സൊളാരിസ് (റഷ്യൻ ചലച്ചിത്രം)

സ്റ്റാനിസ്ലാവ് ലെമിന്റെ നാമമാത്രമായ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രി തർക്കോവ്സ്ക

ആന്ദ്രേ തർകോവ്സ്കി 1972 ൽ സംവിധാനം ചെയ്ത റഷ്യൻ ചലച്ചിത്രം ആണ് സൊളാരിസ്.

സൊളാരിസ്
Soviet film poster
സംവിധാനംAndrei Tarkovsky
നിർമ്മാണംViacheslav Tarasov
രചനFridrikh Gorenshtein
Andrei Tarkovsky
ആസ്പദമാക്കിയത്Solaris
by Stanisław Lem
അഭിനേതാക്കൾNatalya Bondarchuk
Donatas Banionis
Jüri Järvet
Vladislav Dvorzhetsky
Nikolai Grinko
Anatoly Solonitsyn
സംഗീതംEduard Artemyev
ഛായാഗ്രഹണംVadim Yusov
ചിത്രസംയോജനംLyudmila Feiginova
വിതരണംVisual Programme Systems (UK, 1973)
റിലീസിങ് തീയതിFrance:
മേയ് 13, 1972 (1972-05-13) (Cannes Film Festival)
USSR:
ഫെബ്രുവരി 5, 1973 (1973-02-05)
രാജ്യംയു.എസ്.എസ് .ആർ
ഭാഷറഷ്യൻ
ബജറ്റ്USD 1,000,000 (estimated) equal to SUR 4,000,000
സമയദൈർഘ്യം165 min.

സ്റ്റാനിസ്ലാവ് ലെമ്മിന്റെ ഇതേ പേരിലുള്ള ശാസ്ത്ര നോവലിനെ ആസ്പദമാക്കിയാണ് തർകോവ്‌സ്കി തിരക്കഥ രചിച്ചത്.[1] തന്റെ ജീവിതവീക്ഷണത്തിനു നിരക്കും വിധമുള്ള ഒരു വായനയുടെ സാധ്യത ആ ക്യതിയിൽ കതു കൊാണ് ഒരു ശാസ്ത്രനോവൽ സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ചത്.മനുഷ്യന്റെ ശാസ്ത്രീയാന്വേഷണ വ്യഗ്രതയോ നേട്ടങ്ങളോ അല്ല മറിച്ച് സ്‌നേഹം/പ്രണയം എന്ന ഘടകം ആണ് കഥയിലെ മുഖ്യപ്രമേയമായി അദ്ദേഹം കത്തെിയത്.

പ്രമേയം

തിരുത്തുക

കുറച്ച് വർഷങ്ങൾക്കു മുൻപ് ദ്രാവകരൂപത്തിലുള്ള വാതകം നിറഞ്ഞ ഒരു അസാധാരണ ഗ്രഹം സൗരയൂഥത്തിൽ അതിക്രമിച്ച് കടന്നിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തുന്നിടത്താണ് സൊളാരിസിന്റെ കഥ തുടങ്ങുന്നത്. മുൻപ് ഇതിനെക്കുറിച്ച് പഠനങ്ങൾ നടന്നിരുന്നെങ്കിലും ക്യത്യമായ നിഗമനത്തിൽ എത്താൻ കഴിയാതിരുന്നതിനാൽ അന്നത് ഉപേക്ഷിക്കപ്പെട്ടതായിരുന്നു. ഒരിക്കൽ കൂടി ഇതിന്റെ അന്വേഷണത്തിനായി ക്രിസ് കെവിൻ എന്ന ഒരു യാത്രികനെ ചുമതലപ്പെടുത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ക്രിസ് സ്‌പേസ് സ്‌റ്റേഷനിലേക്ക് യാത്രയാകുന്നു.അപ്പോഴും ആ സ്‌പേസ് സ്‌റ്റേഷനിൽ മൂന്ന് പേർ താമസിക്കുന്നുണ്ട് .

