സുഹാന ഖാൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സുഹാന ഖാൻ (ജനനം 22 മെയ് 2000)[1] ഒരു ഇന്ത്യൻ അഭിനേത്രിയാണ്. നടൻ ഷാരൂഖ് ഖാൻ്റെയും നിർമ്മാതാവ് ഗൗരി ഖാൻ്റെയും മകളായ അവർ ദി ആർച്ചീസ് (2023) എന്ന ചിത്രത്തിലെ വെറോണിക്ക ലോഡ്ജ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതലായും അറിയപ്പെടുന്നത് .[2]

Suhana Khan
2023-ൽ ദി ആർച്ചീസിൻ്റെ പ്രീമിയറിൽ സുഹാന ഖാൻ
ജനനം (2000-05-22) 22 മേയ് 2000  (24 വയസ്സ്)
കലാലയംNew York University Tisch School of the Arts
തൊഴിൽActress
സജീവ കാലം2019–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾAryan Khan (brother)

കരിയറും ജീവിതവും

തിരുത്തുക
 
2008 ലെ ദ്രോണ എന്ന ചിത്രത്തിന്റെ പ്രദർശന വേളയിൽ കുടുംബത്തോടൊപ്പം സുഹാന ഖാൻ

ഹിന്ദി ചലച്ചിത്ര നടൻ ഷാരൂഖ് ഖാനും നിർമ്മാതാവ് ഗൗരി ഖാന്റെയും മകളായി 2000 മെയ് 22 ന് മുംബൈയിലാണ് സുഹാന ഖാൻ ജനിച്ചത് .[3][4] അവർക്ക് രണ്ട് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരൻ ആര്യൻ ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം.[5] അവർ മാതാപിതാക്കളുടെ മതങ്ങളായ ഇസ്ലാം, ഹിന്ദു എന്നി മതങ്ങൾ പിന്തുടരുന്നു.[6] മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിലായിരുന്നു അവരുടെ സ്‌കൂൾ വിദ്യാഭ്യാസം .[7] അവർ ആർഡിംഗ്ലി കോളേജിൽ നിന്ന് ഹൈസ്കൂൾ ബിരുദം നേടി. പിന്നീട് ന്യൂയോർക്ക് സിറ്റിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ടിഷ് സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു.[8]

പിതാവിൻ്റെ താരപരിവേഷം മൂലം ഖാൻ ജനിച്ചപ്പോൾ മുതൽ മാധ്യമശ്രദ്ധ നേടിയിരുന്നു. അവർ "മാധ്യമ ശ്രദ്ധയെ വെറുക്കുന്നു" എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.[9][10] 2018-ൽ വോഗ് ഇന്ത്യയുടെ കവറിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. [11] അതിൻറെ അടുത്ത വർഷം ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലൂടെ അവർ അഭിനയരംഗത്തേക്ക് കടന്നു.[12]

