സൗമ്യ എന്ന പെൺകുട്ടി 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസ്[1]. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി[2][3] എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു[4][5].

Soumya
ജനനം
Manjakkad, Shornur, Kerala, India
മരണം6 February 2011
തൊഴിൽSales girl

തൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി. [6] [7]

തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാൽപ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയിൽ സമർപ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ചത്.

കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവച്ചു.[2][8] സുപ്രീം കോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസികുഷന് കഴിഞ്ഞില്ലെന്നു വിധിക്കുകയും അതിനു നൽകിയ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറക്കുകയും ചെയ്തു. എന്നാൽ ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് കീഴ്കോടതി അതിനു നല്കിയ ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും.[3][9][10][11][12]

സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രിൽ 28, 2017ൽ കേരള ഗവണ്മെന്റ് നൽകിയ തിരുത്തൽ ഹർജിയും തള്ളിക്കളഞ്ഞു.[13]

  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 715. 2011 നവംബർ 07. Retrieved 2013 മാർച്ച് 31. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. 2.0 2.1 HIGH COURT OF KERALA AT ERNAKULAM (17 December 2013). "Death Sentence Ref..No. 3 of 2011". Archived from the original on 2016-10-19. Retrieved 19 October 2016.
  3. 3.0 3.1 SUPREME COURT OF INDIA (15 September 2016). "CRIMINAL APPEAL NOS.1584-1585 OF 2014". Archived from the original on 2016-10-25. Retrieved 19 October 2016.
  4. പെൺകുട്ടി മരണത്തിന് കീഴടങ്ങി, retrieved 2011 നവംബർ 11 {{citation}}: Check date values in: |accessdate= (help)
  5. "Soumya murder case: Convict gets death sentence". Archived from the original on 2011-11-13. Retrieved 2011-11-11.
  6. ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ, archived from the original on 2012-08-13, retrieved 2011 നവംബർ 11 {{citation}}: Check date values in: |accessdate= (help)
  7. Soumya Murder Case
  8. Gopakumar, K. C. (2013-12-17). "Soumya murder: HC confirms death sentence". The Hindu (in Indian English). ISSN 0971-751X. Retrieved 2016-09-17.
  9. "At a glance: Soumya rape and murder case". The Hindu. Retrieved 2012-03-12.
  10. "Soumya murder case: Convict gets death sentence". IBN Live. Archived from the original on 2011-11-13. Retrieved 2012-03-12.
  11. "Govindachami convicted in Soumya murder case". Times of India. Archived from the original on 2013-06-25. Retrieved 2012-03-12.
  12. "Soumya murder case: Accused gets death sentence". The Indian Express. Retrieved 2012-03-12.
  13. "SC Dismisses Curative Petition In Saumya Rape And Murder Case". livelaw.in. Retrieved 2017-04-28.
"https://ml.wikipedia.org/w/index.php?title=സൗമ്യ_വധക്കേസ്&oldid=3800732" എന്ന താളിൽനിന്ന് ശേഖരിച്ചത്