ക്രിസ് അവരിൽ രണ്ടു പേരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അവർ ഏറെക്കുറെ മനോവിഭ്രാന്തിയുടെ വക്കിലാണ്. മൂന്നാമത്തെ ആൾ ആത്മഹത്യ ചെയ്തതായി ക്രിസ് മനസ്സിലാക്കുന്നു. അയാൾ തന്റെ കണ്ടെത്തെലുകളും വിചാരങ്ങളും രേഖപ്പെടുത്തിവെച്ചിരുന്നു. പേടകത്തിലെത്തി അധികം കഴിയും മുൻപ് ക്രിസിനെ അയാളുടെ മരിച്ചു പോയ ഭാര്യ, ഹാരി സന്ദർശിക്കുന്നു. എവിടുന്നെന്നറിയാതെ അവൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരു മനുഷ്യന്റെ ചിന്തകളിലും ഓർമ്മകളിലും ആഗ്രഹങ്ങളിലുമുള്ളവരെ സൊളാരിസ് ഭൗതികരൂപം നൽകി പ്രത്യക്ഷപ്പെടുത്തുമെന്ന് ക്രിസ് മനസ്സിലാക്കുന്നു. അയാളുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഹാരിയെ സൊളാരിസ് ഭൗതിക അസ്തിത്വം നൽകി ക്രിസിനടുത്തെത്തിച്ചിരിക്കുകയാണ്. സിനിമയിൽ തർകോവ്‌സ്കി ചോദിക്കുന്നത് ഈ ചോദ്യങ്ങളാണ് :- ഒരു വ്യക്തിയുടെ ഇത്രയും പ്രിയപ്പെട്ട ഒരു ഓർമ്മയുടെ സ്ഥാനം എന്താണ്? ഭൗതികരൂപം ഉണ്ടെങ്കിൽ മാത്രമെ ഓർമ്മയിലുള്ള വ്യക്തിക്ക് അസ്തിത്വമുള്ളൂ എന്നാണോ? ഭൗതികത മാത്രമാണോ യാഥാർഥ്യത്തിന്റെ ഏക മാനദണ്ഡം? അതു മാത്രമാണോ ഉൺമയുടെ ഏകരൂപം? ഹാരിയുടെ സാമീപ്യം ക്രിസിനെ ഒടുവിൽ മാനസികവിഭ്രാന്തിയിലെത്തിക്കുന്നു. ഭൂമിയും സോളാരിസും തമ്മിൽ വേർതിരിച്ചറിയാൻ അയാൾക്ക് കഴിയാതെയാവുന്നു. പല തവണ ഹാരിയെ അപകടത്തിൽപ്പെടുത്താൻ ക്രിസ് ശ്രമിക്കുന്നു. സ്ഥലകാലങ്ങളെ കുറിച്ചുള്ള വിഭ്രാന്തിയിൽ നിന്ന് ക്രിസ് ഉണരുമ്പോൾ ഹാരി അപ്രത്യക്ഷയായതായി മനസ്സിലാക്കുന്നു. അവസാന രംഗത്തിൽ ക്രിസ് അയാളുടെ അച്ഛനെ സന്ദർശിക്കുന്നു. എന്നാൽ അച്ഛന്റെ വീടിനു പുറത്തല്ല, അകത്താണ് മഴ പെയ്യുന്നത്. അയാൾ സൊളാരിസിലാണോ, അതോ ഭൂമി തന്നെ സൊളാരിസിന്റെ ഭാഗമാണോ എന്നൊന്നും വ്യക്തമാക്കാതെ സിനിമ അവസാനിക്കുന്നു.[2]

  1. Tarkovsky, Andrei (1999). Collected Screenplays. London: Faber & Faber. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Artemyev, Eduard. Eduard Artemyev Interview [DVD]. Criterion Collection.

പുറം കണ്ണികൾ

തിരുത്തുക