സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം (ചൈനീസ്: 澎湖南方四島國家公園) തായ്വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ഒൻപതാമത്തെ ഈ ദേശീയോദ്യാനം പെൻഗുവിന്ററെ തെക്ക് സ്ഥിതിചെയ്യുന്നു. അക്രോപൊറ കോറലിന്റെ വലിയകൂട്ടം ഈ കടൽതീരത്ത് കാണപ്പെടുന്നു. 2014-ൽ നിലവിൽ വന്ന തായ്വാനിലെ രണ്ടാമത്തെ മറൈൻ ദേശീയോദ്യാനമായ ഈ ദേശീയോദ്യാനം മറൈൻ ദേശീയോദ്യാന ഹെഡ്ക്വാർട്ടേഴ്സിന്റെ നിയന്ത്രണത്തിലാണ് . 20015-ൽ 7278 സന്ദർശകർ ഇവിടെ കാണപ്പെട്ടിരുന്നു.[2] പെൻഗുവിലെ ഖിമെയ് യുടെയും വൻഗന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം നാല് പ്രധാന ദ്വീപുകളായി വിഭജിച്ചിരിക്കുന്നു. ഡോങ്ജിയു, ക്സിയുപിങ്യു, ക്സിജിയു, ഡോൻയുപിങ്യു എന്നിവയാണ്.[3] ഈ ചെറിയ ദ്വീപുകളിൽ കാണുന്ന ലാവ ഉറഞ്ഞുണ്ടായ പാറകൾ പവിഴപുറ്റുകൾക്ക് വാസസ്ഥലമൊരുക്കുന്നു.[4]
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Penghu, Taiwan |
Nearest city | Magong |
Coordinates | 23°15′N 119°40′E / 23.250°N 119.667°E[1] |
Area | 358.44 കി.m2 (138.39 ച മൈ) |
Established | 2014 |
Visitors | 7278 (in 2015) |
Governing body | Marine National Park Headquarters |
www |
ചരിത്രം
തിരുത്തുകഒരിക്കൽ ഇവിടെ ആയിരത്തിലധികം ജനങ്ങൾ വസിച്ചിരുന്നു.[5] ഗതാഗതം, തൊഴിൽ എന്നിവയുടെ അപര്യാപ്തതമൂലം ഇവിടത്തെ ജനസംഖ്യ ഗണ്യമായി കുറഞ്ഞ് വെറും അമ്പത് പേർ മാത്രമായി.[6]
2008-ലെ തണുത്ത കാലാവസ്ഥ ധാരാളം സമുദ്രജീവികളുടെ നാശത്തിനു കാരണമായി. 2010-ൽ ഈ അപകടം വീണ്ടും സംഭവിച്ചു. ഈ സംഭവത്തിനുശേഷം ഈ ഭാഗത്തെ സമുദ്രജീവികൾ ഗണ്യമായി കുറഞ്ഞു. [7] പെൻഗുവിന്റെ തെക്കുഭാഗം ഭൂമധ്യരേഖയ്ക്ക് താഴെയായതുകൊണ്ട് ഈ പ്രദേശത്തെ കാര്യമായി ബാധിച്ചില്ല. പെൻഗുവിലെ ജേംപ്ലാസം ബാങ്ക് സംരക്ഷിക്കാനും ഈ ഭാഗത്തെ ധാരാളം സമുദ്രജീവികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് 2014 ജൂൺ 8 ന് സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം നിലവിൽ വന്നത്. 2014 ഒക്ടോംബർ 18 ന് ഈ ദേശീയോദ്യാനം തുറന്ന് പ്രവർത്തനമാരംഭിച്ചു.[8]
ഉദ്യാനഭാഗത്തെ മീൻപിടിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ചില മീൻപിടിത്തക്കാർക്ക് അനുമതി നൽകിയിയിട്ടുണ്ട്. മറൈൻ ദേശീയോദ്യാന ഹെഡ്ക്വാർട്ടേഴ്സിന്റെ അഭിപ്രായത്തിൽ നിരോധനം മീൻപിടിത്തത്തെ നിലനിർത്താൻ കൂടുതൽ സഹായിക്കുന്നു.[9]
വിവരണം
തിരുത്തുകഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 358.44 ചതുരശ്രകിലോമീറ്റർ ആണ്. ഇതിൽ 354.73 ചതുരശ്രകിലോമീറ്റർ പ്രദേശം ജലവും 3.70 ചതുരശ്രകിലോമീറ്റർ കരപ്രദേശവുമാണ്. ഈ ദ്വീപ് ലാവ ഉറഞ്ഞുണ്ടായ ഭൂപ്രദേശം ആണ്. ഇവിടെ ഉപേക്ഷിച്ച വീടുകളും കുറച്ച് ക്ഷേത്രങ്ങളും വലിയ കാറ്റിൽ നിന്നും സംരക്ഷിക്കാൻ കല്ലുകൊണ്ട് നിർമ്മിച്ച ഭിത്തികളും (കായി ഴായി ) കാണപ്പെടുന്നു. ഡോങ്ജിയുവിൽ ഒരു ലൈറ്റ്ഹൗസും [10] ക്സിജിയുവിൽ ബ്ളൂകേവ് എന്ന കടൽഗുഹയും സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "澎湖南方四島國家公園". Marine National Park Headquarters (in Chinese). Marine National Park Headquarters. Retrieved 29 August 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "各國家公園遊憩據點遊客人數統計表" (PDF). National Parks of Taiwan. Construction and Planning Agency, Ministry of the Interior, R.O.C.(Taiwan). Retrieved 29 August 2016
- ↑ Description". Marine National Park Headquarters. Marine National Park Headquarters. 17 September 2015. Retrieved 28 August 2016.
- ↑ http://taiwantoday.tw/news.php?unit=14,29,29,34&post=23966
- ↑ 潘佳修 (9 October 2014). "南方有四島". National Geographic (in Chinese). Boulder Media/National Geographic. Retrieved 2 September 2016
- ↑ Lin, Sean (13 October 2014). "Nation's ninth national park to open in Penghu". Taipei Times. Retrieved 28 August 2016
- ↑ https://www.marine.gov.tw/exploring-national-park/south-penhu-marine-national-park/description-south-penhu
- ↑ The Inauguration of South Penghu Marine National Park". Marine National Park Headquarters. Marine National Park Headquarters. 31 October 2014. Retrieved 28 August 2016.
- ↑ Chung, Oscar (1 October 2014). "Where Marine Life Thrives". Taiwan Today. Ministry of Foreign Affairs, Republic of China (Taiwan). Retrieved 1 September 2016.
- ↑ 潘佳修 (9 October 2014). "南方有四島". National Geographic (in Chinese). Boulder Media/National Geographic. Retrieved 2 September 2016.