സ്റ്റോക്ഹോം കൺവെൻഷൻ
പോപ് (Persistent Organic Pollutants) എന്ന അതീവ മാരകമായ രാസപദാർത്ഥങ്ങളുടെ നിരോധനമോ ഉല്പാദനവും ഉപയോഗവും നിയന്ത്രിക്കലോ ലക്ഷ്യമാക്കിയുള്ള ഒരു അന്താരാഷ്ട്ര കരാറാണ് 2001 മെയ് മാസം ഒപ്പുവച്ച സ്റ്റോക്ക്‌ഹോം കൺവെൻഷൻ ഓൺ പെർസിസ്റ്റൻറ് ഓർഗാനിക് പൊല്യൂട്ടൻറ്സ് . ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ, സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിൽ നടന്ന കൺവെൻഷനിൽ രൂപം കൊണ്ട ഈ കരാർ 2004 മേയ് മുതലാണ് നിലവിൽ വന്നത്. സ്‌റ്റോക്‌ഹോം കൺവെൻഷൻ എന്നാണിത് അറിയപ്പെടുന്നത്. ഇന്ത്യയിൽ 2006 ഏപ്രിൽ 13 മുതലാണ് കരാർ നിലവിൽ വന്നത്. ഇതോടെ സ്‌റ്റോക്‌ഹോം കൺവെൻഷൻ തീരുമാനങ്ങൾ അനുസരിക്കാൻ അംഗരാജ്യമെന്ന നിലയിൽ ഇന്ത്യയും ബാധ്യസ്ഥമാണ്.
സ്‌റ്റോക്‌ഹോം കൺവെൻഷൻ | |
---|---|
Stockholm Convention on Persistent Organic Pollutants | |
Type of treaty | ഐക്യരാഷ്ട്രങ്ങളുടെ ഉടമ്പടി |
Signed Location |
23 മെയ് 2001 സ്റ്റോക്ക്‌ഹോം, സ്വീഡൻ |
Effective Condition |
17 മെയ്2004 Ninety days after the ratification by at least 50 signatory states |
Signatories | 151 |
Parties | 173 |
Depositary | ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ |
Languages | അറബിക്, ചൈനീസ് , ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് |
ചരിത്രം
തിരുത്തുക1970കളിൽ വികസിതരാജ്യങ്ങളിൽ നടപ്പാക്കിയ ആർ സി ആർ എ (Resource Conservation and Recovery Act ) പോലുള്ള പാരിസ്ഥിതിക നിയമങ്ങളുടെ ഫലമായി അപകടകരമായ മാലിന്യങ്ങളുടെ സംസ്കരണച്ചെലവ് ആ രാജ്യങ്ങളിൽ ഭീമമായി വർധിച്ചു. തുടർന്ന് കപ്പൽ മാർഗ്ഗേന ഇവ വികസ്വര രാജ്യങ്ങളിൽ പുറന്തള്ളാനുള്ള നീക്കവുമുണ്ടായി. വാദേശനാണ്യത്തിൻറെ ആവശ്യകത പല വികസ്വര രാജ്യങ്ങളേയും ഇതിലേക്ക് ആകർഷിച്ചതിനാൽ ഇത് ശക്തിപ്പെടുന്നതിന് ഇടയാക്കി.
ഖ്യാൻ സീ സംഭവം
തിരുത്തുകപെനിസിൽവാനിയയിലെ ഫിലാഡെൽഫിയയിൽനിന്നും ഇൻസിനറേഷൻ എന്ന മാലിന്യ സംസ്കരണ പ്രക്രിയയുടെ ഭാഗമായി ലഭിച്ച 14000 ടൺ വിഷച്ചാരം(toxic ash ) 1986 ഓഗസ്റ്റ് 31 ന് ഖ്യാൻ സീ (Khian Sea ) എന്ന ചരക്കു കപ്പലിൽ കയറ്റുകയും മാലിന്യം കൈകാര്യം ചെയ്തിരുന്ന കമ്പനികൾ ബഹാമാസിലെ ഒരു ദ്വീപിൽ ഇത് പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഈ നീക്കം അവിടുത്തെ ഗവൺമെൻറ് തടഞ്ഞതിനെത്തുടർന്ന് നീണ്ട 16 മാസക്കാലം മാലിന്യനിക്ഷേപത്തിനായി മറ്റൊരിടം കണ്ടെത്താൻ ഈ കമ്പനികൾക്ക് കഴിഞ്ഞില്ല. 1988 ജനുവരിയിൽ 4000 ടൺ മാലിന്യം ഗുണമേൻമയുള്ള വളമെന്ന വ്യാജേന ഹെയ്തിതിൽ നിക്ഷേപിച്ചു. ബാക്കിയുള്ള 10000 ടൺ വിഷമാലിന്യങ്ങളും ഇന്ത്യൻ - പസഫിക് സമുദ്രങ്ങളിൽ പറന്തള്ളി[1]. അപകടകരമായ മാലിന്യങ്ങളുടെ വ്യാപാരം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിലേക്ക് നയിച്ച പ്രധാന സംഭവമാണിത്.
