സെല്ലുലോയ്ഡ് മാൻ
നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രഥമ ചെയർമാനുമായിരുന്നു പരമേശ് കൃഷ്ണൻ നായരുടെ ജീവിത കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് സെല്ലുലോയ്ഡ് മാൻ. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുൻഗാർപുരാണ് ഈ ഡോക്യമെന്ററിയുടെ സംവിധായകൻ. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റുകൾ കണ്ടെത്തി വരും തലമുറയ്ക്കായി ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് പി.കെ.നായർ. ദാദാസാഹേബ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദ്ദൻ, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കൽപന തുടങ്ങിയ ചിത്രങ്ങൾ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരാണ്. 1991 ൽ നാഷണൽ ഫിലിം ആർക്കൈവ്സിൽ നിന്ന് വിരമിക്കുമ്പോൾ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായർ കണ്ടെത്തി സൂക്ഷിച്ചിരുന്നത്. ഇതിൽ എണ്ണായിരത്തിലധികവും ഇന്ത്യൻ സിനിമകളായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള സിനിമാജീവിതവും പ്രവർത്തനങ്ങളുമാണ് സെല്ലുലോയ്ഡ് മാന്റെ ഉള്ളടക്കം.
സെല്ലുലോയ്ഡ് മാൻ | |
---|---|
സംവിധാനം | ശിവേന്ദ്രസിങ് ദുൻഗാർപൂർ |
സംഗീതം | റാം സമ്പത്ത് |
ഛായാഗ്രഹണം | സന്തോഷ് തുണ്ടിയിൽ കെ.യു. മോഹനൻ അഭിക് മുഖോപാധ്യായ പി.എസ്. വിനോദ് എച്ച്.എം. രാമചന്ദ്ര ആർ.വി. രമണി വികാസ് ശിവരാമൻ മഹേഷ് ആനി കിരൺ ദിയോഹാൻസ് രജ്ഞൻ പാലിത് വി. ഗോപിനാഥ് |
ചിത്രസംയോജനം | ഐറീൻ ധർ മാലിക് |
സ്റ്റുഡിയോ | ദുൻഗാർപൂർ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | ഇംഗ്ലീഷ് ഹിന്ദി കന്നഡ ബംഗാളി |
സമയദൈർഘ്യം | 150 min |
ചലചിത്രമേളകളിൽ
തിരുത്തുകലോകത്തെ വിവിധ ചലചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സെല്ലുലോയ്ഡ് മാൻ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഒൻപതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
No | Film Festival Name | Place | Screening Date | |
---|---|---|---|---|
1 | ഐഎൽ സിനിമ റിട്രോവാട്ടോ IL Cinema Ritrovato 2012 | ബൊലോഗ്ന | 25–26 ജൂൺ 2012 | |
2 | 39 ആമത് ടെല്ലുറൈഡ് ചലച്ചിത്രോത്സവം[1] | ടെല്ലുറൈഡ് | 1 സെപ്റ്റംബർ 2012 | |
3 | 50 ആമത് ന്യൂയോർക്ക് ചലച്ചിത്രോത്സവം[2] | ന്യൂയോർക്ക് | 4 ഒക്ടോബർ 2012 | |
4 | 14 ആമത് മുംബൈ ചലച്ചിത്രോത്സവം[3] | മുംബൈ | 22 ഒക്ടോബർ 2012 | |
5 | 43 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) | ഗോവ | 21 & 27 നവംബർ 2012 | |
6 | 17 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) | തിരുവനന്തപുരം | 12 & 14 ഡിസംബർ 2012 | |
7 | 42 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (റോട്ടർഡാം) | റോട്ടർഡാം | 28 & 31 ജനുവരി 2013 | |
8 | 36 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഗോട്ബോർഗ്) | ഗോട്ബോർഗ്(Goteborg) | 26–29 ജനുവരി 2013 | |
9 | 37ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഹോങ്കോങ്) | കൊവ്ലൂൺ | 24 മാർച്ച് & 2 ഏപ്രിൽ 2013 | |
10 | 2 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (സിയറലിയോൺ) | സിയറലിയോൺ | 13 ഏപ്രിൽ 2013 | |
11 | 1 ആമത് സ്കാർബറോ ചലച്ചിത്രോത്സവം | ടൊറന്റോ | 8 ജൂൺ 2013 | |
12 | XII കീവ്(Kyiv) അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്രോത്സവം | കീവ് | 21 മേയ് 2013 | |
13 | അന്തർദേശീയ ചലച്ചിത്രോത്സവം (സിയാറ്റിൽ) | സിയാറ്റിൽ | 30 മേയ് & 1 ഏപ്രിൽ 2013 | |
14 | 16 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഷാങ്ഹായ്) | ഷാങ്ഹായ് | 15 ജൂൺ 2013 | |
15 | 2ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഫിജി) | സുവ ഫിജി | 12–26 ജൂലൈ 2013 | |
16 | അന്തർദേശീയ ചലച്ചിത്രോത്സവം (വ്ലഡിവോസ്റ്റോക്ക്) | വ്ലഡിവോസ്റ്റോക്ക് | 10 സെപ്റ്റംബർ 2013 | |
17 | ഫിലിം സൗത്ത് ഏഷ്യ 2013 | കാത്മണ്ഡു | 3–6 ഒക്ടോബർ 2013 |
അവലംബം
തിരുത്തുക- ↑ "Film on National Film Archive of India director to be screened at US" Archived 2013-04-15 at the Wayback Machine., The Times of India, 31 August 2012.
- ↑ "Celluloid Man", New York Film Festival (accessed 2012-09-04).
- ↑ http://www.mid-day.com/lifestyle/2012/sep/020912-Watchdog-of-Indian-cinema.htm