സ്വതന്ത്രചിന്ത
തത്വശാസ്ത്രപരമായ ഒരു വീക്ഷണമാണ് സ്വതന്ത്രചിന്ത.[1] സത്യത്തെ സംബന്ധിച്ച് അത് യുക്തിയേയും ശാസ്ത്രത്തെയും അനുഭവത്തേയും അടിസ്ഥാനമാക്കിയതാവണം. അതിനുപകരം ആധികാരിത, പാരമ്പര്യം, ദിവ്യജ്ഞാനം, ഹേത്വാടിസ്ഥാനമില്ലാത്ത സിദ്ധാന്തം, മതം ഇവ അടിസ്ഥാനമായതാകരുത്.[1][2][3] സ്വതന്ത്രചിന്തയുടെ അവബോധനാത്മകമായ പ്രയോഗമാണ് സ്വതന്ത്രചിന്താപ്രവർത്തനം. സ്വതന്ത്രചിന്ത പിന്തുടരുന്നവരെ "സ്വതന്ത്രചിന്തകർ '' എന്നു വിളിക്കുന്നു.[1][4]
പതിനേഴാം നൂറ്റാണ്ടിലാണ് ഈ വാക്ക് ഇംഗ്ലിഷ് ഭാഷയിലേയ്ക്കു കടന്നുവന്നത്. പാരമ്പര്യമതചിന്തയുടെ അടിസ്ഥാനത്തെപ്പറ്റി അന്വേഷിക്കുന്നവരെയാണ് അന്ന് സ്വതന്ത്രചിന്തകർ എന്നു വിളിച്ചത്. ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം ഒരു സ്വതന്ത്രചിന്തകൻ "മറ്റുള്ള ആളുകളുടെ പ്രത്യേകിച്ച് മതബോധനത്തിൽ അംഗീകരിക്കുന്നതിനുപകരം സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്ന വ്യക്തിയാണ്.
നിർവ്വചനം
തിരുത്തുകസ്വതന്ത്രചിന്തകർ, അറിവ് തെളിവുകൾ, ശാസ്താന്വേഷണം, യുക്തിചിന്ത എന്നിവയിലധിഷ്ഠിതമാകണം എന്നു പറയുന്നു. ശാസ്ത്രത്തിന്റെ സംശയാധിഷ്ഠിത അന്വേഷണം ബൗദ്ധികമായ ചിന്തയെ ശോഷിപ്പിക്കുന്ന ഉറപ്പിക്കുന്ന മുൻവിധി, പ്രത്യഭിജ്ഞാനപരമായ മുൻവിധി, പരമ്പരാഗതമായ ജ്ഞാനം, നാടോടിസംസ്കാരം, മുൻവിധി, വിഭാഗീയത എന്നിവയിൽ നിന്നുമുള്ള മോചനം വേണം.
