സെന്റ്. തെരേസാസ് ഹോസ്പിറ്റൽ
ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദിൽ എറഗഡ്ഡ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ആശുപത്രിയാണ് സെന്റ് തെരേസാസ് ഹോസ്പിറ്റൽ. ഈ ആശുപത്രി അതിന്റെ പ്രസവ സേവനത്തിൻറെ പേരിൽ പ്രശസ്തമാണ്. നിരവധി നിരാലംബരായ ആളുകൾ അവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. നിരവധി സ്പെഷ്യലിസ്റ്റുകൾ നാമമാത്രമായ ശമ്പളത്തിൽ ഇവിടെ ജോലി ചെയ്യുന്നു എന്നത് ഈ ആശുപത്രിയെ കൂടുതൽ ആകർഷകമാക്കുന്നു. ഇന്നത്തെ സ്ഥലമായ എറഗദ്ദയിലേക്ക് മാറുന്നതിനു മുൻപ് ഈ ആശുപത്രി 1960 കളുടെ തുടക്കത്തിൽ സൈഫാബാദിൽ ആണ് സ്ഥാപിച്ചത്.
സെന്റ്. തെരേസാസ് ഹോസ്പിറ്റൽ | |
---|---|
Trust | |
Geography | |
Location | Erragadda, Hyderabad, ഇന്ത്യ |
Services | |
Emergency department | yes |
Beds | 300 |
History | |
Opened | 1960 |
എല്ലാ മെഡിക്കൽ സ്പെഷ്യാലിറ്റികളും സർജിക്കൽ സ്പെഷ്യാലിറ്റികളും ഉള്ള ഈ ആശുപത്രിയിൽ എം.ഡി., ഡി.എൻ.ബി. എന്നീ ബിരുദങ്ങളും പഠിപ്പിക്കുന്നുണ്ട്. കോവിഡിനോടനുബന്ധിച്ച് ആശുപത്രിയിൽ ഒരു കോവിഡ് വാർഡും തുറന്നിട്ടുണ്ട്;
ജെഎംജെ കോളേജ് ഓഫ് നഴ്സിംഗ് എന്ന പേരിൽ ഒരു നഴ്സിംഗ് സ്കൂൾ ഈ ആശുപത്രിയിൽ പ്രവർത്തിക്കുന്നു [1] സ്കൂളിനുള്ളിൽ ഒരു വലിയ റോമൻ കത്തോലിക്കാ പള്ളിയുണ്ട്.
1994ലെ മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിത സെൻ ജനിച്ചത് ഈ ആശുപത്രിയിലാണ്.
ബഹ്യലിങ്കുകൾ
തിരുത്തുക- .
റഫറൻസുകൾ
തിരുത്തുക- ↑ "Hyderabad News : Nursing college students allege harassment". The Hindu. 2007-06-14. Archived from the original on 2007-06-17. Retrieved 2012-10-02.