ഹെൽസിങ്കി ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീസ്‌റ്റൈൽവിഭാഗത്തിൽ ഗുസ്തിയിൽ വെങ്കലപതക്കം നേടിയ കായികതാരമാണ് ഖസബ ദാദാസഹേബ് ജാദവ് എന്നകെ.ഡി .ജാദവ് (ജ: ജനുവരി 15, 1926 –മ: ഓഗസ്റ്റ് 14, 1984) ദക്ഷിണ മഹാരാഷ്ട്രയിലെ കരാഡ്(സത്താറ) എന്ന ഗ്രാമത്തിൽ ഒരു ദലിത് കുടുംബത്തിൽ ദാദാസഹേബ് ജാദവിന്റെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ ആളായി ആണ് അദ്ദേഹം ജനിച്ചത്.കരാഡിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. ജാദവിന്റെ അച്ഛനും പിതൃസഹോദരൻമാരുമൊക്കെ ഗുസ്തിയിൽ താത്പര്യമുള്ളവരായിരുന്നു.[1]

മത്സരരംഗത്ത് തിരുത്തുക

ഇന്റർകൊളീജിയറ്റ് ചാമ്പ്യനായ ജാദവിന് 1948ൽ ലഖ്‌നൌവിൽ നടന്ന ദേശീയ ഗെയിംസിൽ മത്സരിക്കാൻ അവസരം ലഭിക്കുകയുണ്ടായി. അന്നത്തെ ദേശീയ ഗുസ്തി ചാമ്പ്യനായിരുന്ന ബംഗാളിന്റെ നിരഞ്ജൻദാസിനെ തറപറ്റിച്ച പ്രകടനം, ജാദവിന് ഇരുപത്തിമൂന്നാം വയസ്സിൽ വയസ്സിൽ ലണ്ടൻ ഒളിമ്പിക്‌സിലേക്കുള്ള വഴി തുറന്നുകൊടുത്തു.പോക്കറ്റ് ഡയനമോ എന്ന വിളിപ്പേരു കിട്ടിയ കെ ഡി ജാദവ് മുന്തിയ പരിശീലനസൗകര്യങ്ങളും അവസരങ്ങളും ഉണ്ടായിരുന്നെങ്കിൽ ഹെൽസിങ്കിയിലെ തന്റെ നേട്ടത്തിന് മാറ്റുകൂടുമായിരുന്നെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ഒളിമ്പിക്സിൽ തിരുത്തുക

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. India Ministry of Youth Affairs and Sports (YAS), "Proud Moments of Indian Sports," "Olympics Bronze Medal, Helsinki 1952"; excerpt, "The victory procession at the Karad railway station was a see-it-to-believe scene. "There were dhols along with a 151 bullock cart procession right from the outskirts of Goleshwar to the Mahadeva temple which is normally a 15 minute walk. It took seven long hours that day ..."; retrieved 2012-7-20.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; yas എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കെ.ഡി._യാദവ്&oldid=2382776" എന്ന താളിൽനിന്ന് ശേഖരിച്ചത്