ആദ്യകാലത്ത് മനുഷ്യർ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതികസാമഗ്രികൾ പൊതുവായി അറിയപ്പെടുന്നതു് സൂര്യഘടികാരം എന്നാണു്. സൂര്യപ്രകാശത്തെ അടിസ്ഥാനമാക്കിയാണിവയുടെ പ്രവർത്തനം. പ്രവർത്തനതത്വം വളരെ ലളിതമാണെങ്കിലും വ്യത്യസ്തമായ വലിപ്പങ്ങളിലും ഘടനകളിലും സൂര്യഘടികാരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. ബി.സി. 900 -ആം ആണ്ടിൽ ഈജിപ്റ്റുകാർ ഇത്തരം ഉപകരണങ്ങൾ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്നു. ഇസ്രായേലുകാരും ബാബിലോണിയക്കാരും മറ്റു നാഗരികതകളും വലുതും ചെറുതുമായി പലതരത്തിലുള്ള സൂര്യഘടികാരങ്ങൾ കണ്ടുപിടിച്ചു.

ഒരു സൂര്യഘടികാരത്തിന്റെ ഉപരിദൃശ്യം. നടുവിലുള്ള ആണി(ശങ്കു)യുടെ നിഴലാണു് ഇവിടെ സൂചിയായി കാണുന്നതു്. തുല്യദൂരങ്ങളായി കാണുന്നതും പുലർച്ചെ 3 മണി മുതൽ രാത്രി 9 മണി വരെയുള്ളതുമായ മണിക്കൂർ അങ്കനങ്ങൾ ശ്രദ്ധിക്കുക. ജൂൺ 22നു് ഉത്തരായനമൂർദ്ധന്യത്തിൽ (summer solstice) ആർട്ടിൿ വൃത്തത്തിനുസമീപം ഈ ഘടികാരം കൃത്യമായ സമയം കാണിക്കും.

ശങ്കു (gnomon) എന്ന വലിയൊരു കമ്പ് മണ്ണിൽ കുത്തിനിർത്തി, അതിന്റെ നിഴൽ(ശങ്കുച്ഛായ) ഭൂമിയിൽ പതിക്കുന്നതിനെ അടിസ്ഥാനമാക്കി സമയം നിർണയിക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തു വന്നിരുന്നത്. പിന്നീട് വ്യത്യസ്തങ്ങളായ സൂര്യഘടികാരങ്ങൾ നിലവിൽ വന്നു. സൂര്യപ്രകാശം ഈ ഉപകരണത്തിന് ഒരു അഭിവാജ്യഘടകമായതിനാൽ തന്നെ സൂര്യപ്രകാശം കുറഞ്ഞ സമയത്തും രാത്രിയിലും സൂര്യഘടികാരത്തെ അടിസ്ഥാനമാക്കിയുള്ള സമയനിർണയം നടന്നിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ സൂര്യഘടികാരം - ജന്തർ മന്തർ, ജയ്പൂർ, ഇന്ത്യ

ഇതും കാണുക

തിരുത്തുക

സൂര്യകാലടി

"https://ml.wikipedia.org/w/index.php?title=സൂര്യഘടികാരം&oldid=2286532" എന്ന താളിൽനിന്ന് ശേഖരിച്ചത്