സ്വർണ്ണ പേക്കാന്തവള
വംശനാശം സംഭവിച്ച ഒരു ജീവിയാണ് സ്വർണ്ണ പേക്കാന്തവള(Golden Toad).[2] 1966-ലാണ് ആദ്യമായി ഈ ജീവിയെ കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് കണ്ടെത്തിയത്. അക്കാലത്ത് മുപ്പതിനായിരത്തോളം സുവർണ തവളകൾ ആ കാട്ടിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവ കോസ്റ്റാറിക്കയിലെ റിസർവ ബയോളോജിക്ക മോണ്ടിവേഡേ (Reserva Biológica Monteverde) സംരക്ഷിതവനത്തിൽ 1,500 മുതൽ 1,620 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വസിച്ചിരുന്നു. 1989-ലാണ് ഈ വംശത്തിൽപ്പെട്ട അവസാന തവളയെ കണ്ടതായി രേഖപ്പെടുത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ വനത്തിലെ ഈർപ്പം കുറവ്, ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗമായ ചൈറ്റ്രിഡിയോമൈകോസിസ് (Chytridiomycosis), വായുമലിനീകരണം എന്നിവ ഇവയുടെ വംശനാശത്തിലേക്ക് വഴിതെളിച്ചതായി കരുതപ്പെടുന്നു. 1987-88 ൽ സംഭവിച്ച എൽനിനോ എന്ന പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടുകയും ചെയ്തു. 2008-ലാണ് ഐ.യു.സി.എൻ. ഇവയെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.[2]
സ്വർണ്ണ പേക്കാന്തവള | |
---|---|
Male golden toad | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. periglenes
|
Binomial name | |
Bufo periglenes Savage, 1966
| |
Synonyms | |
Cranopsis periglenes Frost et al., 2006
|
അവലംബം
തിരുത്തുക- ↑ Alan Pounds, Jay Savage, Federico Bolaños 2008. Incilius periglenes. In: IUCN 2008. 2008 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 03 February 2009.
- ↑ 2.0 2.1 http://www.iucnredlist.org/apps/redlist/details/3172/0