പ്രതീകം
തിരുത്തുകപാൻസിപുഷ്പം ആണ് സ്വതന്ത്രചിന്തയുടെ പ്രതീകമായി കണക്കാക്കിയിരിക്കുന്നത്. 1800കളിൽത്തന്നെ ഈ ചെടിയെ അമേരിക്കൻ സെക്കുലർ യൂണിയൻ തങ്ങളുടെ പ്രതീകമായി സ്വീകരിച്ചുവന്നു. പാൻസി പുഷ്പത്തിന്റെ പേരും അതിന്റെ രൂപവും ആണ് ഇതിനെ സ്വതന്ത്രചിന്തയുടെ പ്രതീകമാക്കിയത്. പാൻസി എന്ന പേര് ഫ്രഞ്ച് വാക്കായ pensée എന്നതിൽനിന്നും വന്നതാണ്. ഈ വാക്കിനർഥം ചിന്ത എന്നാണ്. ഒരു മനുഷ്യന്റെ മുഖം ഓർമ്മിപ്പിക്കുന്നതാണ് ഈ പുഷ്പം. വേനലിന്റെ മദ്ധ്യത്തിൽ ഈ പുഷ്പം മുന്നോട്ടു നീണ്ട് ഒരു ആഴത്തിലുള്ള ചിന്തകനെപ്പോലെ നിൽക്കുന്നു. ഇതാകാം ഈ പൂവിനു ഈ പേർ ലഭിച്ചത്. [5]
ചരിത്രം
തിരുത്തുകഉത്തരാധുനിക മുന്നേറ്റങ്ങൾ
തിരുത്തുകവിമർശനാത്മകചിന്ത, ഗ്രീസിലും അയർലാന്റ് മുതൽ ഇറാൻ, ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ നിലനിന്നിരുന്നു. ഇറാനിലാണെങ്കിൽ ഒമർ ഖയ്യാം (1048–1131) അദ്ദേഹത്തിന്റെ യാഥാസ്ഥിതികമല്ലാത്ത റൂബൈയ്യാത്ത് പോലുള്ള കവിതകളിലൂടെ സ്വതന്ത്രചിന്തയുടെ സ്ഫുരണങ്ങൾ കണ്ടെത്താവുന്നതാണ്. ചൈന, ഇന്ത്യ തുടങ്ങിയ സംസ്കാരങ്ങളിൽ ഈ ചിന്ത വലിയതോതിൽ ഉയർന്നുവന്നിരുന്നു. ചൈനയിലെ സമുദ്രയാത്രികരായ തെക്കൻ സോങ്ങ് രാജവംശത്തിന്റെ നവോത്ഥാനം ഈ ചിന്താഗതിക്ക് ഊന്നൽനൽകി. [6]ഗൂഢശാസ്ത്രങ്ങളായ ആൽക്കെമി, ജ്യോതിഷം എന്നിവയെ ആചാരവിരുദ്ധരായവർ എതിർത്തതു തുടങ്ങി ആധുനിക നവോത്ഥാനം, പ്രൊട്ടസ്റ്റന്റ് നവീകരണം വരെ സ്വതന്ത്രചിന്തയുടെ ചെറുസ്ഫുരണങ്ങൾ വഹിച്ചു.
ഫ്രഞ്ച് ശരീരശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് റാബിലി, നന്നായി തിന്നും കുടിച്ചും "റാബിലീസിയൻ" സ്വാതന്ത്ര്യം ആഘോഷിക്കുവാൻ തന്റെ കൃതിയിൽ ആഹ്വാനം ചെയ്തു. (ഇത് മനസ്സിന്റെ സ്വാതന്ത്ര്യത്തിന്റെ ബഹിർസ്ഫുരണമായിക്കണ്ടു.) അന്നത്തെ യാഥാസ്ഥിതികരെ അതുവഴി വെല്ലുവിളിച്ചു. "നിങ്ങൾ വിചാരിക്കുന്നത് ചെയ്യുക" എന്നദ്ദേഹം ആഹ്വാനം ചെയ്തു."അങ്ങനെ ഗർഗട്വ അതു സ്ഥാപിച്ചു. അവരുടെ എല്ലാ നിയമങ്ങളിലും അവരുടെ അനുശാസനങ്ങളോടുള്ള വിധേയത്വങ്ങളിലും അവിടെ പക്ഷെ, ഈ കാര്യം നിരീക്ഷിക്കാനാകും,, നിങ്ങൾ വിചാരിക്കുന്നത് ചെയ്യുക; കാരണം സ്വതന്ത്രജനങ്ങൾ ... തിന്മയില്ലാതെ ആദർശപരമായി പ്രവർത്തിക്കുന്നു. അവർ ഇതിനെ ബഹുമാന്യമായി കരുതുന്നു."
