1996-ൽ രാജീവ്‌നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഇതുവരെ റിലീസ് ചെയ്യാത്ത ഒരു മലയാളചലച്ചിത്രമാണ് സ്വർണ്ണച്ചാമരം. രൺജിപണിക്കറും ജോൺ പോളും ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.[1][2][3]

സ്വർണ്ണച്ചാമരം
സംവിധാനംരാജീവ്‌നാഥ്
നിർമ്മാണംവി.കെ.ബി. മേനോൻ
രചനജോൺ പോൾ (തിരക്കഥ)
രൺജി പണിക്കർ
അഭിനേതാക്കൾ
സംഗീതംഎം.എം.കീരവാണി
റിലീസിങ് തീയതിപ്രദർശനത്തിനെത്തിയിട്ടില്ല
രാജ്യംഇന്ത്യ
ഭാഷമലയാളം

സ്വർണ്ണച്ചാമരം [4] രണ്ടു സുഹൃത്തുക്കളുടെ കഥയാണ്, സുഹൃത്തുക്കളായി ശിവാജി ഗണേശൻ നും മോഹൻലാൽ ഉം ആണ് അഭിനയിക്കുന്നത്. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് കഥാസന്ദർഭം. ഒട്ടും സുഖമല്ലാത്ത രീതിയിലാണ് സിനിമയുടെ അവസാനം.[5]

അഭിനേതാക്കൾ

തിരുത്തുക

ട്രിവിയ

തിരുത്തുക

പ്രിയദർശന്റെ കാലാപാനി പോലെ തന്നെ വളരെയേറെ പ്രതീക്ഷ കൊടുത്തിരുന്ന ഒരു മലയാളം സിനിമയായിരുന്നു സ്വർണചാമരം. 1978-ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു എന്ന സിനിമയ്ക്ക് ശേഷം ശിവജി ഗണേശന്റെ മലയാളസിനിമയിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. നിർഭാഗ്യവശാൽ ഈ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. മേഴ്സി കില്ലിംഗ് എന്ന വിഷയത്തിലെ വ്യത്യസ്തമായ അവതരണരീതിയായിരുന്നു കാരണം. ഈ കാരണത്താൽ നിർമാതാവായ വി.കെ.ബി. മേനോൻ, മോഹൻലാലിനെയും ശിവജി ഗനെഷനെയും വെച്ച് തന്നെ മറ്റൊരു ചിത്രം പുറത്തിറക്കി. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത യാത്രാമൊഴി ആയിരുന്നു അത്.

കെ.ജയകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചിരുന്നത്. ജോണി സാഗരിക ഓടിയോസ് ആണ് ഇതിന്റെ കാസറ്റ് പുറത്തിറക്കിയിരുന്നത്.[6] [7]

ഗാനങ്ങൾ
# Song Singer(s) Composer Lyricist
1 "ഒരു പോക്ക്‌വെയിലേറ്റ" ബിജു നാരായണൻ എം.എം. കീരവാണി കെ.ജയകുമാർ
2 "പണ്ടേ മനസ്സിന്റെ" എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
3 "മേളം ഈ മന്മദമേളം" എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
4 "സംഗീത രത്നാകരം" എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
5 "നാം പാടുമ്പോൾ" കെ എസ് ചിത്ര എം.എം.കീരവാണി കെ.ജയകുമാർ
6 "ഉദയകാന്തിയിൽ" എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
  1. "Swarnachamaram Naalukettil". Vellinakshatram. 24 December 1995.
  2. "Location Report - Swarnachamaram". Vellinakshatram scanned pages by snehasallapam. Retrieved 2014-10-07.
  3. "റിലീസാകാതെ പെട്ടിയിലായിപ്പോയ മോഹൻലാൽ ചിത്രങ്ങൾ". Samayam. 10 April 2019. Retrieved 9 May 2021.
  4. "Swarnachamaram Shooting progressing". Vellinakshatram. 19 November 1995.
  5. "മോഹൻലാൽ നായകൻ; പക്ഷേ..ആ ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു". East Coast Movies. 17 March 2018. Archived from the original on 2021-05-09. Retrieved 9 മേയ് 2021.
  6. "Swarnachamaram Gaananiroopanam". Vellinakshatram. 24 December 1995.
  7. "Listen to Swarnachamaram Songs". malayalasangeetham. Retrieved 3 August 2015.
"https://ml.wikipedia.org/w/index.php?title=സ്വർണ്ണച്ചാമരം&oldid=4016201" എന്ന താളിൽനിന്ന് ശേഖരിച്ചത്