സെൻഡായ
സെൻഡായ മാരി സ്റ്റോമർ കോൾമാൻ (/zɛnˈdeɪ.ə/; ജനനം: സെപ്റ്റംബർ 1, 1996)[2] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ഡിസ്നി ചാനലിന്റെ ഹാസ്യപരമ്പരയായിരുന്ന ഷെയ്ക്ക് ഇറ്റ് അപ്പ് (2010–2013) ൽ റോക്കി ബ്ലൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രാധാന്യം നേടുന്നതിനുമുമ്പ്, ബാല മോഡലായും ബാക്കപ്പ് നർത്തകിയായുമായാണ് അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2013 ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന മത്സര പരമ്പരയുടെ പതിനാറാം സീസണിൽ ഒരു മത്സരാർത്ഥിയായിരുന്നു സെൻഡായ. 2015 മുതൽ 2018 വരെയുള്ള കാലത്ത് കെ.സി. കൂപ്പർ അണ്ടർകവർ എന്ന പരമ്പര നിർമ്മിക്കുകയും ഇതിലെ കെ.സി. കൂപ്പർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും 2019 ൽ എച്ച്ബിഒ നാടക പരമ്പരയായ യൂഫോറിയയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അവരുടെ ചലച്ചിത്ര വേഷങ്ങളിൽ ദി ഗ്രേറ്റസ്റ്റ് ഷോമാൻ (2017) എന്ന സംഗീത നാടക സിനിമ, സൂപ്പർഹീറോ ചിത്രങ്ങളായ സ്പൈഡർ-മാൻ: ഹോംകമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നിവ ഉൾപ്പെടുന്നു.
സെൻഡായ | |
---|---|
ജനനം | സെൻഡായ മാരി സ്റ്റോമർ കോൾമാൻ സെപ്റ്റംബർ 1, 1996 ഓക്ലാൻഡ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 2009–ഇതുവരെ |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | |
വെബ്സൈറ്റ് | zendaya |
ഒപ്പ് | |
ആദ്യകാലജീവിതം
തിരുത്തുക1996 സെപ്റ്റംബർ 1 ന് കാലിഫോർണിയയിലെ ഓക്ലാൻഡിൽ ക്ലെയർ മാരി (സ്റ്റോമർ), കാസെംബെ അജാമു (ജനനം, സാമുവൽ ഡേവിഡ് കോൾമാൻ) എന്നിവരുടെ ഏക പുത്രിയായി സെൻഡായ കോൾമാൻ ജനിച്ചു. അവർക്ക് പിതാവിന്റെ ഭാഗത്തുനിന്ന് അഞ്ച് മുതിർന്ന അർദ്ധസഹോദരന്മാരുണ്ട്. അവരുടെ പിതാവ് അർക്കൻസാസിൽ വേരുകളുള്ള ആഫ്രിക്കൻ-അമേരിക്കനും മാതാവ് ജർമ്മൻ, സ്കോട്ടിഷ് വംശജയുമാണ്.
അവലംബം
തിരുത്തുക- ↑ Lipshutz, Jason (October 24, 2014). "After Selena Gomez's Exit and a Thawing 'Frozen,' Is Disney Headed for a Cold Spell?". Billboard. Archived from the original on June 27, 2019. Retrieved April 17, 2020.
- ↑ Phares, Heather. "Zendaya Biography". AllMusic.com (Rovi). Retrieved June 8, 2016.