ലുക്മാൻ അവറാൻ, ദേവി വർമ്മ, ബിനു പപ്പു, സുജിത് ശങ്കർ, ഗോകുലൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം നാടക ചലച്ചിത്രമാണ് സൗദി വെള്ളക്ക CC.225/2009 . തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. [1]

സൗദി വെള്ളക്ക
First look poster
സംവിധാനംതരുൺ മൂർത്തി
നിർമ്മാണംസന്ദീപ് സേനൻ
സ്റ്റുഡിയോഉർവ്വശി തീയേറ്റേഴ്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സംഗ്രഹം തിരുത്തുക

നർമ്മം, കുടുംബ കഥ, സംഗീതം എന്നിവ നിറഞ്ഞ ഒരു വാണിജ്യ വിനോദ ചിത്രമായിണു സൗദി വെള്ളക്ക. വ്യത്യസ്‌ത ജീവിതപശ്ചാത്തലങ്ങളുള്ള ഓരോ കഥാപാത്രത്തിന്റെയും വീക്ഷണകോണിൽ നിന്നാണ് സിനിമയുടെ കഥ പറയുന്നത്. [2]

കഥാപാത്രങ്ങളും അഭിനയിച്ചവരും തിരുത്തുക

  • അഭിലാഷ് ശശിധരൻ - ലുക്മാൻ അവറാൻ
  • ദേവി വർമ്മ - ഐഷ റൗത്തർ
  • നസീമ - ധന്യ അനന്യ (ശബ്ദം ഡബ്ബ് ചെയ്തത് ശ്രിന്ദ അർഹൻ)
  • ബ്രിട്ടോ വിൻസെന്റ് - ബിനു പപ്പു
  • ഗോകുലൻ - അഡ്വക്കേറ്റ് ഗോകുലൻ
  • സത്താർ - സുജിത് ശങ്കർ
  • അനുമോൾ - നിൽജ കെ.ബേബി
  • കല - രമ്യ സുരേഷ്
  • റിയ സൈറ - പബ്ലിക് പ്രോസിക്യൂട്ടർ
  • ഷൈനി ടി.രാജൻ
  • അനിത രാധാകൃഷ്ണൻ - ദേവകി രാജേന്ദ്രൻ
  • നയന നാരായണൻ
  • കുമാർ സേതു
  • മല്ലികാർജുൻ ദേവരാമനെ
  • ധനുഷ് വർഗീസ്
  • സിദ്ധാർത്ഥ ശിവ - അഡ്വ. ഷേണായി
  • പോലീസ് കോൺസ്റ്റബിൾ കുര്യൻ - അബു വളയംകുളം
  • കുര്യൻ ചാക്കോ [3]
  • ബോസ് തങ്കപ്പൻ - സജീദ് പട്ടാളം

നിർമ്മാണം തിരുത്തുക

പ്രഖ്യാപനം തിരുത്തുക

ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി 2021 ഡിസംബർ 26 ന് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടുകൊണ്ട് ചിത്രം പ്രഖ്യാപിച്ചു. ദിലീപ്, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. [4]

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ 2022 ഫെബ്രുവരി [5] ന് പുറത്തിറങ്ങി.

തിരക്കഥ തിരുത്തുക

സൌദി വെള്ളക്ക ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആണ്. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. [6]

പിന്നണിപ്രവർത്തകർ തിരുത്തുക

ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. [7] ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. നവാഗതനായ പാലി ഫ്രാൻസിസാണ് സൗദി വെള്ളക്കയുടെ സംഗീതം ഒരുക്കുന്നത്.

പോസ്റ്റ്-പ്രൊഡക്ഷൻ തിരുത്തുക

ചിത്രത്തിന്റെ ഔദ്യോഗിക ടീസർ 2022 ഏപ്രിൽ 28 ന് യൂട്യൂബിൽ റിലീസ് ചെയ്തു. [8] [9]

സംഗീതം തിരുത്തുക

 

അന്താരാഷ്ട്ര ചലച്ചിത്രമേളകൾ തിരുത്തുക

  • 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ സൗദി വെള്ളക്ക പ്രദർശിപ്പിച്ചു [10] [11] . മേളയിൽ ഈ ചിത്രം മികച്ച അഭിപ്രായം നേടി [12] .
  • 21-ാമത് ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു [13] .
  • 20-ാമത് ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (CIFF [14] ഈ ചിത്രം ഇന്ത്യൻ പനോരമയായി പ്രദർശിപ്പിച്ചു.

