സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം
മാർവൽ കോമിക്‌സ് കഥാപാത്രമായ സ്‌പൈഡർ-മാൻ മുഖ്യകഥാപാത്രമായി 2019 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചലച്ചിത്രമാണ് സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം. കൊളംബിയ പിക്ചേഴ്‌സും മാർവൽ സ്റ്റുഡിയോയും ഒത്തുചേർന്നു നിർമ്മിച്ച ഈ ചലച്ചിത്രം സോണി പിക്ചേഴ്‌സാണ് റിലീസ് ചെയ്തത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൻറെ (എംസിയു) ഇരുപത്തിമൂന്നാമത്തെ ചലച്ചിത്രമായ ഇത് 2017 ൽ പുറത്തിറങ്ങിയ സ്പൈഡർ മാൻ: ഹോംകമിംഗ് എന്ന ചിത്രത്തിൻറെ അനുബന്ധമാണ്. ക്രിസ് മക്കെന്ന, എറിക് സോമ്മേഴ്സ് എന്നിവർ ചേർന്നു രചിച്ച ഈ ചിത്രം ജോൺ വാട്ട്സ് ആണ് സംവിധാനം ചെയ്തത്. ടോം ഹോളണ്ട് (പീറ്റർ പാർക്കർ / സ്പൈഡർമാൻ) നായകനായ ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ സാമുവൽ എൽ. ജാക്സൺ, സെൻഡായ, കോബി സ്മൽഡേർസ്, ജോൺ ഫാവ്റ്യൂ, ജെ.ബി. സ്മൂവ്, ജേക്കബ് ബാറ്റെലോൺ, മാർട്ടിൻ സ്റ്റാർ, മാരിസ ടോമി, ജേക്ക് ഗില്ലെൻഹാൾ എന്നിവർ അവതരിപ്പിച്ചു.
സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം | |
---|---|
സംവിധാനം | Jon Watts |
നിർമ്മാണം | |
രചന | |
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | Matthew J. Lloyd |
ചിത്രസംയോജനം |
|
വിതരണം | Sony Pictures Releasing |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $160 million[1] |
സമയദൈർഘ്യം | 129 minutes |
ആകെ | $1.075 billion[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Spider-Man: Far from Home (2019)". Box Office Mojo. IMDb. Archived from the original on 2019-08-03. Retrieved August 4, 2019.