സിങ് ബുരി (തായ്: สิงห์บุรี, ഉച്ചാരണം [sǐŋ būrīː]) തായ്‌ലൻഡിലെ മദ്ധ്യ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഉൾപ്പെട്ട ഒരു പ്രവിശ്യയാണ്. അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) നഖോൺ സവാൻ, ലോപ്ബുരി, ആങ് തോങ്, സുഫാൻ ബുരി, ചായ് നാറ്റ് എന്നിവയാണ്.

സിങ് ബുരി

สิงห์บุรี
ഖായ് ബംഗ്രാച്ചനിലെ പതിനൊന്ന് നേതാക്കളുടെ സ്മാരകം
ഖായ് ബംഗ്രാച്ചനിലെ പതിനൊന്ന് നേതാക്കളുടെ സ്മാരകം
പതാക സിങ് ബുരി
Flag
Official seal of സിങ് ബുരി
Seal
Nickname(s): 
Mueang Sing (ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Lang/langx' not found)
(lion town)
Motto(s): 
ถิ่นวีรชนคนกล้า คู่หล้าพระนอน นามกระฉ่อนช่อนแม่ลา เทศกาลกินปลาประจำปี
("Land of heroes and brave people. The reclining Buddha image. Famous Mae La catfish. Annual fish festival.")
Map of Thailand highlighting Sing Buri province
Map of Thailand highlighting Sing Buri province
CountryThailand
Capitalസിംഗ് ബുരി ടൗൺ
ഭരണസമ്പ്രദായം
 • GovernorChaichan Sittiwirattham
(since 2021)
വിസ്തീർണ്ണം
 • ആകെ822 ച.കി.മീ.(317 ച മൈ)
•റാങ്ക്Ranked 74th
ജനസംഖ്യ
 (2018)[2]
 • ആകെ209,377
 • റാങ്ക്Ranked 75th
 • ജനസാന്ദ്രത254.7/ച.കി.മീ.(660/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 13th
Human Achievement Index
 • HAI (2022)0.6666 "high"
Ranked 9th
GDP
 • Totalbaht 27 billion
(US$0.9 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
16xxx
Calling code036
ISO കോഡ്TH-17

സ്ഥലനാമം

തിരുത്തുക

'സിംഹം' എന്ന അർത്ഥമുള്ള സംസ്‌കൃത പദമായ സിങ്ങ് എന്നതിൽ നിന്ന് ഇതിലെ സിങ് എന്ന പദവും സംസ്‌കൃത പദം പുരിയിൽ നിന്ന് എത്തിയ ബുരി എന്ന പദം ബുരി മുവാങ് അഥവാ 'സുരക്ഷിതമായ നഗരം' അല്ലെങ്കിൽ 'പട്ടണം' എന്നും അർത്ഥമാക്കുന്നും അതിനാൽ സിംഗപ്പൂരിൻ്റെ അതേ മൂലം പങ്കിടുന്ന 'സിംഹ നഗരം' എന്നതാണ് ഇതിൻറെ അക്ഷരീയ വിവർത്തനം.

ഭൂമിശാസ്ത്രം

തിരുത്തുക

ചാവോ ഫ്രായ നദീതടത്തിലെ പരന്ന തടത്തിലാണ് സിങ് ബുരി പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഈ പ്രവിശ്യയിലെ എൺപത് ശതമാനം പ്രദേശങ്ങളും വിശാലമായ പരന്ന പ്രദേശങ്ങളായതിനാൽ ഇവിടുത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. വ്യത്യസ്ത വലിപ്പത്തിലുള്ള ചതുപ്പുനിലങ്ങളിൽ ചെറു ചരിവുകൾ ഉണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17 മീറ്ററാണ് ഈ പ്രദേശത്തിൻ്റെ ശരാശരി ഉയരം. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നു. പ്രവിശ്യയിലെ മൊത്തം വനവിസ്തൃതി 0.4 ചതുരശ്ര കിലോമീറ്റർ (0.15 ചതുരശ്ര മൈൽ) ആണ്.

കാലാവസ്ഥ

തിരുത്തുക

സിങ് ബുരി പ്രവിശ്യയിൽ ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ വിഭാഗം Aw) അനുഭവപ്പെടാറുള്ളത്. ഇവിടെ ശീതകാലം വരണ്ടതും ചൂടുള്ളതുമാണ്. മെയ് മാസം വരെ താപനില ഉയരുന്നു. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിൽ കനത്ത മഴയും പകൽ സമയത്ത് കുറച്ച് തണുത്ത താപനിലയും ഉണ്ടാകുമെങ്കിലും രാത്രികളിൽ ചൂട് തുടരുന്നു. കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ: ഏപ്രിലിൽ കൂടിയ താപനില 41.4 °C (106.5 °F) ആയിരിക്കുമ്പോൾ, ഏറ്റവും കുറഞ്ഞ താപനില ഡിസംബറിൽ 10.2 °C (50.4 °F) ആണ്. ഏറ്റവും ഉയർന്ന ശരാശരി താപനില 36.8 °C (98.2 °F) ഉം, കുറഞ്ഞ ശരാശരി താപനില 20.6 °C (69.1 °F) ഉം ആണ്. ശരാശരി വാർഷിക മഴ 1,125 മില്ലിമീറ്ററാണ്, സെപ്റ്റംബറിൽ ശരാശരി മഴയുള്ള ദിവസങ്ങൾ 17.6 ആണ്. ഒക്ടോബർ മാസത്തിലെ 203.4 മില്ലിമീറ്ററാണ് പരമാവധി പ്രതിദിന മഴ.[5]

