സെയ്‌മോർ ഓബ്രി പാപ്പർട്ട് (/ˈpæpərt/; 29 ഫെബ്രുവരി 1928 - 31 ജൂലൈ 2016) ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു, അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും എംഐടിയിൽ അധ്യാപനത്തിനും ഗവേഷണത്തിനുമായി ചെലവഴിച്ചു.[2][3][4] ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ ശാഖക്ക് അടിത്തറ പാകിയ ഗണിതശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജഞനുമാണ് സെയ്മൂർ പാപ്പർട്ട്. വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കൺസ്ട്രക്ഷൻ പ്രസ്ഥാനത്തിന്റെയും പയനിയർ കൂടിയണദ്ദേഹം. കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ലോഗോ('LOGO') എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വാലി ഫ്യൂർസെഗ്, സിന്തിയ സോളമൻ എന്നിവരോടൊപ്പം സഹ-കണ്ടുപിടുത്തക്കാരനായിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ നീഗ്രോപോണ്ടെയോടൊപ്പം "വൺ ലാപ്ടോപ്പ് പെർ ചൈൽഡ്"(One Laptop per Child) എന്ന പദ്ധതിയുടെ പ്രയോക്തവ് കൂടിയാണ് പാപ്പർട്ട്.[5][6][7][8]

സെയ്മുർ പാപ്പർട്ട്
ടർട്ടിൽ റോബോട്ടുമായി പാപ്പർട്ട്
ജനനം
Seymour Aubrey Papert

(1928-02-29)ഫെബ്രുവരി 29, 1928
മരണംജൂലൈ 31, 2016(2016-07-31) (പ്രായം 88)
പൗരത്വംUnited States
കലാലയം
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCognitive science
Education
Mathematics
Computer science
സ്ഥാപനങ്ങൾ
പ്രബന്ധങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻFrank Smithies
ഡോക്ടറൽ വിദ്യാർത്ഥികൾ
വെബ്സൈറ്റ്papert.org

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഒരു യഹൂദ കുടുംബത്തിൽ ജനിച്ച,[9] വിറ്റ്‌വാട്ടർസ്‌റാൻഡ് സർവ്വകലാശാലയിൽ ചേർന്ന പാപ്പർട്ട്, 1949-ൽ തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും തുടർന്ന് 1952-ൽ ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി.[10] തുടർന്ന് അദ്ദേഹം ഫ്രാങ്ക് സ്മിത്തീസിന്റെ മേൽനോട്ടത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ (1959) [11]ഗണിതശാസ്ത്രത്തിലും രണ്ടാം ഡോക്ടറേറ്റ് കരസ്ഥമാക്കി.[12]

ഇവയും കാണുക

തിരുത്തുക


  1. 1.0 1.1 1.2 1.3 1.4 1.5 1.6 സെയ്മുർ പാപ്പർട്ട് at the Mathematics Genealogy Project.
  2. Stager, Gary S. (2016). "Seymour Papert (1928–2016) Father of educational computing". Nature. 537 (7620). London: Springer Nature: 308. doi:10.1038/537308a. PMID 27629633.
  3. Stager, Gary (2016). "Planet Papert: articles by and about Papert". stager.org.
  4. "Professor Emeritus Seymour Papert, pioneer of constructionist learning, dies at 88". MIT News. Massachusetts Institute of Technology. 1 August 2016. Retrieved 3 August 2016.
  5. "Seymour Papert: short biography". MIT.
  6. "Professor Seymour Papert: Papert.org". home page; includes a list of works by Papert
  7. സെയ്മുർ പാപ്പർട്ട് at Curlie
  8. "Daily Papert".
  9. Remembering Seymour Papert: Revolutionary Socialist and Father of A.I. Benjamin Ivry, 3 August 2016
  10. Papert, Seymour Aubrey (1952). Sequential Convergence in Lattices With Special Reference To Modular And Subgroup Lattices (PhD thesis). University of the Witwatersrand. OCLC 775688121.
  11. Papert, Seymour Aubrey (1960). The lattices of logic and topology (PhD thesis). University of the Cambridge. ProQuest 301315242. (subscription required)
  12. Papert, Seymour A. in American Men and Women of Science, R.R. Bowker. (1998–99, 20th ed). p. 1056.
"https://ml.wikipedia.org/w/index.php?title=സെയ്മുർ_പാപ്പർട്ട്&oldid=3829355" എന്ന താളിൽനിന്ന് ശേഖരിച്ചത്