സ്വിസ് ഗാർഡ്
മാർപ്പാപ്പയെയും അപ്പോസ്തോലിക പാലസിനെയും ഹോളി സീയുടെയും സംരക്ഷണചുമതലയുള്ള ഒരു ചെറിയ സായുധ സേനയാണ് പൊന്തിഫിക്കൽ സ്വിസ് ഗാർഡ് അഥവാ സ്വിസ് ഗാർഡ്. 1506ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ കിഴിയിൽ സ്ഥാപിതമായ സേനയാണിത്. ലോകത്തിലെ ഏറ്റവും ചെറുതും പഴക്കം ചെന്നതുമായ സേന വിഭാഗവും സ്വിസ് ഗാർഡ് തന്നെ.
Pontifical Swiss Guard | |
---|---|
Banner of the Pontifical Swiss Guard of Pope Francis under the command of Christoph Graf (2015 to present)[1] | |
Active | 22 January 1506 – present (518 years) |
രാജ്യം | |
കൂറ് | The Pope |
ശാഖ | Army |
തരം | Infantry guards |
കർത്തവ്യം | Close protection |
വലിപ്പം | 135 men |
Garrison/HQ | Vatican City |
Patron | |
ആപ്തവാക്യം | "Acriter et Fideliter" Fiercely and Faithfully |
Colours | Red, yellow & blue |
Engagements | |
Commanders | |
Ceremonial Chief | Pope Francis |
Commander of the Pontifical Swiss Guard | Christoph Graf |
Vice Commander | Philippe Morard |
ചരിത്രം
തിരുത്തുകമധ്യ കാലഘട്ടത്തിൽ യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ പട്ടാളക്കാർ സ്വിസ്സുകൾ ആയിരുന്നു. സ്വിസ് പട്ടാളത്തിൻറെ പ്രശസ്തി ഏറ്റവും വർദ്ധിക്കുന്നതിന് ഇടയായത് 1473-ലെ ഹെറിക്കോർട്ട് യുദ്ധത്തിൽ ആയിരുന്നു. തുടർന്ന് സ്വിസ് ഗാർഡുകൾക്ക് യൂറോപ്പിൽ ആവിശ്യകാർ ഏറി. ജൂലിയസ് രണ്ടാമൻ മാർപാപ്പ (1443 –1513) മാർപാപ്പമാരുടെ സംരക്ഷണാർത്ഥം ഒരു സ്വിസ്സ് സൈന്യനിര വേണമെന്ന് തീരുമാനിക്കുന്നത്. 1527-ൽ ഇറ്റലിയുമായി സഖ്യത്തിലായിരുന്ന ഫ്രഞ്ച് സൈന്യം ചേരിതിരിഞ്ഞ് റോമാ നഗരം കൊള്ളയടിച്ച ആക്രമിക്കാൻ പുറപ്പെട്ട വിവരമറിഞ്ഞ് ക്ലെമൻറ് ഏഴാമൻ പാപ്പായുടെ സഹായത്തിനെത്തിയത് 176 സ്വിസ്സ് സൈനികർ ആയിരുന്നു. എന്നാൽ എണ്ണത്തിലും ആയുധബലത്തിലും കരുത്തരായിരുന്ന ഫ്രഞ്ച് സൈന്യം വത്തിക്കാനുവേണ്ടിപ്പോരാടിയ സ്വിസ്സ് സൈന്യത്തെ കീഴ്പ്പെടുത്തി. സ്വിസ് സൈനത്തിലെ 42 പേർ ഒഴികെ ബാക്കി എല്ലാവരും തന്നെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ മരിച്ചു വീണു. എന്നാൽ ജീവിച്ചിരുന്ന 42 സ്വിസ് സൈനികർ പാസെറ്റോ ഡി ബോർഗോ (passetto) എന്നാ പേരിൽ അറിയപെടുന്ന രഹസ്യ വഴിയിലൂടെ കാസ്റ്റിൽ ഓഫ് സാന്തആഞ്ചലോ എന്നാ കോട്ടയിൽ എത്തിച്ചു ജീവൻ സംരക്ഷിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നേരെ ഉണ്ടായ വധശ്രമത്തിനു ശേഷം സ്വിസ് ഗാർഡിനു വേഷത്തിലും രൂപത്തിലും ചിലമാറ്റങ്ങൾ കൊണ്ടുവന്നു.
യൂണിഫോം
തിരുത്തുകസ്വിസ് ഗാർഡിന്റെ നിലവിലെ ഔദോഗിക വേഷം നീലയും ചുവപ്പും മഞ്ഞയും നിറങ്ങൾ ഇടകലർന്ന വസ്ത്രമാണ്. കടുംചുവപ്പു പൂവണിഞ്ഞ ലോഹത്തൊപ്പിയും കുന്തവും അരയിലണിയുന്ന ചെറുവാളും ഈ യൂണിഫോമിന്റെ ഭാഗം തന്നെ.
