കിളിമഞ്ചാരോ കൊടുമുടി

(കിളിമഞ്ചാരോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമ ഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. 1889 ഒക്ടോബർ 6-ന് ഹാൻ‍സ് മെയർ, ലുഡ്‌വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

കിളിമഞ്ചാരോ കൊടുമുടി
Kibo Summit of Kilimanjaro
ഉയരം കൂടിയ പർവതം
Elevation5,895 മീ (19,341 അടി) [1]
Prominence5,885 മീ (19,308 അടി) [2]
Ranked 4th
Isolation5,510 കി.മീ (18,080,000 അടി) Edit this on Wikidata
ListingSeven Summits
Volcanic Seven Summits
Country highest point
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കിളിമഞ്ചാരോ കൊടുമുടി is located in Tanzania
കിളിമഞ്ചാരോ കൊടുമുടി
കിളിമഞ്ചാരോ കൊടുമുടി
Tanzania
കിളിമഞ്ചാരോ കൊടുമുടി is located in Africa
കിളിമഞ്ചാരോ കൊടുമുടി
കിളിമഞ്ചാരോ കൊടുമുടി
കിളിമഞ്ചാരോ കൊടുമുടി (Africa)
സ്ഥാനംKilimanjaro Region, Tanzania 03°04′33″S 37°21′12″E / 3.07583°S 37.35333°E / -3.07583; 37.35333
Topo mapKilimanjaro map and guide by Wielochowski[3]
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionNone in recorded history
Climbing
First ascent1889
Hans Meyer
Ludwig Purtscheller
Easiest routeHike

ജിയോളജി

തിരുത്തുക

മൂന്ന് വ്യത്യസ്ത അഗ്നിപർവ്വത കോണുകൾ ചേർന്നാണ് കിളിമഞ്ചാരോ രൂപപ്പെട്ടിരിക്കുന്നത്. കിബോ 5895 മീറ്റർ; മാവെൻസി 5149 മീറ്റർ; ഷിറ 3962 മീറ്റർ എന്നിവയാണവ. ഉഹ്രു പീക്ക് എന്ന സ്ഥലമാണ് കിബോയുടെ ക്രേറ്ററിന്റെ വക്കിലെ ഏറ്റവും ഉയർന്ന സ്ഥാനം.

കിളിമഞ്ചാരോ ഒരു വലിയ സ്ട്രാറ്റോവൾക്കാനോയാണ്. മാവെൻസി, ഷിറ എന്നീ രണ്ടു അഗ്നിപർവതമുഖങ്ങൾ മൃതമാണെങ്കിലും കിബോ ഇനിയും പൊട്ടിത്തെറിച്ചേയ്ക്കാം. 150,000 മുതൽ 200,000 വരെ വർഷം മുൻപാണ് ഈ അഗ്നിപർവ്വതം ഇതിനു മുൻപ് പൊട്ടിത്തെറിച്ചതെന്ന് അനുമാനിക്കുന്നു. [4]

കിബോയുടെ മുഖത്തുനിന്ന് വാതകങ്ങൾ ബഹിർഗമിക്കുന്നുണ്ട്. ഈ പർവതത്തിൽ മണ്ണിടിച്ചിൽ സാധാരണയായി ഉണ്ടാകാറുണ്ട്.

1880-കളുടെ അവസാനം കിബോയുടെ മുകൾഭാഗം പൂർണ്ണമായി ഒരു ഹിമത്തൊപ്പി കൊണ്ട് മൂടിക്കിടക്കുകയായിരുന്നു. പടിഞ്ഞാറൻ ചരിവിലും തെക്കൻ ചരിവിലും വലിയ ഗ്ലേസിയറുകളും ഉണ്ടായിരുന്നു. [5]

