ഒരു പുരാതന ഈജിപ്ഷ്യൻ ദൈവമാണ് സോബെക് (ഇംഗ്ലീഷ്: Sobek). സെബെക്(Sebek), സോചെറ്റ്(Sochet), സോബ്ക്(Sobk), സോബ്കി(Sobki) എന്നീ പേരുകളിലും സോബെക് അറിയപ്പെട്ടിരുന്നു. ഗ്രീക് പുരാണങ്ങളിൽ ഈ ദേവൻ, സുഷോസ് (Suchos; Σοῦχος) എന്നാണ് അറിയപ്പെട്ടിരുന്നത്. നൈൽ മുതലയുമായി ബന്ധപ്പെട്ടുള്ള ദേവനാണ് സോബെക്. മുതലയുടെ രൂപത്തിലോ അല്ലെങ്കിൽ മുതലയുടെ ശിരസ്സോട് കൂടിയ മനുഷ്യരൂപത്തിലോ സോബെക് ദേവനെ ചിത്രീകരിക്കുന്നു. പൊതുവേ സംരക്ഷനത്തിന്റെ ദേവനാണ് സോബെക്, എങ്കിലും ഫറവോയുടെ ശക്തി, സമ്പുഷ്ടി, സൈന്യത്തിന്റെ ശൂരത എന്നിവയുമായി ഇദ്ദേഹത്തെ ബന്ധപ്പെടുത്താറുണ്ട്. നൈലിൽനിന്നു ഉണ്ടാകുന്ന അപകടങ്ങളിൽനിന്നും രക്ഷനേടാൻ പുരാതന ഈജിപ്ഷ്യർ സോബെക് ദേവനെ ആരാധിച്ചിരുന്നു.

സോബെക്
നൈൽ, സൈന്യം, ഫലപുഷ്ടി, മുതലകൾ എന്നിവയുടെ ദേവൻ
Name in hieroglyphs
S29D58V31
I3

or
I4
Major cult centerക്രോകൊഡിലോപോളിസ്, ഫൈയും, കോം ഓംബോ
ചിഹ്നംമുതല
Personal information
Parentsസെറ്റ്/ഖ്നും + നീത്ത്[1]
Siblingsഅപേപ്, റാ, തോത്ത്, സെർക്കേത്, ഹാത്തോർ
ജീവിത പങ്കാളിറെനിന്യൂറ്റെറ്റ് or മെസ്കെനെറ്റ്

പുരാതന സാമ്രാജ്യകാലം (c. 2686–2181 BCE) മുതൽക്കേ റോമൻ കാലഘട്ടത്തോളം (c. 30 BCE – 350 CE) സോബെക് ദേവൻ ഈജിപ്റ്റിൽ സോബെക് ദേവൻ എന്ന വിശ്വാസം നിലനിന്നിരുന്നു. പുരാതന സാമ്രാജ്യത്തിലെ പല പിരമിഡ് ലിഖിതങ്ങളിലും സോബെക് ദേവനെ പ്രധിപാദിച്ചിട്ടുണ്ട്.[2]

പുരാതന സാമ്രാജ്യത്തിൽ സോബെക് ദേവനെ ആരാധിച്ചിരുന്നു എന്നാലും അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിക്കുന്നത് മധ്യ സാമ്രാജ്യത്തിൽ (c. 2055–1650 BCE), പ്രധാനമായും 12-ആം രാജവംശത്തിലെ ഫറവോ ആയിരുന്ന, അമെനെംഹാറ്റ് III കാലത്താണ്. സോബെക് ദേവന്മായി വളരെയേറെ ബന്ധമുള്ള ഈജിപ്റ്റിലെ ഫൈയും എന്ന പ്രദേശത്തിൽ അമെനംഹാറ്റ് മൂന്നാമൻ പ്രത്യേഗ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സോബെക് ദേവന്റെ പ്രശസ്തിവർദ്ധിക്കുമാറ് അമെനെംഹാറ്റ് III ഫൈയുമിലും മറ്റുമായി അനേകം നിർമ്മിതികൾ പടുതുയർത്തിയിരുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Ancient Egypt Online: Sobek
  2. Allen, 60.
"https://ml.wikipedia.org/w/index.php?title=സോബെക്&oldid=3071298" എന്ന താളിൽനിന്ന് ശേഖരിച്ചത്