തോത്ത്
(Thoth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. ഐബിസിന്റെയോ അല്ലെങ്കിൽ ബബ്ബൂണിന്റെയോ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് സേഷത്. മാഃത് ആണ് തോത്തിന്റെ ഭാര്യ.[3]
തോത്ത് | |
---|---|
വിദ്യയുടെ ദേവൻ; ചന്ദ്രൻ, അളവ്, വിജ്ഞാനം, അക്ഷരം, കണക്കുകൾ, ചിന്താശക്തി, ബുദ്ധിശക്തി, ധ്യാനം, മനസ്സ്, യുക്തി, വിവേകം, വായന, ഹൈരോഗ്ലിഫിൿസ്, ഇന്ദ്രജാലം, രഹസ്യങ്ങൾ, എഴുത്ത്, എന്നിവയുടെ ദേവൻ | |
ഹെർമോപോളിസ് | |
പ്രതീകം | ചന്ദ്രക്കല , papyrus scroll, reed pens, എഴുത്തു പലക, stylus, ഐബിസ്, ബബ്ബൂൺ, scales |
ജീവിത പങ്കാളി | സേഷത്,[1] മാഃത്, Nehemtawy[2] |
മാതാപിതാക്കൾ | ആരുമില്ല (സ്വയംഭൂ); മറ്റൊരു വിധത്തിൽ നീത്ത്, [[Ra|റാ],] ഹോറസ് പിന്നെ ഹാത്തോർ ഇവരിൽ ഒരാളേയും സങ്കൽപ്പിക്കാറുണ്ട് |
മക്കൾ | സേഷത് ചില വിശ്വാസപ്രകാരം |
ഈജിപ്റ്റിലെ ഖ്മൂൻ പട്ടണത്തിലാണ് തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്[note 1][4] പിന്നീട് ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ ഈ സ്ഥലം ഹെർമോപോളിസ് മാഗ്ന എന്ന് അറിയപ്പെട്ടിരുന്നു [5] കൂടാതെ അബിഡോസ്, ഹെസേർത്ത്, ഉറിത്ത്, പേർ-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു[6]
അവലംബം
തിരുത്തുക- ↑ Wilkison, Richard H. (2003). The Complete Gods and Goddesses of Ancient Egypt, p. 166
- ↑ Bleeker, C. J. (1973). Hathor and Thoth: Two Key Figures of the Ancient Egyptian Religion, pp. 121–123
- ↑ Thutmose III: A New Biography By Eric H Cline, David O'Connor University of Michigan Press (January 5, 2006)p. 127
- ↑ National Geographic Society: Egypt's Nile Valley Supplement Map. (Produced by the Cartographic Division)
- ↑ National Geographic Society: Egypt's Nile Valley Supplement Map: Western Desert portion. (Produced by the Cartographic Division)
- ↑ (Budge The Gods of the Egyptians Thoth was said to be born from the skull of set also said to be born from the heart of Ra.p. 401)
കുറിപ്പുകൾ
തിരുത്തുക