ബാസൽ കൺവൻഷൻ
തിരുത്തുകഅപകടകരമായ രാസമാലിന്യങ്ങളുടെ രാജ്യാതിർത്തികൾക്കു പുറത്തേക്കുള്ള നീക്കം തടയുക എന്ന ഉദ്ദേശത്തോടെ 1989 മാർച്ച് 22 ന് ഒപ്പുവച്ച ബാസൽ കൺവൻഷൻഎന്നറിയപ്പെടുന്ന ബാസൽ കൺവൻഷൻ ഓൺ ദ കൺട്രോൾ ഓഫ് ട്രാൻസ്ബൗണ്ടറി മൂവ്മെൻറ്സ് ഓഫ് ഹസാർഡസ് വേസ്റ്റ്സ് ആൻഡ് ദെയർ ഡിസ്പോസൽ(Basel Convention on the Control of Transboundary Movements of Hazardous Wastes and Their Disposal) കരാർ ആണ് സ്റ്റോക്ക്‌ഹോം കൺവെൻഷന് പ്രചോദനമായത്[2]. 116 രാജ്യങ്ങൾ സ്വിറ്റ്സർലൻഡിലെ ബാസലിൽ ഒപ്പുവച്ച ഈ കരാറാണ് അന്തർദ്ദേശീയതലത്തിൽ ഇത്തരത്തിൽ പ്രാബല്യത്തിൽ വന്ന ആദ്യ പരിസ്ഥിതി ഉടമ്പടി[3].
റോട്ടർഡാം കൺവൻഷൻ
തിരുത്തുകനെതർലൻഡ്സിലെ റോട്ടർഡാമിൽ 1998 സെപ്റ്റംബർ 10 ന് ഒപ്പുവച്ച ശ്രദ്ധേയമായ മറ്റൊരു ഉടമ്പടിയാണ് റോട്ടർഡാം കൺവൻഷൻ (Rotterdam Convention on the Prior Informed Consent Procedure for Certain Hazardous Chemicals and Pesticides in International Trade). അപകടകരമായ രാസവസ്തുക്കളുടെ ഇറക്കുമതിയിൽ കൂട്ടുത്തരവാദിത്വം ഉറപ്പാക്കുന്നതാണിത്. ഇത്തരം വസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട രീതി സംബന്ധിച്ചും ഏതെങ്കിലും നിരോധനം ഉണ്ടെങ്കിൽ അതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളുടെ കൈമാറ്റവും ഈ കരാറിൻറെ ഭാഗമായി നടപ്പാക്കേണ്ടതുണ്ട്.
സ്‌റ്റോക്‌ഹോം കൺവൻഷനിലേക്ക്
തിരുത്തുകവിഷകരമായ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനെതിരേയുള്ള ആഗോളതലത്തിലുള്ള ശക്തമായ മുന്നേറ്റമാണ് സ്‌റ്റോക്‌ഹോം കൺവൻഷനിലൂടെ യാഥാർത്ഥ്യമായത്. വ്യാവസായിക - കാർഷിക മേഖലകളിൽ 1960 കളിലും 70 കളിലും രാസവസ്തുക്കളുടേയും കീടനാശിനികളുടേയും ഉപയോഗം വൻതോതിൽ വർധിക്കുകയുണ്ടായി. പോപ് (Persistent Organic Pollutants) എന്ന ഗണത്തിലുൾപ്പെടുന്ന അതീവ മാരകമായ രാസപദാർത്ഥങ്ങളുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ കാൻസർ, നാഡീ വ്യവസ്ഥകളുടെ തകരാറ്, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തകരാുകൾ, ശിശുക്കളുടേയും കുട്ടികളുടേയും വളർച്ചയെ ദോഷകരമായി ബാധിക്കൽ തുടങ്ങിയവയ്ക്കെല്ലാം കാരണമാകുന്നുതു സംബന്ധിച്ച ധാരാളം തെളിവുകൾ പുറത്തു വന്നത് ആഗോളവ്യാപകമായിത്തന്നെ പോപ് വിഷവസ്തുക്കളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിന് ഇടയാക്കി.
