ഗെ

(സ്വവർഗപ്രണയി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് സ്വവർഗപ്രണയികൾ(ഇംഗ്ലീഷ്: Gay). സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്[1]. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ സ്വവർഗലൈംഗികത ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ[2]. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി (Lesbian) എന്ന പദം ഉപയോഗിക്കുന്നു.

ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
ചരിത്രത്തിൽ
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
അർജന്റീന ലെ സ്വവർഗ്ഗരതി സമൂഹവും

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടിഐഎ (LGBTIA)എന്ന് വിളിക്കുന്നു. സ്വവർഗപ്രണയി എന്നത് 'എൽജിബിടിഐ എ'യിലെ 'ജി' എന്ന ഉപവിഭാഗമാണ്. സ്വവർഗപ്രണയികൾക്ക് ഭൂരിപക്ഷത്തെ പോലെ എതിർവർഗത്തോട് ലൈംഗികതാൽപര്യം തോന്നുകയില്ല. ആണിനോടും പെണ്ണിനോടും ലൈംഗികാകർഷണം തോന്നുന്നവരെ ഉഭയവർഗപ്രണയി (Bisexual) എന്ന് വിളിക്കുന്നു.

ഭാരതീയസാഹിത്യത്തിൽ സ്വവർഗസ്നേഹത്തെ കുറിച്ച് ആദ്യമായി എഴുതിയത് മാധവിക്കുട്ടി ആയിരിക്കാനാണ്‌ സാധ്യത (1947-ൽ എഴുതിയ "അവളുടെ വിധി" എന്ന കഥ). 'സ്വവർഗസ്നേഹി' എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത് അവരുടെ "എൻറെ കഥ" (1973) എന്ന കൃതിയിലാണ്. ആഗോളീകരണത്തിന്റെ ഭാഗമായി ഗേ, ലെസ്ബിയൻ എന്നീ വാക്കുകൾ മലയാളത്തിൽ അങ്ങനെ തന്നെ ഉപയോഗിക്കുന്നതും ആധുനികകാലത്ത് കണ്ടു വരുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകൾ (ഋതു, മുംബൈ പോലീസ്,മൂത്തോൻ) ഇതിന് ഉദാഹരണമാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ പട്ടികയിലും സിനിമകൾ പട്ടികയിലും കാണാം.

കേരളീയരായ സ്വവർഗപ്രണയികളുടെ സംഘടനകളാണ് ക്വിയറളയും ക്വിയറിഥം എന്നതും. ക്വിയറായ സ്ത്രീകൾക്ക് മാത്രമായി സഹയാത്രിക എന്ന സംഘടനയും പ്രവർത്തിക്കുന്നു.

അവലംബങ്ങൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗെ&oldid=3591061" എന്ന താളിൽനിന്ന് ശേഖരിച്ചത്