റാബിലിസിന്റെ നായകനായ പാന്റഗ്രൂവെൽ ഒറാക്കിൽ ഓഫ് ദ ഡിവൈൻ ബോട്ടിൽ എന്നയിടത്തേയ്ക്കു സഞ്ചരിക്കുന്നു. അയാൾ ജീവിതത്തിന്റെ പാഠം ഒരേയൊരു വാക്കിലൂടെ പഠിക്കുന്നു- കുടിക്കുക ("Trinch!", Drink!) എന്നതാണ് ആ വാക്ക്. ഒരു സ്വതന്ത്ര മനുഷ്യനെപ്പോലെ ലളിതമായ ഈ ജീവിതത്തെ ആസ്വദിക്കുക, ജ്ഞാനവും അറിവും നേടൂ. ഗർഗട്വ എന്ന അദ്ദേഹത്തിന്റെ കഥപാത്രം വായനക്കാരനെ ഉപദേശിക്കുന്നത്, " എല്ല് പൊളിച്ച് അകത്തുള്ള മജ്ജ വലിച്ചുകുടിക്കുക" എന്നാണ്. ഇതുവഴി അയാൾ അർഥമാക്കുന്നത്, അകത്തുള്ള ജ്ഞാനത്തെയാണ്.
ആധുനിക മുന്നേറ്റങ്ങൾ
തിരുത്തുകആധുനിക സ്വതന്ത്രചിന്തയുടെ യുഗത്തിൽ ഒരു പ്രധാന ചരിത്രസംഭവമാണ് 1600 എന്ന വർഷം. ഇറ്റലിയിൽ മുൻ ഡൊമിനിക്കൻ സന്യാസി ആയിരുന്ന ഗിയോർഡാനോ ബ്രൂണോയെ മതവിധിപ്രകാരം അഗ്നിക്കിരയാക്കിയ വർഷമാണത്.
ഇംഗ്ലണ്ടിൽ
തിരുത്തുകസ്വതന്ത്രചിന്തകൻ എന്ന പദം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് ഇംഗ്ലണ്ടിൽ ഉപയോഗിച്ചുതുടങ്ങിയത്. ചർച്ചിനും സാഹിത്യപരമായി ബൈബിളിനും എതിരായി നിലയുറപ്പിച്ച വ്യക്തിയെ ആണ് ഈ പദം കൊണ്ട് അർത്ഥമാക്കിയത്. പ്രകൃതിയെ പരിഗണിക്കുന്നതിലൂടെ ആളുകൾക്ക് ലോകത്തെ അറിയാനാകും എന്ന തത്ത്വത്തിനെ കേന്ദ്രീകരിച്ച വിശ്വാസത്തിലധിഷ്ഠിതമായിരുന്നു ഈ വ്യക്തികളുടെ വിശ്വാസം. അത്തരം നിലപാടുകൾ ആദ്യമായി രേഖപ്പെടുത്തിയത് 1697ൽ വില്ല്യം മൊളിന്യു ആയിരുന്നു. ജോൺ ലോക്കിന് അദ്ദേഹം അയച്ച ഒരു കത്തിലാണിക്കാര്യം കാണുന്നത്. പിന്നീട്, 1713ൽ ആന്തണി കോളിൻസ് എഴുതിയ Discourse of Free-thinking ൽ ഈ ചിന്ത കൂടുതൽ വിപുലമായി കാണാനാകും. ഇതിനു ജനകീയമായ അംഗീകാരവും ലഭിച്ചു. ഈ പ്രബന്ധം എല്ലാ വിശ്വാസങ്ങളിലെയും പുരോഹിതരേയും മതസ്ഥാപനങ്ങളെയും വിമർശിച്ചു. ഇത് ഡീയിസം എന്ന തത്ത്വസംഹിതയുടെ പ്രതിവാദം ആയിരുന്നു. ഫ്രീതിങ്കർ മാസിക ഇംഗ്ലണ്ടിൽ 1881ൽ ആണ് തുടങ്ങിയത്.