1995 മെയിൽ ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടിയുടെ( United Nations Environment Programme-UNEP ) ഭരണസമിതി യോഗം ചേർന്ന് ഇൻറർഗവണ്മെൻറൽ ഫോറം ഓൺ കെമിക്കൽ സൊസൈറ്റി(Intergovernmental Forum on Chemical Society - IFCS), (International Programme on Chemical Safety -IPCS) , (Inter-Organization Programme for the Sound Management of Chemicals-IOMC) എന്നീ അന്താരാഷ്ട്ര സംഘടനകളോട് ഡേർട്ടി ഡസൻ എന്നറിയപ്പെടുന്ന ഏറ്റവും അപകടകാരികളായ 12 പോപ് വിഷവസ്തുക്കളെക്കുറിച്ച് പഠനം നടത്താൻ അഭ്യർത്തിച്ചു[4]. ഇതിനെത്തുടർന്ന് ഇൻറർഗവണ്മെൻറൽ ഫോറം ഓൺ കെമിക്കൽ സൊസൈറ്റിയുടെ അഡ്ഹോക് വർക്കിംഗ് ഗ്രൂപ്പ് (IFCS Ad Hoc Working Group on POPs) മറ്റ് രണ്ട് സംഘടനകളുടെ സഹായത്താൽ മേൽ മാലിന്യകാരികളെക്കുറിച്ച് പഠനം നടത്തി നിയമപരമായി നടപ്പാക്കാൻ ബാദ്ധ്യതയുള്ളതരത്തിൽ അപകടകാരികളായ 12 പോപ് വിഷവസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും കുറയ്ക്കുന്നതിനായി അന്തർദ്ദേശീയതലത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതാണെന്ന ശുപാർശ യു.എൻ.ഇ.പി ഗവേണിങ് കൗൺസിലിനും വേൾഡ് ഹെൽത്ത് അസംബ്ലിയ്ക്കും( World Health Assemby- WHA) സമർപ്പിച്ചു.
1997 ഫെബ്രുവരി 7 ന് യു.എൻ.ഇ.പി ഗവേണിങ് കൗൺസിൽ മേൽ ശുപാർശയുടെ അടിസ്ഥാനത്തിൽ 2000 ത്തോടെ ഏറ്റവും അപകടകാരികളായ 12 പോപ് വിഷവസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും കുറയ്ക്കുന്നതിനായി അന്തർദ്ദേശീയതലത്തിൽ നിയമപരമായി നടപ്പാക്കാൻ ബാദ്ധ്യതയുള്ള നടപടികൾ ആവിഷ്കരിക്കാനായി ഇൻറർഗവണ്മെൻറൽ നെഗോഷ്യേറ്റിങ് കമ്മിറ്റി (Intergovernmental Negotiating Committee- INC) രൂപീകരിക്കണമെന്ന് യു.എൻ.ഇ.പിയോട് ആവശ്യപ്പെട്ടു[5]. 1997 മെയിൽ വേൾഡ് ഹെൽത്ത് അസംബ്ലിയും (WHA) ഐ.എഫ്.സി.എസിൻറെ ശുപാർശ അംഗീകരിക്കുകയും ലോകാരോഗ്യസംഘടനയോട് ( World Health Organization- WHO) അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
കരാർ യാഥാർത്ഥ്യമാകുന്നു
തിരുത്തുക1998 ജൂൺ മുതൽ 2000 ഡിസംബർ വരെയുള്ള കാലയളവിൽ അഞ്ച് തവണ കരാറിന് രൂപം നൽകാനായി ഐ.എൻ .സി യോഗം ചേരുകയുണ്ടായി. കരാറിൻറെ കരടിന് രൂപം ആയതോടെ 2001 മെയ് 22, 23 തീയതികളിൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ സമ്മേളിച്ച പ്രതിനിധികൾ പോപ്‌സ് നിർമാർജ്ജനം ലക്ഷ്യമാക്കിയുള്ള നിയമപരമായ അധികാരങ്ങളോടുകൂടിയ ഒരു അന്താരാഷ്ട്ര കരാറായ സ്‌റ്റോക്‌ഹോം കൺവെൻഷന് അന്തിമരൂപം നല്കി.സ്റ്റോക്ക്‌ഹോം കൺവെൻഷൻ ഓൺ പെർസിസ്റ്റൻറ് ഓർഗാനിക് പൊല്യൂട്ടൻറ്സ് എന്ന പേരിൽ 2001 മെയ് 22 ന് അംഗീകരിക്കപ്പെട്ട കരാറിൽ മെയ് 23 സ്റ്റോക്ഹോമിൽ വച്ചും 2001 മോയ് 24 മുതൽ 2002 മെയ് 22 വരെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തുമായാണ് ഉടമ്പടിയിൽ ആദ്യഘട്ടത്തിലുള്ള രാജ്യങ്ങൾ ഒപ്പ് വച്ചത് [6].
