവിഭവങ്ങൾ, കൂട്ടുകറികൾ, അച്ചാറുകൾ, കേക്ക്, കാൻഡി എന്നിവയിലും ഇവ ചേർക്കാറുണ്ട്. പെർഫ്യൂമുകളുടേയും കോസ്മെറ്റിക്കുകളുടേയും നിർമ്മാണത്തിന് ഇതിൻ നിന്നെടുക്കുന്ന തൈലം ഉപയോഗിക്കുന്നു. പല്ലുവേദനക്കും, അജീർണത്തിനും മരുന്നായി പ്രയോജനപ്പെടുന്നു.
പുറംകണ്ണികൾതിരുത്തുക
- http://www.hear.org/starr/hiplants/reports/pdf/pimenta_dioica.pdf Pimenta dioica
- http://www.floridata.com/ref/p/pime_dio.cfm Pimenta dioica
- http://www.tradewindsfruit.com/allspice.htm Allspice
- [1] Images for pimenta dioica
- http://www.karshikakeralam.gov.in/html/kerala/sarva.html Archived 2016-03-05 at the Wayback Machine.