നാമനിർദ്ദേശം തിരുത്തുക

53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡലിന് ഇന്ത്യയിൽ നിന്ന് സൗദി വെള്ളക്ക നാമനിർദ്ദേശം ചെയ്യപ്പെട്ടു. [15] [16] [17]

തീയേറ്റർ റിലീസ് തിരുത്തുക

ചിത്രം 2022 മെയ് 20 ന് റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു, എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ ചിത്രം മാറ്റിവച്ചു. [18] ഇപ്പോൾ ചിത്രം 2022 ഡിസംബർ 2-ന് തിയേറ്റർ റിലീസ് സ്ഥിരീകരിച്ചു. [19] [20]

സ്വീകരണം തിരുത്തുക

പോസിറ്റീവ് റിവ്യൂകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. [21] [22]

അവലംബം തിരുത്തുക

  1. Saudi Vellakka Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2022-11-22
  2. "Tharun Moorthy: Saudi Vellakka aims to inform and entertain". The New Indian Express (in ഇംഗ്ലീഷ്). Retrieved 2022-11-22.
  3. "From 'Manu Uncle's Lothar to 'Saudi Vellakka's' Magistrate". OnManorama. Retrieved 2022-11-22.
  4. "Saudi Vellakka first look poster: Dileep, Asif Ali extend their wishes for Tharun Moorthy's next - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-11-22.
  5. "Saudi Vellakka: Makers release an exciting second look poster - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-11-22.
  6. "'Saudi Vellakka' movie to release on this date - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-11-22.
  7. "Tharun Moorthy to team up with Sandip Senan". The New Indian Express. Retrieved 2022-11-22.
  8. "'Saudi Vellakka' Teaser: Tharun Moorthy's sophomore directorial venture is a fun-filled entertainer - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-11-22.
  9. "Saudi Vellakka - Official Teaser | Malayalam Movie News - Times of India". timesofindia.indiatimes.com (in ഇംഗ്ലീഷ്). Retrieved 2022-11-22.
  10. "Malayalam films 'Ariyippu' and 'Saudi Vellakka' part of IFFI's Indian Panorama 2022 - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-02.
  11. "പനോരമ എൻട്രി നേടി തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക | Sandeep Senan's Saudi Vellaka won the panorama entry". www.mediaoneonline.com. Retrieved 2023-01-02.
  12. "'Saudi Vellakka' opens to rave reviews at IFFI Goa - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-02.
  13. "Lists of Films | DHAKA INTERNATIONAL FILM FESTIVAL" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-02.
  14. "20th CIFF – Movies". Chennai International Film Festival (in അമേരിക്കൻ ഇംഗ്ലീഷ്). 2022-12-14. Archived from the original on 2023-01-02. Retrieved 2023-01-02.
  15. "A Tale of Two Sisters nominated for ICFT-Unesco Gandhi Medal". The Business Standard (in ഇംഗ്ലീഷ്). 2022-11-19. Retrieved 2022-11-22.
  16. "Indian Panorama IFFI 2022: Malayalam films Saudi Vellakka and Ariyippu selected for screening". The New Indian Express (in ഇംഗ്ലീഷ്). Retrieved 2022-11-22.
  17. "53rd International Film Festival of India: Films to be screened in Goa". cnbctv18.com (in ഇംഗ്ലീഷ്). 2022-11-14. Retrieved 2022-11-22.
  18. "Tharun Moorthy's 'Saudi Vellakka' movie release postponed - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-11-22.
  19. "Tharun Moorthy's Saudi Vellakka gets a release date". The New Indian Express (in ഇംഗ്ലീഷ്). Retrieved 2022-11-22.
  20. "Saudi Vellakka Release : "അപ്പോ ഡിസംബർ രണ്ടിന് തീയറ്ററിലോട്ട് വരണേണ്"; സൗദി വെള്ളക്കയുടെ റിലീസ് പ്രഖ്യാപിച്ചു". Zee News Malayalam. 2022-11-11. Retrieved 2022-11-22.
  21. https://www.thehindu.com/entertainment/movies/saudi-vellakka-movie-review-tharun-moorthys-sophomore-effort-is-emotionally-impactful/article66214398.ece
  22. https://www.newindianexpress.com/entertainment/review/2022/dec/03/saudi-vellakka-movie-reviewtharun-moorthy-strikes-gold-for-the-second-time-2524466.html

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

സൗദി വെള്ളക്ക ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=സൗദി_വെള്ളക്ക&oldid=4009239" എന്ന താളിൽനിന്ന് ശേഖരിച്ചത്