2023-ൽ സൗന്ദര്യവർദ്ധക കമ്പനിയായ മെയ്ബെലിൻ ന്യൂയോർക്കിൻ്റെയും റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി ബ്രാൻഡായ ടിറയുടെയും ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി അവർ മാറി.[13] അതേ വർഷം തന്നെ സോയ അക്തറിൻ്റെ കൗമാര ചിത്രമായ ദി ആർച്ചീസിൽ വെറോണിക്ക ലോഡ്ജിൻ്റെ വേഷം അവർ ചെയ്തു.[14] ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കിനായി "ജബ് തും ന തീൻ" എന്ന ഗാനവും അവർ ആലപിച്ചിട്ടുണ്ട്.[15][16] Rediff.com- ലെ നിരൂപക സുകന്യ വർമ്മ അവരുടെ "റെഡി-ടു-ഷിപ്പ് സ്റ്റാർ മെറ്റീരിയൽ" ആയി സുഹാന ഖാനെ കണക്കാക്കി. എന്നാൽ CNBC TV18 ലെ സ്നേഹ ബെൻഗാനി അവരുടെ അഭിനയം "വളരെ മോശപ്പെട്ടതാണ്" എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു.[17]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. "'Love you baby', SRK wishes Suhana Khan on her birthday with Harry Styles' Watermelon Sugar. Watch". India Today (in ഇംഗ്ലീഷ്). Retrieved 2024-02-20.
  2. "The Archies: What makes Suhana Khan the perfect Veronica Lodge". Hindustan Times (in ഇംഗ്ലീഷ്). 11 December 2023. Archived from the original on 22 December 2023. Retrieved 22 December 2023.
  3. "The Archies: What makes Suhana Khan the perfect Veronica Lodge". Rediff.com. 22 May 2018. Archived from the original on 23 December 2023. Retrieved 23 December 2023.
  4. "Shah Rukh has a new(born) heroine in his life". Rediff.com. 23 May 2000. Archived from the original on 18 October 2018. Retrieved 23 December 2023.
  5. "Aryan Khan shares images with siblings Suhana and AbRam, proud father Shah Rukh Khan has this to say". WION. 23 August 2023. Archived from the original on 4 September 2023. Retrieved 4 September 2023.
  6. "Who's the real Shah Rukh Khan?". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 23 September 2005. Archived from the original on 26 January 2009. Retrieved 19 September 2023.
  7. "Who's the real Shah Rukh Khan?". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 23 September 2005. Archived from the original on 26 January 2009. Retrieved 19 September 2023.
  8. "Suhana Khan to Aaradhaya Bachchan: Star kids who went to Dhirubhai Ambani International School; Know about the fee structure and other facilities". Financialexpress (in ഇംഗ്ലീഷ്). 22 December 2023. Archived from the original on 21 December 2023. Retrieved 22 December 2023.
  9. "Shah Rukh Khan gets emotional as Suhana Khan graduates: School ends, learning doesn't". India Today (in ഇംഗ്ലീഷ്). 28 June 2019. Archived from the original on 23 October 2021. Retrieved 22 December 2023.
  10. "Shah Rukh Khan's daughter Suhana Khan touches down in NYC, shares a glimpse of snowy Manhattan". DNA India. 2 February 2021. Archived from the original on 23 December 2023. Retrieved 23 December 2023.
  11. "Suhana Khan reveals what was it like to be superstar Shah Rukh Khan's daughter; says she 'hated the attention'". The Times of India. 28 November 2018. Archived from the original on 23 December 2023. Retrieved 23 December 2023.
  12. "Suhana Khan on growing up a star kid: "I hated the attention"". Vogue India. 1 August 2018. Archived from the original on 23 December 2023. Retrieved 23 December 2023.
  13. "Suhana Khan on growing up a star kid: "I hated the attention"". Vogue India. 1 August 2018. Archived from the original on 23 December 2023. Retrieved 23 December 2023.
  14. Singh, Anvita (18 November 2019). "The Grey Part of Blue: Suhana Khan shines in this short film". The Indian Express. Archived from the original on 23 October 2021. Retrieved 23 December 2023.
  15. "Suhana Khan and PV Sindhu are among the newest brand ambassadors for Maybelline New York". Vogue India. 12 April 2023. Archived from the original on 23 December 2023. Retrieved 23 December 2023.
  16. "Reliance Tira set to sign Suhana Khan, Kiara Advani & Kareena Kapoor Khan as first brand ambassadors ahead of national marketing blitz, ropes in half a dozen influencers". The Economic Times. 13 June 2023. Archived from the original on 23 December 2023. Retrieved 23 December 2023.
  17. Ramachandran, Naman (14 May 2022). "Bollywood's Next Generation Stars Debuting in Netflix's 'The Archies'". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 9 November 2023. Retrieved 5 December 2023.
"https://ml.wikipedia.org/w/index.php?title=സുഹാന_ഖാൻ&oldid=4076240" എന്ന താളിൽനിന്ന് ശേഖരിച്ചത്