സുബോധ് റോയ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു ബംഗാളി വിപ്ലവ സോഷ്യലിസ്റ്റാണ് ജുങ്കു റോയ് എന്നും അറിയപ്പെടുന്നു സുബോധ് റോയ് (1916–2006)[1] ചിറ്റഗോങ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഒരു പ്രധാന അംഗം കൂടിയാണ്.
സുബോധ് റോയ് | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1916 ചിറ്റഗോങ്, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് രാജ് |
മരണം | 2006 കൽകട്ട, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
തൊഴിൽ | ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി |
ജീവചരിത്രം
തിരുത്തുക1916 ൽ ചിറ്റഗോഗിലെ ഒരു സമ്പന്ന കുടുംബത്തിൽ മുൻ ബംഗാൾ എന്ന സ്ഥലത്ത് സുബോധ് റോയ് ജനിച്ചു. 1930-31 കാലഘട്ടത്തിൽ വിപ്ലവ നേതാവ് സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ നടന്ന ചിറ്റഗോംഗ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. റോയ്ക്ക് ആദ്യ ബാച്ചിൽ ശിക്ഷ വിധിച്ചു. 1934 ൽ വിചാരണക്കുശേഷം പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് 1934 ൽ സുബോദ് റോയെ നാടുകടത്തി. ജയിലിൽ വെച്ച് ഡോ. നാരായൺ റോയ് സുബോധിന്റെ ജീവിതത്തെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ മാർക്സിസ്റ്റ് സാഹിത്യങ്ങൾ പഠിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ
തിരുത്തുക1940 ൽ ജയിൽ മോചിതനായ സുബോധ് റോയ് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യതിനുശേഷം അദ്ദേഹം കൊൽക്കത്തയിലേക്ക് മാറി പാർടിയുടെ പ്രവിശ്യാ കേന്ദ്രത്തിൽ പ്രവർത്തിച്ചു.[2] 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിളർനപ്പോൾ സുബോദ് റോയി സി.പി.ഐ (എം) ൽ ചേർന്ന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ സ്വയം സമർപ്പിച്ചു. പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ ദീർഘനാൾ പ്രവർത്തിച്ച അംഗമായിരുന്നു അദ്ദേഹം.[3][4]
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുബോധ് റോയ് ഒരു പ്രധാനപങ്ക് വഹിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പഠനത്തിനും ഗവേഷണത്തിനും ശേഷം അദ്ദേഹം ഒരു പുസ്തകം രചിച്ചു. ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ എന്ന പേരിലാണ് ആ പുസ്തകം.[4]
രചിച്ച പുസ്‌തകങ്ങൾ
തിരുത്തുക- ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ 1925-1934
- ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ 1935-1945
- ചിറ്റഗോങ് ആയുധപ്പുര റെയ്ഡ്: ഒരു ഓർമ്മ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Model revolutionary". Hinduonnet.com. 1930-04-18. Retrieved 2010-11-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അവർ വിപ്ലവകാരികളായിരുന്നു; ആ മുദ്രാവാക്യങ്ങൾ ഇന്നും മുഴങ്ങുന്നുമുണ്ട്". Azhimukham. 2015-04-15. Retrieved 2018-09-01.
- ↑ "Comrade Subodh Roy Passes Away". Pd.cpim.org. 2006-09-03. Archived from the original on 2011-06-15. Retrieved 2010-11-01.
- ↑ 4.0 4.1 "Model revolutionary". www.frontline.in. Retrieved 2018-09-01.