ഫ്രാൻസിൽ
തിരുത്തുകഫ്രാൻസിൽ ഈ ചിന്ത ആദ്യമായി പ്രസിദ്ധീകരണങ്ങളിൽ വന്നത് 1765ൽ ആയിരുന്നു. ഡെനിസ് ദിദറോ, ജീൻ ലെ റോണ്ട് ഡിഅലെംബെർട്ട്, വോൾത്തേർ എന്നിവർ Liberté de penser എന്നതിനെ അടിസ്ഥാനമാക്കി ഒരു ലേഖനം തങ്ങളുടെ വിജ്ഞാനകോശത്തിൽ Encyclopédie ചേർത്തതോടെയാണ് ഫ്രാൻസിൽ ഈ ചിന്ത ആദ്യമായി പ്രസിദ്ധീകരണങ്ങളിൽ വന്നത്. [7]
ജർമ്മനിയിൽ
തിരുത്തുകജർമ്മനിയിൽ 1815–1848 കാലഘട്ടത്തിൽ മാർച്ച്വിപ്ലവത്തിനു മുമ്പ്, പൗരന്മാർ ചർച്ചിന്റെ നിയമങ്ങൾക്കെതിരെ പ്രതിരോധം കൂടിവന്നു.
ബെൽജിയത്തിൽ
തിരുത്തുകUniversité Libre de Bruxelles and the Vrije Universiteit Brussel എന്നിവയാണ് അവിടെ സ്വതന്ത്രചിന്തയ്ക്ക് ആക്കം കൂട്ടിയത്.
നെതർലാന്റിൽ
തിരുത്തുക1856ൽ De Dageraad എന്ന സംഘടനയുടെ ഉദയത്തോടെയാണ് നെതർലാന്റിൽ സ്വതന്ത്രചിന്തയ്ക്ക് ഒരു ശക്തമായ സുസംഘടിതമായ നേതൃത്വമുണ്ടായത്.
അമേരിക്കയിൽ
തിരുത്തുക1827ൽ "Free Press Association"ന്റെ സ്ഥാപനത്തോടെയാണ് അമേരിക്കയിൽ ഈ പ്രസ്ഥാനം സംഘടിതമായത്.
കാനഡയിൽ
തിരുത്തുകഒരു കൂട്ടം മതേതരപ്രവർത്തകരാൽ 1873 കാനഡയിൽ സ്ഥാപിതമായ Toronto Freethought Association ആണ് കാനഡയിൽ സ്ഥാപിക്കപ്പെട്ട ആദ്യ സുസംഘടിത മതേതരസംഘടന.
അരാജകത്വം
തിരുത്തുകഇതും കാണൂ
തിരുത്തുകകുറിപ്പുകളും അവലംബവും
തിരുത്തുക- ↑ 1.0 1.1 1.2 "Freethinker - Definition of freethinker by Merriam-Webster". Retrieved 12 June 2015.
- ↑ "Free thought - Define Free thought at Dictionary.com". Dictionary.com. Archived from the original on 2015-09-22. Retrieved 12 June 2015.
- ↑ "Archived copy". Archived from the original on 2013-01-17. Retrieved 2012-02-03.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Nontracts". Archived from the original on 4 August 2012. Retrieved 12 June 2015.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "A Pansy For Your Thoughts, by Annie Laurie Gaylor, Freethought Today, June/July 1997". Archived from the original on 2012-05-23. Retrieved 2012-05-23.
- ↑ Chinese History – Song Dynasty 宋 (www.chinaknowledge.de)
- ↑ "ARTFL Encyclopédie Search Results". Retrieved 12 June 2015.[പ്രവർത്തിക്കാത്ത കണ്ണി]
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Jacoby, Susan (2004). Freethinkers: a history of American secularism. New York: Metropolitan Books. ISBN 0-8050-7442-2
- Royle, Edward (1974). Victorian Infidels: the origins of the British Secularist Movement, 1791–1866. Manchester: Manchester University Press. ISBN 0-7190-0557-4
- Royle, Edward (1980). Radicals, Secularists and Republicans: popular freethought in Britain, 1866–1915. Manchester: Manchester University Press. ISBN 0-7190-0783-6
- Tribe, David (1967). 100 Years of Freethought. London: Elek Books.