ഇന്ത്യയിലെ മറാഠ സാമ്രാജ്യത്തിലെ എട്ടാമത്തെ പേഷ്വയായിരുന്നു നാനാ സാഹേബ് എന്നറിയപ്പെടുന്ന ബാലാജിറാവു ഭട്ട് (8 ഡിസംബർ 1720 - 23 ജൂൺ 1761). [1] 1740-ൽ അദ്ദേഹത്തിന്റെ പിതാവ് പേഷ്വാ ബാജിറാവു ഒന്നാമന്റെ മരണശേഷം അദ്ദേഹം പേഷ്വയായി നിയമിതനായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഛത്രപതി (മറാഠ ചക്രവർത്തി) വെറുമൊരു പദവി മാത്രമായിരുന്നു. അതേ സമയം, മറാഠാ സാമ്രാജ്യം ഒരു കോൺഫെഡറസിയായി രൂപാന്തരപ്പെടാൻ തുടങ്ങി. നാഗ്പൂർ രാജ്യത്തിലെ ഹോൾക്കർ, സിന്ധ്യ, ഭോസ്ലേ തുടങ്ങിയ കുടുംബങ്ങൾ കൂടുതൽ ശക്തരായ അധികാരകേന്ദ്രങ്ങളായി. ബാലാജി ബാജിറാവുവിന്റെ കാലത്ത് മറാഠ സാമ്രാജ്യം വിസ്തൃതിയിൽ അതിന്റെ പാരമ്യത്തിലെത്തി. ഈ വിപുലീകരണത്തിന്റെ വലിയൊരു ഭാഗം മറാഠ സാമ്രാജ്യത്തിലെ അധികാരം കൈയ്യാളിയ മറ്റു പല പ്രമുഖരും ആണ് നയിച്ചത്. ബാലാജി ബാജിറാവു ഒരു സമർത്ഥനായ തന്ത്രജ്ഞനും കൗശലമുള്ള നയതന്ത്രജ്ഞനും പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹം തന്റെ ബന്ധുവായ സദാശിവറാവു ഭാവുവുമായി ചേർന്ന് തന്റെ സാമ്രാജ്യത്തിൽ പുതിയ നിയമനിർമ്മാണ, സാമ്പത്തിക സംവിധാനങ്ങൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, മറാഠാ സാമ്രാജ്യത്തിന്റെ അതിർത്തികൾ ഇന്നത്തെ പാക്കിസ്ഥാനിലെ പെഷവാർ, തെക്ക് ശ്രീരംഗപട്ടണം, ഇന്നത്തെ പശ്ചിമ ബംഗാളിലെ മേദിനിപൂർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. അദ്ദേഹം തലസ്ഥാന നഗരിയായ പൂനെയിലും മറാഠാ സാമ്രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സഞ്ചാരികൾക്കായി കനാലുകളും പാലങ്ങളും ക്ഷേത്രങ്ങളും ലോഡ്ജുകളും നിർമ്മിച്ചു. പേഷ്വാ എന്ന നിലയിലുള്ള തന്റെ ഇരുപത് വർഷത്തെ ഭരണത്തിൽ, നാനാസാഹെബ് തന്റെ ഭരണത്തിൻ കീഴിൽ വടക്ക് മുഗളന്മാർ, തെക്ക് നിസാം, കിഴക്ക് ബംഗാൾ സുൽത്താനത്ത് എന്നീ മൂന്ന് പ്രധാന ശക്തികളെ കീഴടക്കി. അതോടൊപ്പം അദ്ദേഹം പഞ്ചാബിന്റെ മേലുള്ള അഫ്ഗാൻ നിയന്ത്രണത്തെ ദുർബലപ്പെടുത്തി. രജപുത്രരെയും രോഹില്ലകളെയും കീഴടക്കി, ഔധ് രാജ്യത്തെ നിർവീര്യമാക്കി. അദ്ദേഹം കർഷകരുടെ അവസ്ഥ വളരെയധികം മെച്ചപ്പെടുത്തുകയും കാർഷിക മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി വിജയകരമായ സാമ്പത്തിക മാറ്റങ്ങൾ രാജ്യത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ ബന്ധുവായ സദാശിവറാവു ഭാവു മറാഠാ സൈന്യത്തിന്റെ നവീകരണത്തിന് തുടക്കമിട്ടു.

ബാലാജി റാവു
പേഷ്വ ബാലാജി ബാജിറാവു
8th Peshwa of the Maratha Empire
ഓഫീസിൽ
1740–1761
Monarchs
മുൻഗാമിബാജിറാവു I
പിൻഗാമിമാധവ്‌റാവു I
വ്യക്തിഗത വിവരങ്ങൾ
ജനനം(1720-12-08)8 ഡിസംബർ 1720
സാടെ മാവൽ, പൂനെ, മറാഠാ സാമ്രജ്യം
ഇന്നത്തെ മഹാരാഷ്ട്ര)
മരണം23 ജൂൺ 1761(1761-06-23) (പ്രായം 40)
പാർവതി ഹിൽ, പൂനെ, മറാഠാ സാമ്രജ്യം
( ഇന്നത്തെ മഹാരാഷ്ട്ര)
പങ്കാളിഗോപികാബായ്
Relationsരഘുനാഥ് റാവു (സഹോദരൻ)
സദാശിവറാവു ഭാവു (ഇളയച്ഛന്റെ മകൻ)
ഷംഷേർ ബഹാദൂർ I (അർദ്ധസഹോദരൻ)
കുട്ടികൾവിശ്വാസ്‌റാവു
മാധവ്‌റാവു I
നാരായൺ റാവു
മാതാപിതാക്കൾsബാജിറാവു I
കാശിബായ്
വസതിsശനിവാർവാഡ, പൂനെ, മറാഠാ സാമ്രജ്യം />( ഇന്നത്തെ മഹാരാഷ്ട്ര)
Nicknameനാനാ സാഹെബ്
  1. Jaswant Lal Mehta (2005). Advanced Study in the History of Modern India 1707–1813. Sterling. pp. 213–216. ISBN 9781932705546.
"https://ml.wikipedia.org/w/index.php?title=ബാലാജി_ബാജിറാവു&oldid=3942885" എന്ന താളിൽനിന്ന് ശേഖരിച്ചത്