ചെറിയ അളവിലുള്ള ഉപയോഗം തന്നെ കാൻസർ, നാഡീ വ്യവസ്ഥകളുടെ തകരാറ്, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തകരാറുകൾ, ശിശുക്കളുടേയും കുട്ടികളുടേയും വളർച്ചയെ ദോഷകരമായി ബാധിക്കൽ തുടങ്ങിയവയ്ക്കെല്ലാം കാരണമാകുന്ന തരത്തിലുള്ള അതീവ മാരകമായ രാസപദാർത്ഥങ്ങളാണ് പോപ് എന്നറിയപ്പെടുന്ന സ്ഥാവര കാർബണിക മാലിന്യകാരികൾ(Persistent Organic Pollutants). രാസപരമോ(Chemical), ജൈവപരമോ(Biological), പ്രകാശാവശോഷണം(photolysis) വഴിയോ നശിക്കാത്തതിന്റെ ഫലമായി പ്രകൃതിയിൽ ദീർഘകാലം നിലനിൽക്കുന്നതും, ഉപയോഗിക്കുന്ന പ്രദേശത്തുനിന്നും വിവിധ മാർഗ്ഗേന വിദൂര സ്ഥലങ്ങളിൽ എത്തിച്ചേരുന്നതും(Long-range transport), മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കളുടെ കലകളിൽ ജൈവസാന്ദ്രീകരണത്തിന്(bioaccumulation) വിധേയമാകുന്നതും, ഭക്ഷ്യശൃംഖലകളിൽ(Food Chains) ജൈവആവർധനം( biomagnification) സംഭവിക്കുന്നതും നമ്മുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉളവാക്കുന്നതുമായ കാർബണിക സംയുക്തങ്ങളെന്ന്( Organic Compounds) ഇവയെ നിർവ്വചിക്കാം.
കരാർ
തിരുത്തുകകരാറിൽ ഭാഗഭാക്കാനുള്ള ആദ്യ നടപടി സ്റ്റോക്‌ഹോം കൺവെൻഷനിൽ 'പാർട്ടി'യാവാൻ സ്വമേധയാ തയ്യാറായിക്കൊണ്ടുള്ള പ്രസ്താവനയിൽ ഒപ്പ് വയ്ക്കലാണ്. തുടർന്ന് സ്റ്റോക്‌ഹോം കൺവെൻഷന് ആ രാജ്യത്ത് അംഗീകാരം ലഭിക്കുന്നതോടെ 'പാർട്ടി' എന്ന പദവി ലഭിക്കുന്നു. 2001 മെയ് 23 ന് കരാറിൽ വിവിധരാജ്യങ്ങൾ ഒപ്പ് വയ്ക്കാനാരംഭിച്ചെങ്കിലും 2004 മെയ് 17-നാണ് പ്രാബല്യത്തിലായത്. ആ സമയത്ത് 146 രാജ്യങ്ങൾ 'പാർട്ടികൾ(parties)' എന്ന നിലയിലും 152 ഒപ്പ് വച്ചവരെന്നനിലയ്ക്കും (Signatories) സ്റ്റോക്‌ഹോം കൺവെൻഷനിൽ പങ്കാളികളായിരുന്നു [7]. 2005-ലാണ് ഇന്ത്യൻ പാർലമെന്റ് സ്റ്റോക്‌ഹോം കൺവെൻഷനിൽ 'പാർട്ടി'യാവാൻ രാജ്യത്തിന് അനുമതി നൽകുന്നത്. തുടർന്ന് 2006 ഏപ്രിൽ 13 കരാർ ഇന്ത്യയിലും പ്രാബല്യത്തിലായി.
അവലംബം
തിരുത്തുക- ↑ "http://en.wikipedia.org/wiki/Khian_Sea_waste_disposal_incident".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.gov.mu/portal/site/stock/menuitem.dc01780111b02d9b57409de479b521ca/".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.basel.int/".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.pops.int/documents/meetings/inc1/inf8.htm".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.chem.unep.ch/POPs/gcpops_e.html".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.pops.int/documents/signature/signstatus.htm".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.pops.int/documents/signature/signstatus.htm".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=