1914-കമാൻഡന്റ് ജൂൾസ് റെപോണ്ട് (1910-1921) എന്ന കമാൻഡന്റ് ആണ് ഇത്തരത്തിലുള്ള വസ്ത്രം ഡിസൈൻ ചെയ്തത്. 16ആം നൂറ്റാണ്ടിൽ മൈക്കളാഞ്ചലോയുടെ സ്വിസ് ഗാർഡ് ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് റെപോണ്ട് ഈ യൂണിഫോം ഡിസൈൻ ചെയ്തത്. ഈ വസ്ത്രം കൂടാതെ സ്വിസ് ഗാർഡിനു മറ്റു സർവീസ് യൂണിഫോം ഉപയോഗിക്കുന്നു.
പേപ്പൽ സ്വിസ് സൈനികനാകാനുള്ള യോഗ്യത
തിരുത്തുകമാർപാപ്പയുടെ സംരക്ഷണ സേന ആവാൻ ചില മാനദണ്ഡങ്ങൾ ഉണ്ട്. സ്വിസ് ഗാർഡ് ആവുന്ന വൃക്തി 19-മുതൽ 30-വരെ പ്രായപരിധിയിലുള്ള സൈനീകർ സ്വിസ്സ് പൗരന്മാരും കത്തോലിക്കരുമായിരിക്കണം. ജന്മനാടായ സ്വിറ്റ്സർലണ്ടിൽ സൈനിക പരിശീലനം നേടിയവരുമായിരിക്കും. വത്തിക്കാനിലെ സേവനകാലമൊക്കെയും ഇവർ അവിവാഹിതരായിരിക്കും. വിശ്വാസബോദ്ധ്യങ്ങളും സഭാസമർപ്പണവും മാർപാപ്പയോടുള്ള ഭക്തിയും ഇവരുടെ സവിശേഷ ഗുണങ്ങളാണ്.
റാങ്കുകൾ പദവികൾ
തിരുത്തുകമൂന്നു കമാണ്ടിങ്ങ് ഓഫീസർമാർ, ഒരു മേജർ, വിവിധ ഉത്തരവാദിത്തങ്ങളുടെ മേധാവികൾ എന്നിവർക്കു പുറമേ സൈനികരുടെ ആത്മീയ കാര്യങ്ങൾക്കായി പാപ്പാ നിയോഗിക്കുന്ന ഒരു വൈദികനും ഈ സൈന്യത്തിൻറെ ഭാഗമാണ്. വത്തിക്കാൻ രാജ്യത്തിൻറെ പരിധിയിൽത്തന്നെയാണ് സൈന്യത്തിൻറെ താവളം. വത്തിക്കാൻ തോട്ടത്തിലുള്ള വിശുദ്ധ ഡമാഷ്യൻറെ ചത്വരം സൈന്യത്തിൻറെ അനുദിന പരേഡിനും പരിശീലനത്തിനുമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ നല്ല ജിം, കളിക്കളങ്ങൾ, സ്പോർട്സ് എന്നിവയും വത്തിക്കാൻറെ സൈന്യത്തിനു ലഭ്യമാണ്. സംഗീതത്തിൽ പ്രാവീണ്യവും പരിശീലനവും നേടിയിട്ടുള്ളവർ സൈന്ന്യത്തിൻറെ ഔദ്യോഗിക ബാൻഡിൻറെ ഭാഗമായിരിക്കും.
അധികാര പരിധികൾ
തിരുത്തുക110 ഏക്കർ വിസ്തൃതിയുള്ള വത്തിക്കാൻ രാഷ്ട്രത്തിൻറെ വിവിധ പ്രവേശന കവാടങ്ങളുടെ സംരക്ഷണം, ചരിത്ര പ്രാധാന്യമുള്ള സിസ്റ്റൈൻ കപ്പേള, പത്രോസിൻറെ ബസിലിക്കാ, ബസിലിക്കയുടെ ചത്വരം, വത്തിക്കാൻ മ്യൂസിയം, തോട്ടം, ബാങ്ക്, പോസ്റ്റോഫിസ്, തീർത്ഥാടകരുടെ ക്രമീകരണം എന്നിവയെല്ലാം രാപകലില്ലാതെ സ്വിസ്സ് സൈന്യം നിർവ്വഹിക്കുന്നു. 1929-ൽ വത്തിക്കാനും ഇറ്റലിയും തമ്മിലുണ്ടായ ലാറ്ററൻ ഉടമ്പടിക്കുശേഷം മാർപാപ്പായുടെയും വത്തിക്കാൻ സംസ്ഥാനത്തിൻറെയും സുരക്ഷാക്രമീകരണങ്ങൾ നിർവ്വഹിക്കുന്നതിന് സ്വിസ്സ് സൈനീകർക്ക് ഇറ്റാലിയൻ പോലീസിൻറെയും സൈന്യത്തിൻറെയും സഹായവും ലഭിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ Werner Affentranger, Fahne Gardekommandant Graf (Gardefahne) (Maa 2015). The banner colonel Graf was completed in April 2015. Its central vignette displays the family coat of arms of Graf of Pfaffnau, "gules a plowshare argent and antlers or". WH 1/396.1 Familienwappen \ Familie: Graf \ Heimatgemeinden: Altbüron, Dagmersellen, Pfaffnau, Schötz, Triengen (State Archives of Lucerne).