സ്വാൽബാർഡ് എന്നത് ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപ സമൂഹം ആണ്. ഈ പ്രദേശം യൂറോപ് വന്കരക്കു വടക്കായി നോർവെയ്‌ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 74° മുതൽ 81° വരെ വടക്കു അക്ഷാംശത്തിനും 10° മുതൽ 35° കിഴക്കു രേഖാംശത്തിനും ഇടയിൽ ഇത് പരന്ന് കിടക്കുന്നു. സ്‌പിറ്റസ്ബർഗൻ ആണ് ഏറ്റവും വലിയ ദ്വീപു.

ഭരണപരമായി നോർവെയുടെ ഭാഗം ഒന്നുമല്ല ഈ പ്രദേശം എങ്കിലും നോർവെയ്‌ സർക്കാർ നിയമിക്കുന്ന ഒരു ഗവർണറിനാണ് ആണ് പ്രദേശത്തിന്റെ ഭരണ ചുമതല. 2002 മുതൽ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. മുനിസിപ്പാലിറ്റി ഭരണത്തോടു ഏതാണ്ട് സമാനമായ ഭരണ സമ്പ്രദായം ആണ് ഇവിടുള്ളത്.

ഭൂമിശാസ്ത്രംതിരുത്തുക

 
സ്വാൽബാർഡ് ഭൂപടം

ആർട്ടിക് പ്രദേശത്തു ആയതിനാൽ ഇവിടം വേനൽക്കാലം മുഴുവൻ സൂര്യൻ ഉദിച്ചു നീക്കുകയും (പകൽ) ശീത കാലത്തു അസ്തമിച്ചു ഇരിക്കുകയും (രാത്രി) ചെയ്യുന്നു. 74° അക്ഷാംശത്തിൽ 99 ദിവസം പകലും 84 ദിവസം രാത്രിയും ആണ്. അതെ സമയം 81° അക്ഷാംശത്തിൽ ഇവ യഥാക്രമം 141ഉം 128ഉം ആണ്.[1]

36,502 km2 ഇവിടം മഞ്ഞു മൂടി കിടക്കുന്നു. 30% പാറയും 10% വിളനിലകളും ആണ്.[2]

ജനസംഖ്യതിരുത്തുക

 
The dock house in Barentsburg

ജനസംഖ്യാ കണക്കുകൾതിരുത്തുക

 2012ൽ സ്വാൽബാർഡിന്റെ ജനസംഖ്യ 2,642 ആയിരുന്നു. ഇതിൽ 439 പേര് റഷ്യക്കാരും യുക്രേനിയൻകാരും, 10 പേര് പോളിഷ്, 322 പേര് നോർവീജിയൻ. ബാക്കി തായ്‌ലൻഡ്, സ്വീഡൻ, ഡെന്മാർക്, ഇറാൻ, ജർമനി എന്നീ സ്ഥലങ്ങളിൽ നിന്നുമായിരുന്നു. [3]

കാലാവസ്ഥതിരുത്തുക

 ഉയർന്ന അക്ഷാംശത്തിൽ ആയതിനാൽ ഉഷ്ണകാലത്തു 4° മുതൽ 6 ° വരെയും ശീത കാലത്തു -16 മുതൽ -12 വരെയും താപനില നിലനിൽക്കുന്നു[4]

പ്രകൃതിതിരുത്തുക

ധ്രുവ കരടികൾ സ്വാൽബാർഡിന്റെ തനതു ചിഹ്നങ്ങൾ ആണ്. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണം കൂടിയാണ്. സ്വാൽബാർഡിൽ ഏതാണ്ട് 3000 ധ്രുവ കരടികൾ ഉണ്ടെന്നു കണക്കാക്കുന്നു.കോങ്ങ് കൾസ് പ്രദേശം ആണ് പ്രധാന പ്രജനന പ്രദേശം.[5]

 
പെൺ ധ്രുവ കരടിയും കുട്ടിയും


അവലംബങ്ങൾതിരുത്തുക

  1. Torkilsen (1984): 96–97
  2. Torkildsen (1984): 102–104
  3. "Non-Norwegian population in Longyearbyen, by nationality. Per 1 January. 2004 and 2005. Number of persons". Statistics Norway. ശേഖരിച്ചത് 24 March 2010.
  4. "Temperaturnormaler for Spitsbergen i perioden 1961 - 1990" (ഭാഷ: Norwegian). Norwegian Meteorological Institute. ശേഖരിച്ചത് 24 March 2010.CS1 maint: unrecognized language (link)
  5. Torkildsen (1984): 174
"https://ml.wikipedia.org/w/index.php?title=സ്വാൽബാർഡ്&oldid=2556149" എന്ന താളിൽനിന്ന് ശേഖരിച്ചത്