സർമദ് കശാനി
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കുടിയേറിയ ഒരു പേർഷ്യൻ സന്യാസിയാണ് സർമദ് കശാനി എന്നറിയപ്പെടുന്ന മുഹമ്മദ് സെയ്ദ്(
പേർഷ്യൻ: سرمد کاشانی) (ca 1590 - 1661). ജൂതനായിരുന്ന ഇദ്ദേഹം പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് പറയപ്പെടുന്നു[1]. തന്റെ കവിതകളിൽ അദ്ദേഹം മതങ്ങളെ നിരാകരിക്കുന്നതായാണ് കാണപ്പെടുന്നത്[2]
ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന അബുൽ കലാം ആസാദ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തന്നെയും സർമദിനെയും താരതമ്യപ്പെടുത്തുന്നുണ്ട്[3].
സൂഫി സർമദ് കശാനി | |
---|---|
ജനനം | (1590) ഇറാൻ |
മരണം | (1661) ഡെൽഹി, മുഗൾ സാമ്രാജ്യം |
ജീവചരിത്രം
തിരുത്തുകആദ്യകാലം
തിരുത്തുക1590കളിൽ അർമീനിയയിലാണ് സർമദ് ജനിക്കുന്നത്. പേർഷ്യൻ സംസാരിക്കുന്ന അർമീനിയൻ ദമ്പതികളാണ് മാതാപിതാക്കൾ[4].
ഇന്ത്യയിൽ
തിരുത്തുകമുഗൾ സാമ്രാജ്യത്തിൽ കച്ചവടസാധ്യത തേടിയാണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്. സിന്ധിൽ എത്തിപ്പെട്ട സർമദ് പിന്നീട് ലാഹോർ, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസാനം ഡൽഹിയിലെത്തിച്ചേർന്നു[5]. തന്റെ ധനം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട സർമദ് നഗ്നനായാണ് പിൽക്കാലത്ത് കാണപ്പെട്ടത്[6][അവലംബം ആവശ്യമാണ്]
ഡൽഹിയിലെ ജീവിതം
തിരുത്തുകദാരാഷിക്കോവിന്റെ ക്ഷണപ്രകാരം ഷാജഹാന്റെ കൊട്ടാരത്തിലെത്തിയ സർമദ്, രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചു. പേർഷ്യൻ ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം കവിതകൾ ആ ഭാഷയിൽ രചിച്ചിരുന്നു[2]. തോറയുടെ പേർഷ്യൻ പരിഭാഷ അദ്ദേഹം തയ്യാറാക്കിയിരുന്നു[7].
മരണം
തിരുത്തുകഔറംഗസേബിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട സർമദ് വധശിക്ഷക്ക് വിധേയനായി[8][9]. പരമ്പരാഗത വിശ്വാസങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിലായിരുന്നു ശിക്ഷ എന്ന് കരുതപ്പെടുന്നു[10][11]
References
തിരുത്തുക- ↑ Prigarina, Natalia. "SARMAD: LIFE AND DEATH OF A SUFI" (PDF). (Institute of Oriental Studies, Russia. Retrieved 24 May 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 For some examples of his poetry, see: Poetry Chaikhana Sarmad: Poems and Biography.
- ↑ Votary of freedom - Maulana Abul Kalam Azad and Sarmad by V. N. Datta, Tribune India, October 7, 2007
- ↑ See mainly: Katz (2000) 148-151. But also: Sarmad the Armenian and Dara Shikoh; Khaleej Times Online - The Armenian Diaspora: History as horror and survival Archived 2012-09-16 at the Wayback Machine..
- ↑ V. N. Datta, Maulana Abul Kalam Azad and Sarman,
Walderman Hansen doubts whether sensual passions played any part in their love [sic]; puri doubts about their homosexual relationship
- ↑ See the account here Archived 2009-04-18 at the Wayback Machine..
- ↑ Fishel, Walter. “Jews and Judaism at the Court of the Mugal Emperors in Medieval India,” Islamic Culture, 25:105-31.
- ↑ For the motivations behind his trial as well as a detailed explanation of proceedings, see: Katz (2000) 151-153.
- ↑ Cook 2007.
- ↑ http://www.tribuneindia.com/2007/20071007/spectrum/book1.htm
- ↑ https://books.google.ca/books?id=0BI8kFya06UC&pg=PT100
{{citation}}
: Cite has empty unknown parameter:|1=
(help); Missing or empty|title=
(help)
Bibliography
തിരുത്തുക- Cook, D. (2007) Martyrdom in Islam (Cambridge) ISBN 9780521850407.
- Tr. by Syeda Sayidain Hameed (1991). "The Rubaiyat of Sarmad" (PDF). Indian Council for Cultural Relations.
- Ezekial, I.A. (1966) Sarmad: Jewish Saint of India (Beas) ASIN B0006EXYM6.
- Gupta, M.G. (2000) Sarmad the Saint: Life and Works (Agra) ISBN 81-85532-32-X.
- Katz, N. (2000) The Identity of a Mystic: The Case of Sa'id Sarmad, a Jewish-Yogi-Sufi Courtier of the Mughals in: Numen 47: 142-160.
- Schimmel, A. And Muhammad Is His Messenger: The Veneration Of the Prophet In Islamic Piety (Chapel Hill & London).