ചരിത്രം

തിരുത്തുക

ദ്വാരാവതി കാലഘട്ടം മുതൽ അയുത്തായ കാലഘട്ടം വരെയുള്ള ആദ്യകാല തായ് ചരിത്രത്തിൽ സിങ് ബുരി പ്രദേശത്തിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. ഈ നഗരം യഥാർത്ഥത്തിൽ ചാക്സി നദിയുടെ തീരത്തായിരുന്നു നിർമ്മിക്കപ്പെട്ടത്. നോയി നദിയുടെ പടിഞ്ഞാറ് ഭാഗത്തേക്കായിരുന്നു (സിംഗ് സുത്താര ക്ഷേത്രത്തിൻ്റെ തെക്ക്) ആദ്യത്തെ സ്ഥലംമാറ്റം, പിന്നീട് ടോൺ ഫോ ഉപജില്ലയിലെ പാക് ബാംഗ് ക്രാത്തോങ്ങിലേക്ക് മാറ്റി സ്ഥാപിച്ചു. 1869-ൽ ഇൻ ബുരി, ഫ്രോം ബുരി, സിങ് ബുരി എന്നീ ജില്ലകൾ ലയിച്ചു. 1895-ൽ ഈ മൂന്ന് ജില്ലകളും ക്രുങ് കാവോ പ്രവിശ്യയുടെ ("പഴയ തലസ്ഥാനം") മെന്തോൺ ക്രുങ് കാവോയുടെ നിയന്ത്രണത്തിലായി. 1896-ൽ നഗരം ബാംഗ് ഫുത്സ ഉപജില്ലയിലെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് മാറ്റി. 1917-ൽ മുവാങ് ജില്ല അതിൻ്റെ പേര് ബാംഗ് ഫുത്സ ജില്ല എന്നാക്കി മാറ്റി.[6] 1938-ൽ സർക്കാർ തലസ്ഥാന ജില്ലയുടെ പേര് പ്രവിശ്യയുടെ പേരിന് തുല്യമാക്കി മാറ്റി. അതിനാൽ ബാംഗ് ഫുത്സ ജില്ല ഇന്നുവരെ മുവാങ് സിങ് ബുരി എന്ന പേര് ഉപയോഗിക്കുന്നു. 1939-ൽ സിംഗ് ജില്ലയെ ബാംഗ് രചൻ ജില്ല എന്ന് പുനർനാമകരണം ചെയ്തു.[7]

ചിഹ്നങ്ങൾ

തിരുത്തുക

പ്രവിശ്യാ മുദ്ര ഖായ് ബാംഗ് രചൻ്റെ ചരിത്രം അവതരിപ്പിക്കുംവിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1765-ൽ ബർമീസ് സൈന്യം അയുത്തായയെ ആക്രമിച്ചപ്പോൾ, ബാംഗ് രചനിലെ ഗ്രാമവാസികളുമായി ചേർന്ന് 11 നേതാക്കൾ അയുത്തായയുടെ വടക്ക് തമ്പടിച്ച ശത്രു സൈന്യവുമായി യുദ്ധം ചെയ്തു. ഒടുവിൽ അവർ പരാജയപ്പെടുന്നതിന് മുമ്പ് അഞ്ച് മാസത്തേക്ക് ശത്രു സൈന്യ്ത്തെ വൈകിപ്പിക്കാൻ അവർക്ക് കഴിഞ്ഞുവെങ്കിലും താമസിയാതെ അയുത്തയയും വീണു. എല്ലാ വർഷവും ഫെബ്രുവരി 4 ന് ഈ പ്രാദേശിക നായകന്മാരുടെ സ്മരണയ്ക്കായി ഒരു ചടങ്ങ് നടത്തപ്പെടുന്നു. ഈ കഥ തായ്‌ലൻഡിൽ ഒരു സിനിമയുടെ ഇതിവൃത്തമായിരുന്നു.

  • 1940 ൽ സൃഷ്ടിച്ച പഴയ മുദ്രയിൽ ഖായി ബാംഗ് രചൻ കോട്ട കാണിക്കുന്നു.
  • 2004-ൽ സ്വീകരിച്ച പുതിയ മുദ്രയിൽ, ബർമ്മിയോട് ഏറ്റുമുട്ടിയ പതിനൊന്ന് നേതാക്കളെ കാണിക്കുന്നു.

പ്രവിശ്യാ വൃക്ഷം ചുവന്ന ചന്ദനമരമാണ് (Adenanthera pavonina).

  1. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 78{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "Climatological Data for the Period 1981-2010". Thai Meteorological Department. p. 15. Retrieved 22 December 2019, station Lopburi is at 30 km distance from Sing Buri{{cite web}}: CS1 maint: postscript (link)
  6. "ประกาศเรืองเปลียนชืออาเภอ" [Announcement of changed district names] (PDF). Royal Thai Government Gazette. 34: 40–68. 29 April 1917. Archived from the original (PDF) on November 7, 2011. Retrieved 15 November 2019, page 42{{cite journal}}: CS1 maint: postscript (link)
  7. "พระราชกฤษฎีกา เปลี่ยนนามอำเภอ กิ่งอำเภอ และตำบลบางแห่ง พุทธศักราช ๒๔๘๒" [Royal Decree Change name of Amphoe, King amphoe and Tambon village, Buddhist Era 2482 (1939)] (PDF). Royal Thai Government Gazette. 56: 354–363. 17 April 1939. Archived from the original (PDF) on February 19, 2009. Retrieved 22 December 2019, page 362{{cite journal}}: CS1 maint: postscript (link)
"https://ml.wikipedia.org/w/index.php?title=സിങ്_ബുരി_പ്രവിശ്യ&oldid=4138726" എന്ന താളിൽനിന്ന് ശേഖരിച്ചത്