ബ്രുജൈറ ജനുസ്സിൽപ്പെട്ട ഒരു കണ്ടലിനമാണ് സ്വർണക്കണ്ടൽ. (ശാസ്ത്രീയനാമം: Bruguiera sexangula). 10-15 മീറ്റർ വരെ ഉയരം വയ്ക്കും. ശുദ്ധജലസാന്നിധ്യം കൂടുതലായുള്ള കരപ്രദേശങ്ങളിലെ ഉറപ്പുള്ള ചെളിമണ്ണിലാണ് ഇവയെ പൊതുവേ കാണാറുള്ളത്. കടക്കണ്ടലിനോട് സമാനമായ ചെറിയ വേരുകളാണ്. ഓറഞ്ച്,മഞ്ഞ നിറങ്ങളിലുള്ള പുഷ്പദളങ്ങൾ ഉള്ളതുകൊണ്ടാണ് സ്വർണ്ണക്കണ്ടൽ എന്ന പേരുവീണത്.

സ്വർണ്ണക്കണ്ടൽ
Upriver Orange Mangrove
Bruguiera sexangula.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. sexangula
ശാസ്ത്രീയ നാമം
Bruguiera sexangula
(Lour.) Poir.
പര്യായങ്ങൾ
  • Bruguiera australis A.Cunn. ex Arn.
  • Bruguiera eriopetala Wight & Arn.
  • Bruguiera oxyphylla Miq.
  • Bruguiera parietosa Griff.
  • Bruguiera sexangula var. rhynchopetala W.C.Ko
  • Rhizophora eriopetala Steud.
  • Rhizophora polandra Blanco
  • Rhizophora sexangula Lour.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വിതരണംതിരുത്തുക

ഇന്ത്യ,തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നന്നായി മഴ ലഭിക്കുന്ന ശുദ്ധജലസാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് കണ്ടു വരുന്നത്.

ഉപയോഗങ്ങൾതിരുത്തുക

തടി, വിറക്,ടാനിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇല നല്ല കാലിത്തീറ്റയാണ്.

അവലംബംതിരുത്തുക

  • "Bruguiera sexangula". Mangrove Web. TRIN Wiki. ശേഖരിച്ചത് 2010-11-14.
  • "Tumu berau Bruguiera sexangula". Wild Fact Sheet. Wild Singapore. 2008. ശേഖരിച്ചത് 2010-11-14.


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്വർണ്ണക്കണ്ടൽ&oldid=1782797" എന്ന താളിൽനിന്ന് ശേഖരിച്ചത്