വടക്കൻ ഗ്ലേസിയറിൽ നിന്നെടുത്ത സാമ്പിളിന്റെ പരിശോധനയിൽ നിന്ന് വെളിവാകുന്നത് കിളിമഞ്ചാരോയിലെ മഞ്ഞിന് കുറഞ്ഞത് 11,700 വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ്.[6][7] ഏറ്റവും കൂടുതൽ മഞ്ഞുണ്ടായിരുന്ന സമയത്ത് ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ കൊടുമുടിയിൽ ഐസുണ്ടായിരുന്നുവത്രേ.[5] ഏകദേശം ബി.സി. 2200 ൽ തുടങ്ങി മൂന്ന് നൂറ്റാണ്ടു നീണ്ടുനിന്ന ചൂടുകാലത്തും മഞ്ഞ് പൂർണ്ണമായി ഉരുകിയിരുന്നില്ല. [8]

1912 മുതൽ ഇന്നുവരെ ഹിമത്തൊപ്പിയുടെ 80% നഷ്ടപ്പെട്ടിട്ടുണ്ട്. 1912 മുതൽ 1953 വരെ ശരാശരി 1% മഞ്ഞ് വർഷം തോറും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 1989–2007 കാലഘട്ടത്തിൽ ഇത് ~2.5% ആയി ഉയർന്നു. 2000-ൽ ഉണ്ടായിരുന്ന മഞ്ഞിന്റെ 26% 2007-ൽ നഷ്ടപ്പെട്ടിരുന്നു. പന്ത്രണ്ടായിരം വർഷത്തെ ചരിത്രം വച്ചുനോക്കിയാൽ കിളിമഞ്ചാരോയുടെ ഇപ്പോഴത്തെ മഞ്ഞുരുകൽ സമാനതകളില്ലാത്തതാണെങ്കിലും 1850-കൾ മുതൽ ലോകമാകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിമാനികളുടെ ചുരുങ്ങലും കിളിമഞ്ചാരോയിലെ മാറ്റവും തമ്മിൽ ബന്ധമുണ്ട്. ഇപ്പോഴത്തെ നിരക്കുവച്ചുനോക്കിയാൽ 2022-നും 2033-നുമിടയിൽ കിളിമഞ്ചാരോയിലെ മഞ്ഞ് പൂർണ്ണമായി ഉരുകിത്തീരും.[8]

  1. "Kilimajaro Guide—Kilimanjaro 2010 Precise Height Measurement Expedition". Retrieved 16 May 2009.
  2. "Kilimanjaro". Peakbagger.com. Retrieved 2012-08-16.
  3. Kilimanjaro Map and tourist Guide (Map) (4th ed.). 1:75,000 with 1:20,000 and 1:30,000 insets. EWP Map Guides. Cartography by EWP. EWP. 2009. ISBN 0-906227-66-6.
  4. "New K-Ar age determinations of Kilimanjaro volcano in the North Tanzanian diverging rift, East Africa", Journal of Volcanology and Geothermal Research, 173, 1-2 (2008) 99-11
  5. 5.0 5.1 Young, James A.T. "Glaciers of the Middle East and Africa" (PDF). U.S. Geological Professional Survey. U.S. Department of the Interior. pp. G61, G58, G59 G62. Retrieved 16 August 2012.
  6. On Thin Ice. Mark Bowen. 2005. ISBN 0-8050-6443-5. page 380.
  7. Thompson, Lonnie G. "Kilimanjaro Ice Core Records: Evidence of Holocene Climate Change in Tropical Africa" (PDF). Science Magazine. Retrieved 16 August 2012.
  8. 8.0 8.1 Thompson LG, Brecher HH, Mosley-Thompson E, Hardy DR, Mark BG (2009). "Glacier loss on Kilimanjaro continues unabated". Proceedings of the National Academy of Sciences. 106 (47): 19770–5. doi:10.1073/pnas.0906029106. Archived from the original on 2021-02-08. Retrieved 2013-02-04.{{cite journal}}: CS1 maint: multiple names: authors list (link)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Dundas, Sir Charles (1924) Kilimanjaro and Its People: A History of the Wachagga, Their Laws, Customs and Legends, Together with Some Account of the Highest Mountain in Africa 1st Edition London: Cass.
  • Ernest Hemingway, "The Snows of Kilimanjaro".

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിളിമഞ്ചാരോ_കൊടുമുടി&oldid=3803048" എന്ന താളിൽനിന്ന് ശേഖരിച്ചത്