സുരേഖ യാദവ്
ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻ വനിതയാണ് സുരേഖ യാദവ് (ജനനം:1965 സെപ്റ്റംബർ 2).[1] 1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചുകൊണ്ടാണ് 'ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന പദവി ഇവർ സ്വന്തമാക്കിയത്.[2] 2011-ലെ വനിതാദിനത്തിൽ (മാർച്ച് 8-ന്), സെൻട്രൽ റെയിൽവേയുടെ ഡെക്കാൻ ക്വീൻ എന്ന തീവണ്ടി ഓടിക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും ഇവർ സ്വന്തമാക്കി. പൂനെയിൽ നിന്നും ഛത്രപതി ശിവജി ടെർമിനൽ വരെയുള്ള ദുർഘടമായ പാതയിലായിരുന്നു ഈ നേട്ടം.[3][4] സെൻട്രൽ റെയിൽവേയുടെ ലേഡീസ് സ്പെഷ്യൽ തീവണ്ടിയുടെ ആദ്യ ഡ്രൈവറും സുരേഖയാണ്.[5][6]
സുരേഖ യാദവ് | |
---|---|
ജനനം | സുരേഖ ആർ. ഭോസ്ലെ 2 സെപ്റ്റംബർ 1965 |
തൊഴിലുടമ | ഇന്ത്യൻ റെയിൽവേ, ഛത്രപതി ശിവജി ടെർമിനൽ, സെൻട്രൽ റെയിൽവേ |
അറിയപ്പെടുന്നത് | ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവർ |
ജീവിതപങ്കാളി(കൾ) | ശങ്കർ യാദവ് |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | രാമചന്ദ്ര ഭോസ്ലെ, സോനാബായ് |
കുടുംബം
തിരുത്തുക1965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ.[7] സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം സുരേഖ ഒരു സർക്കാർ പോളിടെൿനിക് സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി.[1][8] 1990-ൽ മഹാരാഷ്ട്രാ സർക്കാരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശങ്കർ യാദവിനെ വിവാഹം ചെയ്തു.[9]
ഉദ്യോഗം
തിരുത്തുക1986-ൽ സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയ്നി എന്ന നിലയിലാണ് സുരേഖ തന്റെ ഉദ്യോഗസംബന്ധമായ ജീവിതം ആരംഭിക്കുന്നത്. 1989-ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1996-ൽ ഒരു ചരക്കുതീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. 2011-ൽ എക്സ്പ്രസ് മെയിൽ ഡ്രൈവറായി.
ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയതോടെ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും സുരേഖ പ്രശസ്തയായി. ദേശീയ-അന്തർദേശീയ ചാനലുകളിലെ അഭിമുഖങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. 1991-ൽ ഹം ഭീ കിസീസേ കം നഹി എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിരുന്നു.
സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു. 2011 വരെ ഇന്ത്യൻ റെയിൽവേയിൽ അൻപതോളം വനിതാ ലോക്കോപൈലറ്റുമാർ ഉണ്ടായിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- ജിജൗ പുരസ്കാർ (1998)
- വിമെൻ അച്ചീവേഴ്സ് അവാർഡ് (2001) (ലയൺസിന്റേത്)
- രാഷ്ട്രീയ മഹിളാ ആയോഗ്, ന്യൂഡെൽഹി (2001)
- ലോക്മാത് സഖി മാഞ്ച്(2002)
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പുരസ്കാരം (2003-2004)
- സഹ്യാദ്രി ഹിർക്കനി പുരസ്കാരം (2004)
- പ്രേരണ പുരസ്കാർ (2005)
- ജി.എം. പുരസ്കാരം (2011)
- സെൻട്രൽ റെയിൽവേയുടെ വിമെൻ അച്ചീവേഴ്സ് അവാർഡ് (2011)
- RWCC ബെസ്റ്റ് വിമെൻ അവാർഡ് 2013
അവലംബം
തിരുത്തുക- ↑ 1.0 1.1 Hanshaw 2003, പുറം. 96.
- ↑ & Rights 2001, പുറം. 185.
- ↑ "Realigning the tracks". The Hindu. 8 January 2013.
- ↑ "Mumbai Western Railway believes in woman-power". DNAIndia. 9 March 2011.
- ↑ "Bold, Bindaas And Successful". Cityplus. 10 March 2011.
- ↑ "Indian Female Engine Loco Drivers". scientificindians.com. Archived from the original on 2015-04-02. Retrieved 2016-03-07.
- ↑ Nair, Sulekha (31 May 2000). "The woman in the engine". The Indian Express. Archived from the original on 2015-04-02. Retrieved 2016-03-07.
- ↑ "Railwaywomen Around The World - A selection of press cuttings - India: Surekha Yadav (source: The Financial Express)". Hastings Press. 2001.
- ↑ Documentation on Women, Children & Human Rights. Sandarbhini, Library and Documentation Centre, All India Association for Christian Higher Education. 2001.