മലയാളത്തിലെ ഒരു നാടക അഭിനേത്രിയായിരുന്നു സൗദി ഗ്രേസി. കൊച്ചി സ്വദേശിനിയായ ഗ്രേസി മുന്നൂറിലധികം അമച്വർ നാടകങ്ങളി‍ൽ അഭിനയിച്ചു.[1][2] കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര തുടങ്ങി നിരവധി നാടകസമിതികളിൽ അവർ പ്രവർത്തിച്ചു.[3] കൊച്ചിയിലെ കടലോരഗ്രാമമായ സൗദി എന്ന പ്രദേശത്ത് ജനിച്ച ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്.[2] പള്ളിയിലെ കപ്യാരായിരുന്ന പിതാവ് ഫ്രാങ്ക്ളിനൊപ്പമാണ് ഗ്രേസി ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. പള്ളിപ്പെരുനാളിനു അഭിനയം തുടങ്ങിയ ഗ്രേസിയുടെ രണ്ടാമത് നാടകം കണ്ണമാലി പള്ളിയിലായിരുന്നു. തുടർന്ന് അമച്വർ നാടകവേദികളിൽ സ്ഥിരമായി അഭിനയം ആരംഭിച്ചു.[2] പിന്നീടാണ് പ്രൊഫഷണൽ നാടകസംഘത്തിലെത്തിയത്. കൊല്ലം ട്യൂണ, കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര, ചേർത്തല ഷൈലജ, ഏറ്റുമാനൂർ സുരഭില തുടങ്ങി നിരവധി സമിതികളിൽ ഗ്രേസി പ്രവർത്തിച്ചു.[2]

  1. "തീരദേശ ഗ്രാമത്തിന്റെ പ്രിയങ്കരി, അന്തരിച്ച നടി ഗ്രേസിയെക്കുറിച്ച്". മനോരമ. Archived from the original on 2020-11-24. Retrieved 27 നവംബർ 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 "നാടകീയ ജീവിതം". മാതൃഭൂമി. Archived from the original on 27 നവംബർ 2020. Retrieved 27 നവംബർ 2020.
  3. "സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു". ഇന്ത്യൻ എക്സ്പ്രസ്. Archived from the original on 2020-11-24. Retrieved 27 നവംബർ 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സൗദി_ഗ്രേസി&oldid=3967035" എന്ന താളിൽനിന്ന് ശേഖരിച്ചത്