സുസെയ്ൻ അൽ ഹുബി
പാലസ്തീനിൽ നിന്നുള്ള ഒരു പർവ്വതാരോഹകയാണ് സുസെയ്ൻ അൽ ഹുബി. 2011 മേയ് 11-ന് ഇവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി. അതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ അറബ് വനിതയെന്ന നേട്ടവും സ്വന്തമാക്കി.[1][2][3][4] എവറസ്റ്റ് കൂടാതെ മോണ്ട് ബ്ലാങ്ക്, എൽബ്രസ്, അകോൻകഗുവ, വിൻസൺ മാസിഫ്, ഡെനാലി, കാർസ്ടെൻസ് എന്നീ പർവ്വതങ്ങൾ കീഴടക്കുന്ന ആദ്യ അറബ് വനിതയും സുസെയ്ൻ അൽഹുബിയാണ്.[5][6]
സുസെയ്ൻ അൽ ഹുബി | |
---|---|
ദേശീയത | പാലസ്തീൻ |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യ അറബ്/പാലസ്തീനിയൻ വനിത |
വെബ്സൈറ്റ് | www |
പാലസ്തീനിലെ ജാഫയിലാണ് സുസെയ്ന്റെ കുടുംബം. അമേരിക്കയിലെ ഉപരിപഠനത്തിനു ശേഷം ഇവർ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ സ്ഥിരതാമസമാക്കി.[7] സാഹസികയാത്രകളും പര്യവേഷണങ്ങളും ഇഷ്ടപ്പെടുന്ന സുസെയ്ൻ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ചാരിറ്റിപ്രവർത്തനങ്ങളിലും സജീവമാണ്. കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ആദ്യ അറബ് വികലാംഗരാണ് മുതാസേം അബു കർഷും യസ്മീൻ നജ്ജാറും. ഇവരുടെ ദൗത്യത്തിനു സാമ്പത്തിക സഹായം നൽകിയത് സുസെയ്ൻ നേതൃത്വം നൽകുന്ന 'റാഹള്ള' എന്ന സംഘടനയാണ്.
അവലംബം
തിരുത്തുക- ↑ Shah, Kavi (29 May 2011). "Suzanne al-Houby becomes first Arab woman to scale Mount Everest". Metro. Archived from the original on 2012-12-04. Retrieved 20 April 2012.
- ↑ "First Arab woman to summit Mount Everest shares her inspiring story with AUS alumni". American University of Sharjah. 2 November 2011. Retrieved 20 April 2012.
- ↑ AFP (29 May 2011). "UAE-based mother becomes 'first Arab woman to climb Everest'". The National. Retrieved 20 April 2012.
- ↑ Basiony, Habiba (3 November 2011). "Arab Mountaineer Suzanne Al Houby Breaks Barriers". Gulf News. Retrieved 20 April 2012.
- ↑ "Palestinian woman is first Arab woman to climb Europe's highest peak". The Daily Star. 27 August 2005.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Al-Houby: 1st Arab Woman to Conquer Vinson Summit". WAFA. 31 January 2010.
- ↑ "Arab mountaineer Suzanne Al Houby breaks barriers". GulfNews.com. 2011-11-03. Retrieved 2014-06-20.
പുറംകണ്ണികൾ
തിരുത്തുക- "INSEAD celebrates women 2012 - Speakers – Abu Dhabi - Suzanne Al Houby". INSEAD. Archived from the original on 2016-03-04. Retrieved 20 April 2012.
- "The 3rd Petrochem GR8! Women Awards Middle East".
- "Arabian Business 100 most powerful Arab Women".
- "Emirates Arthritis Foundation". Archived from the original on 2016-03-05. Retrieved 2016-03-08.
- "climb of hope". Archived from the original on 2014-10-02. Retrieved 2016-03-08.
- "climb of hope". Archived from the original on 2016-04-01. Retrieved 2016-03-08.
- "climb of hope". Archived from the original on 2014-02-20. Retrieved 2016-03-08.